Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തെത്തിയത് കുറുവാസംഘം? അടിവസ്ത്രം മാത്രം ധരിച്ച് കോടാലിയും വടിവാളും കൈയ്യിലേന്തി സംഘം

ഏറ്റുമാനൂര്‍: കേരളമാകെ ഭയപ്പെടുന്ന കുറുവാ സംഘം കോട്ടയത്തും എത്തിയതായി സംശയം. കഴിഞ്ഞ ദിവസം അതിരമ്പുഴ പഞ്ചായത്തിലെ ആറ് വീടുകളിലുണ്ടായ മോഷണശ്രമമാണ് കുറുവാ സംഘത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ആയുധവുമായി എത്തിയ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. ഇവര്‍ കുറുവാ സംഘമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ശില്‍പ്പ പറഞ്ഞു. അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലായിട്ടുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്.

1

ആറാം വാര്‍ഡിലുള്ള യാസിറിന്റെ ഭാര്യയുടെ മെറ്റല്‍ പാദസരം സ്വര്‍ണത്തിന്റേതാണെന്ന് കരുതി ഇവര്‍ അപഹരിക്കുകയും ചെയ്തു. അതേസമയം ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ പ്രദേശവാസികള്‍ ആകെ ഭീതിയിലാണ്. ഇവര്‍ വീടുകളില്‍ കയറാന്‍ ശ്രമിച്ചതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. കൈയ്യില്‍ ആയുധങ്ങള്‍ ഉള്ളത് കൊണ്ട് എന്തും ചെയ്യാന്‍ മടിക്കില്ലെന്നാണ് ഭയം. സാധാരണ മോഷണ സംഘങ്ങള്‍ കൈയ്യില്‍ ആയുധങ്ങള്‍ കൊണ്ടുനടക്കാറില്ല. അതുകൊണ്ടാണ് ഇത് കുറുവാ സംഘമാണെന്ന് ഭയപ്പെടുന്നത്. 5, 6, 7 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃകേല്‍, മനയ്ക്കപാടം പ്രദേശങ്ങളില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയോടെയായിരുന്നു ആയുധങ്ങളുമായി മോഷണ സംഘമെത്തിയത്.

ഏഴാം വാര്‍ഡിലെ യാസ്മിന്റെ വീടിലേക്ക് മോഷണസംഘം കയറാന്‍ ശ്രമിച്ചത് വാതില്‍ തുറന്നാണ്. എന്നാല്‍ ഇതിന്റെ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ ഏഴുന്നേറ്റം. ഇവര്‍ ശബ്ദം വെച്ചതോടെ സംഘം കടന്നുകളഞ്ഞു. ഏറ്റുമാനൂര്‍ പോലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. അടിവസ്ത്രം മാത്രം ധരിച്ചാണ് സംഘമെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. വടിവാളും കോടാലിയും അടക്കം ഇവരുടെ കൈവശമുണ്ടായിരുന്നു. മോഷണ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ രക്ഷപ്പെട്ടത്.

തമിഴ്‌നാട്ടിലെ കുപ്രസിദ്ധമായ കള്ളന്മാരുടെ സംഘമാണ് കുറുവ സംഘം. ഇക്കാര്യം അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് പറയുന്നത്. പക്ഷേ സാധ്യത തള്ളിക്കളയുന്നില്ലെന്നും പോലീസ് പറഞ്ഞു. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് യോഗം ചേര്‍ന്നു. രാത്രി കാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് നിര്‍ദേശിച്ചത്. അതേസമയം വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. ചെറു സംഘങ്ങള്‍ രൂപീകരിച്ച് സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. റെയില്‍വേ ട്രാക്കിന്റെ സമീപ പ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. വാര്‍ഡ് അംഗത്തെ നാട്ടുകാര്‍ പെട്ടെന്ന് കാര്യങ്ങള്‍ അറിയിച്ചതോടെയാണ് ഇവിടെ വേഗത്തില്‍ പോലീസെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+