2002ല്‍ കാര്‍ മോഷ്ടിച്ചു കടന്നു; 2022 ല്‍ കള്ളന്‍ പോലീസിന്റെ വലയില്‍
അഞ്ചൽ: പലതരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് നമ്മൾ കേട്ടുകാണും. മോഷണം നടത്തി കാലങ്ങളോളം ഒടുവിൽ പോകുന്നവർ, ഇതുവരേയും പിടികൊടുക്കാത്തവർ, പശ്ചാത്താപം തോന്നി മോഷ്ടച്ച സാധനം തിരികെ കൊണ്ടുകൊടുക്കുന്നവർ അങ്ങനെ പലതരം വാർത്തകൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വിദേശ രാജ്യത്ത് നിന്ന് ഒരു മോഷ്ടാവിനെ കരടി പാവയ്ക്ക് അകത്ത് നിന്ന് പോലീസ് പിടിച്ച സംഭവം നമ്മൾ കേട്ടിട്ടുണ്ടാവും.
അത് പോലെ മോഷ്ടാവിനെ നിമിഷ നേരം കൊണ്ട് പിടികൂടിയ പോലീസിനെക്കുറിച്ചും നമ്മൾ കേട്ടുകാണും. ഇന്ന് തൃശൂരിൽ നിന്ന് അത്തരം ഒരു സംഭവം ഉണ്ടായിരുന്നു. സ്വർണവും ആയി മുങ്ങിയ മോഷ്ടാവിനെ വെറും മൂന്ന് മണിക്കൂറ്‍ കൊണ്ടാണ് പോലീസ് പിടിച്ചത്. എന്നാൽ ഇപ്പോൾ പറഞ്ഞുവരുന്നത് 20 വർഷം മുമ്പ് നടന്ന ഒരു മോഷണത്തെക്കുറിച്ചാണ്.. പ്രതിയെ ഒടുവിൽ പിടിക്കുകയും ചെയ്തു.

റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ
കൈതാടി ശ്രീനിലയത്തിൽ ജോഗേഷിന്റെ വീട്ടുമുറ്റത്തു നിന്നാണ് കാർ മോഷണം പോയത്. 2002 ൽ ആണ് സംഭവം.കാർ മോഷ്ടിച്ച കേസിലെ പ്രതി ആണ് ഇപ്പോൾ പിടിയിൽ ആയത്. തൃശൂർ ചാവക്കാട് ചാഴൂർ കരിക്കപീടികയിൽ ഷംസുദ്ദീനെ (സായിപുകുട്ടി - 62) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാർ കടത്തിക്കൊണ്ടു പോയതിനു ശേഷം ഒളിവിൽ പോയ ഷംസുദീനെ കഴിഞ്ഞ ദിവസം തൃശൂർ പുഴുവിൽ എന്ന സ്ഥലത്തെ ലോഡ്ജിൽ നിന്നാണ് ഇൻസ്പെക്ടർ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications