Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുമ്പു വള്ളം ഇടിച്ചു തടി ബോട്ട് കടലിൽ മുങ്ങി; 20 ലക്ഷത്തിന്റെ നഷ്ടമെന്ന് ഉടമ

ചവറ: ഇൻബോർഡ് ഇരുമ്പ് വള്ളം ഇടിച്ചു തടി ബോട്ട് തകർന്ന് കടലിൽ മുങ്ങി. മത്സ്യബന്ധനത്തിന് പോയ തടിബോട്ടിൽ ആണ് ഇരുമ്പുവള്ളം ഇടിച്ച് പൂർണമായും തകർന്നത്.

തൊഴിലാളികളെ വള്ളക്കാർ രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ 5.30ന് കെഎംഎംഎൽ എംഎസ് യൂണിറ്റിനു പടിഞ്ഞാറ് 6 നോട്ടിക്കൽ മൈൽ അകലെ കടലിൽ വച്ചാണ് സംഭവം.

kollam

ഇന്നലെ പുലർച്ചെ നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് നിന്നും മീൻപിടിക്കാൻ പുറപ്പെട്ട നീണ്ടകര പൂച്ചതുരുത്തിൽ ബോസ്കോ ഭവനത്തിൽ ഗീതുവിന്റെ ഉടമസ്ഥതയിലുള്ള ജീമോൻ ബോട്ടിലാണ് കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'സായകം' വള്ളം ഇടിച്ചത്. ചവറ ടൈറ്റാനിയത്തിന് പടിഞ്ഞാറ് ഭാഗത്ത് തീരക്കടലിലായിരുന്നു അപകടം.

തകർന്ന ബോട്ടിൽ നിന്നും തെറിച്ചു കടലിൽ വീണ 6 തൊഴിലാളികളെയും സായകം വള്ളത്തിലെ തൊഴിലാളികൾ രക്ഷിച്ചു കരയ്ക്കെത്തിച്ചു. നിസ്സാര പരുക്കേറ്റവർ നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബോട്ട് ഉടമയുടെ പിതാവ് സ്രാങ്ക് ഡോൺബോസ്കോ ഉൾപ്പെടെയുള്ളവരെ രക്ഷിച്ചു.

ബോട്ടിലുണ്ടായിരുന്ന ആറ് തൊഴിലാളികളും പരിക്കേൽക്കാതെ രക്ഷപെട്ടു. ബോട്ടിലെ തൊഴിലാളികളായ നീണ്ടകര സ്വദേശി മോസ്കോ പീറ്റർ (55), ജെർമ്മിയാസ്(52), ജോയി (48), കാവനാട് സ്വദേശികളായ ലൂയിസ് (50), പ്രകാശ് (50), പ്രമോദ് (47) എന്നിവരെ ഇരുമ്പുവള്ളത്തിലെ ജീവനക്കാർ രക്ഷപെടുത്തി അഴീക്കൽ ഹാർബറിലെത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+