Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ നേരിടാന്‍ ജോസഫില്ല, കോണ്‍ഗ്രസ് എത്തും, ഐ ഗ്രൂപ്പ് പിന്തുണയ്ക്കില്ല!!

കോട്ടയം: പിസി ജോര്‍ജ് ഇത്തവണ കോട്ടയം ജില്ലയില്‍ തന്നെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്. 15 സീറ്റില്‍ സ്വാധീനമുണ്ടെന്ന് ജനപക്ഷം കോണ്‍ഗ്രസിന് മുന്നില്‍ നിരത്തിയ കണക്കുകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തവണ രണ്ട് വമ്പന്‍ പരീക്ഷണത്തിനാണ് ജോര്‍ജ് ഒരുങ്ങുന്നത്. സ്വന്തം മണ്ഡലമായ പൂഞ്ഞാറിലും പാലായിലും ഇത്തവണ ഞെട്ടിക്കാനാണ് ജോര്‍ജിന്റെ തീരുമാനം. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ രഹസ്യ പിന്തുണ ലഭിക്കുമെന്നാണ് സൂചന.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ജോര്‍ജ് യുഡിഎഫിലേക്കില്ല

ജോര്‍ജ് യുഡിഎഫിലേക്കില്ല

പിസി ജോര്‍ജ് ഇനി എന്ത് വന്നാലും യുഡിഎഫിലേക്കില്ല എന്ന തീരുമാനത്തിലാണ്. പക്ഷേ യുഡിഎഫിന് തന്റെ സഹായം വേണമെന്ന് ജോര്‍ജിന് അറിയാം. ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും ചേര്‍ന്നാണ് ജോര്‍ജിന്റെ യുഡിഎഫിലേക്കുള്ള വരവ് അടച്ചത്. ഇക്കാര്യം ജോര്‍ജ് പരസ്യമായി തന്നെ പറയുകയും ചെയ്തു. എന്നാല്‍ കോട്ടയത്ത് ഇനി കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കുക കൂടിയാണ് ജോര്‍ജിന്റെ ലക്ഷ്യം. ക്രിസ്ത്യന്‍ സഭകള്‍ കൂടി അനുകൂലമായാല്‍ ജോര്‍ജ് ഒന്നിലധികം മണ്ഡലങ്ങളില്‍ സ്വാധീന ശക്തിയാവും.

പൂഞ്ഞാറില്‍ പരീക്ഷണമില്ല

പൂഞ്ഞാറില്‍ പരീക്ഷണമില്ല

2016ലേത് പോലെ ചതുഷ്‌കോണ മത്സരമാണ് പൂഞ്ഞാറില്‍ ഒരുങ്ങുന്നത്. എന്നാല്‍ പിസി ജോര്‍ജിന് കുലുക്കമില്ല. ജയിക്കുമെന്ന് ഉറപ്പാണ്. പൂഞ്ഞാറില്‍ ഇത്തവണ ആരാകും മത്സരിക്കുകയെന്ന കാര്യത്തില്‍ മാത്രമാണ് സസ്‌പെന്‍സ് നിലനില്‍ക്കുന്നത്. അതേസമയം കോട്ടയത്ത് കോണ്‍ഗ്രസിനെതിരെ ക്രിസ്ത്യന്‍ സഭകളെ തിരിക്കാന്‍ ജോര്‍ജ് പരമാവധി ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും രമേസ് ചെന്നിത്തലയും നേരിട്ടിറങ്ങി പ്രശ്‌നം പരിഹാരത്തിന് ശ്രമിച്ചത്.

ജോസഫിന് സീറ്റില്ല

ജോസഫിന് സീറ്റില്ല

പൂഞ്ഞാറില്‍ പിജെ ജോസപിന് ഇത്തവണ സീറ്റ് നല്‍കില്ല. കേരളാ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കും. ജോര്‍ജിനെതിരെ നേരിട്ട് മത്സരിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. എ ഗ്രൂപ്പ് മത്സരിക്കാനുറച്ച സീറ്റില്‍ പൂഞ്ഞാറുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ പിന്തുണയും ഇക്കാര്യത്തിലുണ്ട്. അതേസമയം കോട്ടയത്ത് ആറ് സീറ്റില്‍ മത്സരിക്കുമെന്ന് കരുതിയ ജോസഫ് പക്ഷത്തിന് ഇത് വലിയ തിരിച്ചടിയാണ്. കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം മത്സരിച്ച അത്രയും സീറ്റ് വേണമെന്നാണ് ആവശ്യം. എന്നാല്‍ അത്ര ശക്തി ജോസഫിന് ഇല്ലെന്ന് കോണ്‍ഗ്രസ് മററുപടി നല്‍കി.

