ഒരു ഫോൺ കോളിന്റെ തർക്കം, കോട്ടയത്ത് ഭാര്യയെ കൊന്ന് പ്രവാസി ഭർത്താവിന്റെ ആത്മഹത്യ
കോട്ടയം: അയര്‍കുന്നത്ത് ദമ്പതിമാരെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടച്ചിട്ട വീട്ടിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അമയന്നൂര്‍ ഇല്ലിമൂല പതിക്കല്‍ താഴെ സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിലാണ് കണ്ടെത്തിയത്. അതേസമയം സുധീഷിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ടിന്റുവിന്റെ കഴുത്തി ഷാളിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം സുധീഷ് ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സുധീഷിന്റെ രണ്ട് കൈയ്യിലെയും ഞരമ്പുകളും മുറിച്ചിട്ടുണ്ട്. എന്താണ് മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
ദിലീപ് സാക്ഷിയെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുണ്ടോ? കളങ്കപ്പെടുത്തരുത്: പ്രോസിക്യൂഷനോട് കോടതി
അതേസമയം സുധീഷ് രണ്ട് കൈയ്യിലെയും ഞരമ്പുകള്‍ മുറിച്ച കാരണത്താല്‍ മുറിയിലാകെ രക്തം പരന്നൊഴുകിയിരിക്കുകയാണ്. ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിലേക്ക് നീക്കിയിട്ട് പുതപ്പുകൊണ്ട് മൂടി നിലയിലായിരുന്നു. മുറിയില്‍ ബലപ്രയോഗം നടത്തിന്റെ ലക്ഷണങ്ങളുണ്ട്. രണ്ട് മാസം മുമ്പാണ് സുധീഷ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മകന്‍ സിദ്ധാര്‍ത്ഥിനെയും ഭാര്യ ടിന്റുവിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു സുധീഷ്. ഇതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. വിദേശത്ത് പോകാനുള്ള രേഖകളുടെ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്ച്ച തിരുവനന്തപുരത്തേക്ക് പോയിരുന്നു.
മകനെ സമീപത്തെ ബന്ധുവീട്ടിലാക്കിയാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് പോയത്. എന്നാല്‍ ഇരുവരും എപ്പോഴാണ് തിരിച്ചെത്തിയത് എന്ന് ബന്ധുക്കള്‍ക്കും അറിവില്ല. സുധീഷിന്റെ ചേട്ടന്‍ ഗിരീഷിന്റെ വീട്ടിലായിരുന്നു മകന്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഇന്നലെ രാവിലെ തിരിച്ചെത്തുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ വിളിച്ചട്ട് ഇവരെ ഫോണില്‍ കിട്ടിയില്ല. ഇരുവരും രാത്രിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് കരുതുന്നത്. സുധീഷിന്റെ മാതാവ് കുഞ്ഞമ്മിണി ഇന്നലെ രാവിലെ അയല്‍വീട്ടില്‍ വിളിച്ച് വിവരം തിരക്കിയിരുന്നു. ആ സമയം സുധീഷിന്റെ സ്‌കൂട്ടര്‍ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞിരുന്നു.
കുഞ്ഞമ്മിണി വീട്ടിലെത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തത് കൊണ്ട്, നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഇവര്‍ ജനല്‍ച്ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്നു. ഇതോടെ ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്ക് തള്ളി കിടക്കയും തുണികളും കൊണ്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടര്‍ത്തിയ ശേഷം കയറില്‍ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്. സുധീഷിന്റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഒരു ഫോണ്‍ നമ്പറില്‍ നിന്നുള്ള കോളുകളെ തുടര്‍ന്നുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിലേക്കും, ഇയാളുടെ ആത്മഹത്യയിലേക്കും നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
കോണ്‍ഗ്രസില്‍ എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്‍