ദിലീപുമായി ബിസിനസുണ്ട്; വിഐപി ഞാനല്ല... ഖത്തറിലെ പ്രവാസി വ്യവസായി മെഹബൂബ് പറയുന്നു
കോട്ടയം: നടിയെ ആക്രമിച്ച കേസിലെ വിഐപിയെ പോലീസ് തിരിച്ചറിഞ്ഞു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കോട്ടയം സ്വദേശിയായ പ്രവാസിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നു. ദിലീപ് പ്രതിയായ കേസില്‍ പറയുന്ന വിഐപി ഞാനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.
Recommended Video
വ്യക്തിപരമായ കാര്യങ്ങളില്‍ ദിലീപുമായി ബന്ധമില്ല. എന്നാല്‍ ബിസിനസ് ബന്ധമുണ്ട്. ഖത്തറിലെ ഹോട്ടല്‍ സംരംഭം തുടങ്ങുന്നതില്‍ ദിലീപുമായി സംസാരിച്ചിരുന്നു. അത് മൂന്ന് വര്‍ഷം മുമ്പാണ്. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നുവെന്നും മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു. മെഹബൂബിന്റെ പ്രതികരണങ്ങളുടെ വിശദാംശങ്ങള്‍ ഇങ്ങനെ...

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് വിഐപി വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. ദിലീപ് വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ടുവെന്നും ഇത് കൊണ്ടുവന്നത് ഒരു വിഐപിയാണെന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ പ്രതികരണം. ഇദ്ദേഹത്തെ കണ്ടാലറിയാമെന്നും ഖദര്‍ വേഷമാണ് ധരിച്ചിരുന്നതെന്നും സംവിധായകന്‍ ആരോപിച്ചിരുന്നു.

വിഐപിയെ കാവ്യ ഇക്ക എന്നാണ് വിളിച്ചതെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. സിനിമാ ബന്ധമുള്ള വ്യക്തിയല്ല. ബിസിനസുകാരനാണ്. ഹോട്ടല്‍ വ്യവസായമുള്ളതുപോലെ സംസാരത്തില്‍ തോന്നി. വിമാനത്തില്‍ പോകുന്നത് സംബന്ധിച്ച് സംസാരിക്കുന്നുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ആദ്യം ആലുവയിലെ രാഷ്ട്രീയ നേതാവിലേക്കാണ് വിരല്‍ ചൂണ്ടപ്പെട്ടതെങ്കിലും മറ്റൊരാളാണ് വിഐപി എന്ന പുതിയ വിവരമാണ് വരുന്നത്.

കോട്ടയം സ്വദേശിയാണ് വിഐപി. പ്രവാസി വ്യവസായിയാണ്. ഇയാളെ തിരിച്ചറിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മെഹ്ബൂബ് അബ്ദുല്ലയുടെ പ്രതികരണം വന്നിരിക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട വിവരം മാത്രമാണ് എനിക്കുള്ളത്. പോലീസുകാര്‍ ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല. ദിലീപുമായി ബിസിനസ് പങ്കാളിത്തമുണ്ട്. മറ്റു വ്യക്തിപരമായ കാര്യങ്ങളില്‍ ബന്ധമില്ലെന്നും മെഹബൂബ് പറഞ്ഞു.

ദിലീപുമായി ചേര്‍ന്ന് ദുബായില്‍ ദേ പുട്ട് ഹോട്ടല്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. പിന്നീട് ദിലീപ് കേസില്‍ പെട്ടതോടെ പിന്‍മാറി. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ദിലീപിന്റെ വീട്ടില്‍ പോയത്. ഖത്തറില്‍ ദേ പുട്ട് സംരംഭത്തില്‍ ദിലീപുമായി പങ്കാളിത്തമുണ്ട്. എപ്പോഴും ഖത്തറില്‍ പോകാറില്ല. പാര്‍ട്ണല്‍മാരാണ് ബിസിനസ് നോക്കുന്നത്. മകനും ഖത്തറിലുണ്ടെന്നും മെഹബൂബ് പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ എനിക്കറിയില്ല. ദിലീപ് എന്നെ ഇക്ക എന്നാണ് വിളിക്കുന്നത്. ഏത് തരത്തിലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെയാണ് തെളിയിക്കേണ്ടത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. നാര്‍ക്കോ അനാലിസ് ഉള്‍പ്പെടെയുള്ള ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.
ഭാവനയെ അതിസുന്ദരിയാക്കി മഞ്ജുവാര്യരുടെ ക്ലിക്ക്; ആ വാക്കുകള്‍ വൈറല്‍... കാണാം ചിത്രങ്ങള്‍

ഞാന്‍ വിഐപിയല്ല. എന്നെ അങ്ങനെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ കുളിര്‍മ തോന്നുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ ഞാന്‍ കണ്ടിട്ടു പോലുമില്ല. കാവ്യയെ വീട്ടില്‍ പോയപ്പോള്‍ കണ്ടു എന്നല്ലാതെ എനിക്ക് അടുത്ത പരിചയമില്ല. ബിസിനസ് കാര്യങ്ങള്‍ ദിലീപുമായി സംസാരിക്കുന്നത് മുഷ്താഖ് ആണ്. ഞാന്‍ ദിലീപുമായി പിന്നീട് ഫോണിലോ മറ്റോ സംസാരിച്ചിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു.

മീഡിയയില്‍ കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ വിളിച്ചു ചോദിച്ചു. എനിക്കറിയില്ല എന്ന മറുപടിയാണ് അവരോടും പറഞ്ഞത്. ദിലീപിന്റെ വീട്ടില്‍ ഒരു തവണ മാത്രമാണ് പോയത്. ബിസിനസ് ആവശ്യങ്ങള്‍ സംസാരിക്കാന്‍ പോയതാണ്. താന്‍ വിഐപിയാണെങ്കില്‍ പോലീസ് തെളിയിക്കട്ടെ. നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ കാര്യങ്ങള്‍ എനിക്കറിയില്ല. ദേ പുട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പറയാന്‍ സാധിക്കുമെന്നും മെഹബൂബ് പറഞ്ഞു.












Click it and Unblock the Notifications