ഐ ഗ്രൂപ്പിന്റെ പിന്തുണ

ഐ ഗ്രൂപ്പിന്റെ പിന്തുണ

ജോര്‍ജിനെ പിണക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് അറിയാം. അതിന് പുറമേ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നവരായിരിക്കും മുഖ്യമന്ത്രി. അങ്ങനെ വരുമ്പോള്‍ ജോര്‍ജിന്റെ പിന്തുണ ചെന്നിത്തലയ്ക്ക് നിര്‍ണായകമാകും. പൂഞ്ഞാറിലും കോട്ടയത്തെ ചിലയിടത്തും ഐ ഗ്രൂപ്പ് പിന്തുണ രഹസ്യമായി ജോര്‍ജിന് കിട്ടും. പൂഞ്ഞാറില്‍ അത് ഉറപ്പായും ഉണ്ടാവും. ചെന്നിത്തല നേരത്തെ തന്നെ ജോര്‍ജിനെ മുന്നണയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ കോട്ടയത്തെ എതിര്‍പ്പുകള്‍ കാരണം നടന്നില്ല.

ജോര്‍ജിന്റെ നീക്കം

ജോര്‍ജിന്റെ നീക്കം

പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ജോര്‍ജ് പാലായിലേക്ക് മാറും. ജോസിനെ തോല്‍പ്പിക്കുക പ്രഖ്യാപിത ലക്ഷ്യമായിട്ടാണ് ജോര്‍ജ് കാണുന്നത്. പക്ഷേ അത് കോണ്‍ഗ്രസ് പിന്തുണയില്ലാതെ എളുപ്പമല്ല. പാലായില്‍ എ ഗ്രൂപ്പിന്റെ പിന്തുണ കിട്ടിയാല്‍ ജോര്‍ജിന് ജയിക്കാം. അതിനായി ശ്രമം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ജയിക്കില്ലെന്ന് ഉറപ്പായാല്‍ പാലായില്‍ പിന്തുണ നല്‍കാന്‍ എ ഗ്രൂപ്പ് തയ്യാറായേക്കും. ഇത്തവണ പരമാവധി സീറ്റ് വേണമെന്നത് കൊണ്ടാണ് കോണ്‍ഗ്രസ് കടുംകൈയ്ക്ക് തയ്യാറാവുന്നത്.

ജോസിന്റെ മറുപടി

ജോസിന്റെ മറുപടി

ജോസ് ഇത്തവണ ഇടതുപക്ഷത്തിന്റെ കൂടെ കരുത്തനായിട്ടാണ് ജോര്‍ജിനെ നേരിടാന്‍ എത്തുക. ജോസ് വിഭാഗം തന്നെ ഈ സീറ്റില്‍ മത്സരിച്ചേക്കും. സിപിഐയ്ക്കും ഈ സീറ്റില്‍ നോട്ടമുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസാണ് മത്സരിച്ചത്. കഴിഞ്ഞ തവണ ബിഡിജെഎസ്സാണ് ഇവിടെ എന്‍ഡിഎയ്ക്കായി മത്സരിച്ചത്. ഇത്തവണ അത് ബിജെപി തന്നെ ഏറ്റെടുക്കും. നിലവില്‍ മണ്ഡലത്തില്‍ ഉറച്ച വോട്ടുകള്‍ ജോര്‍ജിന് ആരുടെയും സഹായമില്ലാതെ ഇവിടെ ജയിക്കാമെന്നാണ് പ്രതീക്ഷ.

Recommended Video

cmsvideo
    ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam
    ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പ്

    ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പ്

    ജോര്‍ജിനെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് തീരെ താല്‍പര്യമില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ അകറ്റി നിര്‍ത്തുന്നു. അതേസമയം കോണ്‍ഗ്രസ് പിന്തുണച്ചാലും പൂഞ്ഞാറില്‍ ജോര്‍ജ് മത്സരിക്കരുതെന്നാണ് മറ്റൊരു ഉപാധിയായി എ ഗ്രൂപ്പ് പറഞ്ഞത്. പകരം ആ സീറ്റില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നും ആവശ്യം വന്നിരുന്നു. ഷോണ്‍ മത്സരിച്ചാല്‍ പിന്തുണ തരാമെന്ന് ചില നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. പുറത്ത് നിന്നുള്ള പിന്തുണ എ ഗ്രൂപ്പ് ശക്തമായി എതിര്‍ക്കുന്നതാണ്. എന്നാല്‍ യുഡിഎഫ് അവസാന നിമിഷം അദ്ദേഹത്തെ മുന്നണിയില്‍ എടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+