കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴികളെ കൊല്ലുന്നത് അജ്ഞാത ജീവിയല്ല; ആക്രമണത്തിന്റെ രീതി മനസിലാക്കി ജീവിയെ കണ്ടെത്തി വനം വകുപ്പ്

Google Oneindia Malayalam News

പത്തനാപുരം ∙ പള്ളിമുക്കിൽ മരപ്പട്ടിയുടെ ആക്രമണം വീണ്ടും.36 കോഴികളെ കൊന്നു. കരിമ്പാലൂർ ഹസീനയുടെ വീട്ടിലെ കോഴികളെയാണ് മരപ്പട്ടി കൊന്നത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കോഴികളെ വളർത്തിയാണ് ഹസീന വരുമാനം കണ്ടെത്തുന്നത്.

മരപ്പട്ടി ശല്യം അതിക്രമിച്ചതോടെ ഇവർ ദുരിതത്തിലായി. നേരത്തെ മരപ്പട്ടിയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് ശമനമുണ്ടായിരുന്നു. നാളുകൾക്ക് ശേഷമാണ് മരപ്പട്ടിയുടെ ആക്രമണം വീണ്ടും ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

kollam

നേരത്തെയും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുമായിരുന്നെങ്കിലും അജ്ഞാത ജീവിയാണെന്ന രീതിയിലായിരുന്നു പ്രചാരണം. ആക്രമണത്തിന്റെ രീതി മനസിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മരപ്പട്ടിയാണെന്ന് ഉറപ്പിച്ചത്.

ആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെആഭ്യന്തരവും ധനകാര്യവും ആർക്ക്?; ബീഹാറിൽ കോളടിക്കുക തേജസ്വിക്കും കൂട്ടര്‍ക്കുമോ?സാധ്യതയിങ്ങനെ

മരപ്പട്ടി ഒരു ജീവിയെ കൊന്നാൽ അതിന്റെ ഇറച്ചി ഭക്ഷിക്കാറില്ല. കരൾ, ചോര എന്നിവയാണ് ഇഷ്ട ഭക്ഷണം. ഹസീനയുടെ കോഴികളുടെ ഏതെങ്കിലും ഒരു ഭാഗത്ത് മുറിവേൽപിക്കുകയോ, കരൾ വരുന്ന ഭാഗം കടിച്ചു പറിച്ചെടുക്കുകയോ ചെയ്ത നിലയിലാണ്.

ഇത് ദില്‍ഷയുടെ രണ്ടാം ഭാവമോ!!! പുതിയ ചിത്രം പങ്കുവെച്ച് ദില്‍ഷ; സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയത് ക്യാപ്ഷനിലും

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

മലയോര മേഖലയിൽ കുറുക്കൻ, കാട്ടുപന്നി, കീരി, തെരുവുനായ്, കഴുകൻ തുടങ്ങി വളർത്തു പക്ഷികളെ കൊന്നു ഭക്ഷിക്കുന്ന ജീവികൾക്കൊപ്പം മരപ്പട്ടി ആക്രമണം കൂടിയായതോടെ ആശങ്കയിലാണ് കർഷകർ.

English summary
Kollam: Farmers are worried as civet attack has worsened again in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X