Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍.... കൂട്ടിക്കലിലും മുണ്ടക്കയത്തും അതിശക്തമായ മഴ, കോസ്‌വെ മുങ്ങി

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് ദുരിതത്തിലായ കോട്ടയത്ത് വീണ്ടും ദുരിതപ്പെയ്ത്. ശക്തമായ മഴ ജില്ലയില്‍ വൈകീട്ട് മുതല്‍ തുടരുകയാണ്. കോട്ടയത്തെ മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പ്പൊട്ടലുണ്ടായിരിക്കുകയാണ്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലയില്‍ മൂന്ന് മണി മുതല്‍ അതിശക്തമായ മഴയാണ്. മഴയെ തുടര്‍ന്ന് മുണ്ടക്കയം കോസ്‌വേ മുങ്ങിയിരിക്കുകയാണ്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. എരുമേലി, മുണ്ടക്കയം, സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

Recommended Video

cmsvideo
    കൂട്ടിക്കലിൽ ദുരന്ത മഴ..വീണ്ടും ഉരുൾപൊട്ടൽ..അതീവ ജാഗ്രത
    1

    ജില്ലയിലെ തന്നെ ചെറിയ തോടുകള്‍ എല്ലാം നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. മഴ തെക്കന്‍ ജില്ലകളില്‍ അതിശക്തമാകുമെന്നാണ് സൂചന. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ വയനാട് ജില്ലയിലും ശക്തമായ മഴയുണ്ടാവും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇപ്പോഴും പോയിട്ടില്ല. അതുകൊണ്ട് 48 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാവും.

    പത്തനംതിട്ട മലയോര മേഖലയിലും അതിശക്തമായ മഴയാണ്. ഒരു മണിക്കൂറിനിടെ 74 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ജില്ലയിലെ ആങ്ങമൂഴി വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടി. കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒളിച്ചുപോയി. ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ആങ്ങമൂഴവി തേവര്‍മല വനത്തിലും കുറവന്‍മൂഴി വനത്തിനുള്ളിലും ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്പന്‍മൂഴി വനത്തിനുള്ളിലും മണ്ണിടിച്ചല്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം രാത്രിയും മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

    പമ്പ്ര, മണിമലയാര്‍, അച്ഛന്‍കോവിലാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ക്യാമ്പുകളിലേക്കും സുരക്ഷിത ഇടങ്ങളിലേക്കും മാറേണ്ടതാണ്. ചൊവ്വാഴ്ച്ചയോടെ തുലാവര്‍ഷം തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മുണ്ടക്കയം വണ്ടംപതാല്‍ അസംപനിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായെന്ന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം തള്ളിയിട്ടുണ്ട്. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ആണ് ഉണ്ടായതെന്നും ആശങ്കയുടെ സാഹചര്യം ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ആള്‍പ്പാര്‍പ്പില്ലാത്ത ഇടത്താണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നും ജില്ലാ ഭരണകൂടം പറഞ്ഞു. എന്തയാര്‍, വടക്കേമല ഭാഗങ്ങളിലും കനത്ത മഴ പെയ്തത് ആശങ്കയ്ക്കിടയായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+