കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

5 അഞ്ചുദിവസം പെയ്ത മഴയില്‍ കൊല്ലം ജില്ലയിലെ കര്‍ഷകര്‍ക്ക് നഷ്ടം മൂന്നേമുക്കാല്‍ കോടി

Google Oneindia Malayalam News

കുണ്ടറ : ജൂലായ് മുപ്പതുമുതല്‍ അഞ്ചുദിവസം പെയ്ത മഴയില്‍ കൊല്ലം ജില്ലയിലെ കര്‍ഷകര്‍ക്ക് മൂന്നേമുക്കാല്‍ കോടി രൂപയുടെ വിളനാശമുണ്ടായതായി പ്രാഥമിക കണക്കുകള്‍. ഓണവിപണി ലക്ഷ്യമിട്ട് ചെയ്ത വാഴക്കൃഷി വ്യാപകമായി നശിച്ചു. നെല്ല്, റബ്ബര്‍, തെങ്ങ്, പച്ചക്കറി, മരച്ചീനി, ഇഞ്ചി, വെറ്റില കൃഷികള്‍ക്കും നാശം ഉണ്ടായി.

അഞ്ചല്‍ ബ്ലോക്കിലാണ് കൃഷിനാശമുണ്ടായ കര്‍ഷകര്‍ ഏറ്റവുമധികം. 319 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. 15.43 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 44.38 ലക്ഷം രൂപയുടെ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത്. കൊട്ടാരക്കര ബ്ലോക്കില്‍ 31 കര്‍ഷകര്‍ക്കാണ് വിളനാശമുണ്ടായത്. 265 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 4.10 ഹെക്ടറിലെ കൃഷി നശിച്ചു.

rain

'കോടതികള്‍ക്ക് എപ്പോഴേ ഈ ഉഡായിപ്പുകള്‍ മനസിലായി തുടങ്ങി': ശ്രീജിത്ത് പെരുമന'കോടതികള്‍ക്ക് എപ്പോഴേ ഈ ഉഡായിപ്പുകള്‍ മനസിലായി തുടങ്ങി': ശ്രീജിത്ത് പെരുമന

ചടയമംഗലത്ത് 248 കര്‍ഷകരുടെ 7.10 ഹെക്ടര്‍ കൃഷി നശിച്ചു. 24.83 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. വെട്ടിക്കവലയില്‍ 105 കര്‍ഷകരുടെ വിളകള്‍ക്ക് നാശമുണ്ടായി. 1.55 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചപ്പോള്‍ 14.70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ശാസ്താംകോട്ടയില്‍ 82 കര്‍ഷകരുടെ 1.41 ഹെക്ടര്‍ കൃഷി നശിച്ചു. 13.06 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പുനലൂരില്‍ 42 കര്‍ഷകരുടെ 7.54 ഹെക്ടര്‍ കൃഷി നശിച്ചു. നഷ്ടം 7.60 ലക്ഷം. കുണ്ടറയില്‍ 55 കര്‍ഷകരുടെ 7.54 ഹെക്ടര്‍ കൃഷിക്ക് നാശം നേരിട്ടു. നഷ്ടം 2.17ലക്ഷം.

രാജ്യ തലസ്ഥാനം പ്രതിഷേധച്ചൂടില്‍, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍;ചിത്രങ്ങള്‍

കൃഷിനാശം നേരിട്ട കര്‍ഷകര്‍ കൃഷിഭവനില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മഴക്കെടുതിയൊഴിഞ്ഞശേഷം കൃഷിവകുപ്പ് ജീവനക്കാര്‍ നേരിട്ടെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തും.

English summary
Rain: Due to the heavy rains, the farmers of Kollam district suffered a loss of more than three crore rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X