Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടലില്‍ മരണം ആറായി, മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ട് കിടക്കുന്നു

കോട്ടയം: കൂട്ടിക്കലില്‍ അതിദാരുണമായ സാഹചര്യമാണെന്ന് വെളിപ്പെടുത്തി നാട്ടുകാരന്‍ പ്രശാന്ത്. പലരുടെയും മൃതദേഹങ്ങള്‍ മണ്ണില്‍ പൂണ്ട് കിടക്കുകയാണ്. പ്ലാപ്പള്ളിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇതുവരെ ആറു പേരാണ് മരിച്ചത്. ഉരുള്‍പ്പൊട്ടലില്‍ നാല് പേരെ കാണാതായിരിക്കുകയാണ്. ഒരു കുടുംബത്തിലെ തന്നെ ആറുപേര്‍ അടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവിടേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് പ്രശാന്ത് പറയുന്നു. മൃതദേഹങ്ങള്‍ മാറ്റാനുള്ള സംവിധാനവും ഇല്ലാത്തത് കൊണ്ട് നാട്ടുകാര്‍ ആകെ പ്രതിസന്ധിയിലാണ്. ഇവിടെ മണ്ണിടിഞ്ഞ് വീണാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണട്്. 35 പേരുള്ള കരസേനാ സംഘമാണിത്.

1

തോടിന്റെ സമീപത്തായിരുന്നു അപകടത്തില്‍പ്പെട്ട വീട് ഉണ്ടായിരുന്നതെന്ന് നാട്ടുകാരന്‍ കൂടിയായ പ്രശാന്ത് പറയുന്നു. അതിന് സമീപത്തുള്ള കട അടക്കം ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നുവെന്ന് പ്രശാന്ത് വ്യക്തമാക്കി. നാല് പേരാണ് അപകടത്തില്‍പ്പെട്ടതെന്നും എന്നാല്‍ മൂന്ന് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. താനിപ്പോള്‍ ഉരുള്‍പ്പൊട്ടിയതിന്റെ മൂന്ന് കിലോമീറ്റര്‍ താഴെയാണ്. നാട്ടുകാര്‍ തന്നെയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇവിടേക്കുള്ള വഴി പൂര്‍ണമായും തകര്‍ന്നു. ഇവിടേക്ക് എത്തണമെങ്കില്‍ നടക്കേണ്ടി വരും. പല മൃതദേഹങ്ങളും കല്ലിനടിയില്‍പ്പെട്ട് കിടക്കുകയാണെന്നും പ്രശാന്ത് പറയുന്നു.

മൃതദേഹത്തിന്റെ മുകളില്‍ കല്ല് വീണുകിടക്കുകയാണ്. അതിലും പ്രശ്‌നം കുറുക്കനും നരിയുമൊക്കെ ഇറങ്ങുന്ന പ്രദേശമാണിത്. ഈ മൃതദേഹം ഒരുപാട് സമയം വെക്കാന്‍ പറ്റില്ല. അത് കടിച്ച് കൊണ്ടുപോകും. നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ മൃതദേഹം എടുത്താല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാവുമോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി മടങ്ങി വന്ന ശേഷം വീടുകള്‍ നിന്ന് ഭാഗമൊന്നും ഇല്ലായിരുന്നുവെന്നും പ്രശാന്ത് വ്യക്തമാക്കി. അതേസമയം കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ കരസേന കോട്ടയത്തെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
    Kerala on red alert as heavy rain continues across the state

    വ്യോമസേനയുടെ ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ട്. കിഴക്കന്‍ മലയോര മേഖലയിലാണ് ശക്തമായ രീതിയില്‍ ബാധിക്കപ്പെട്ടത്. കോട്ടയത്ത് കെഎസ്ആര്‍ടി ബസും വെള്ളിക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലാണ് ബസ് മുങ്ങ്യത്. അതേസമയം ബസ്സിലുള്ളവരെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. സംസ്ഥാനത്ത് നിലവില്‍ ഗുരുതരമായ സാഹചര്യമാണ് ഉള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഓഫീസ് വിശദമായ മുന്നൊരുക്കം നടത്തിയതായി അറിയിച്ചിട്ടുണ്ട്. പ്രളയ സാധ്യതയുള്ള മേഖലയിലേക്ക് ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+