Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ റിട്ട. എസ്പി എം ഹരിദാസ് അന്തരിച്ചു

കൊല്ലം: സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി പിഎം ഹരിദാസ് അന്തരിച്ചു. കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ആയിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതുശ്മശാനത്തിൽ നടക്കും.

ഭാര്യ: വസന്ത. മക്കൾ: ഡോ. രൂപ, ടിക്കു. സംസ്‌കാരം നാളെ. 1984 ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിന്റെ കഥ പുറത്തുവരുന്നക് അങ്ങനെയായിരുന്നു.

sp new

pc: Facebook

അന്ന് തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ല എന്നും ഇൻഷുറൻസ് തട്ടിയെടുക്കാൻ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്. ‌‌സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി. കേരളത്തിൽ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ്‌ ചെയ്‌തു.

അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന്‌ നിഗമനത്തിലെത്തുകയായിരുന്നു. എന്നാൽ, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളിൽ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ദുൽഖർ ചിത്രം 'കുറുപ്പിൽ' ഇന്ദ്രജിത്താണ് പിഎം ഹരിദാസിന്റെ വേഷം അഭിനയിച്ചത്. ഡിവൈഎസ്പി കൃഷ്ണദാസ് എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+