• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്‌കൂള്‍ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ ഇങ്ങനെയും ലഭിക്കാം; ഒന്നു നോക്കൂ എങ്ങനെയെന്ന്...

  • By Desk

കുറ്റ്യാടി: ക്ലാസ് മുറികളില്‍ വായനാവസന്തം തീര്‍ക്കാന്‍ എംഐയുപി സ്‌കൂള്‍ വിദ്യാര്‍ഥികളും പിടിഎയും ഒരുക്കിയ പുസ്തകയാത്രയ്ക്ക് ഉജ്ജ്വല തുടക്കം. സ്കൂൾ ഗ്രൗണ്ടിൽ ഡോ. ഡി. സചിത്ത് ഫ്ലാഗ് ഒഫ് ചെയ്തു. ആദ്യദിനം ചെറിയകുമ്പളം, പാറക്കടവ്, പാലേരി, കുളങ്ങരത്താഴ, നരിക്കൂട്ടുംചാൽ, പട്ടർക്കുളങ്ങര, ദേവർകോവിൽ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം അടുക്കത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ മികച്ച പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും നേരിട്ടെത്തി പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.

ശബരിമലയിലേക്ക് പോകാൻ എകെജി സെന്ററിൽ നിന്നും അനുവാദം വാങ്ങേണ്ട ഗതികേട്; ശ്രീധരൻ പിള്ള

ബാൻഡ് സംഘം, സ്കൗട്ട്, ജെആർസി, പിടിഎ, എസ്എസ്ജി എന്നിവ യാത്രയെ അനുഗമിക്കുന്നുണ്ട്. മനോഹര ദൃശ്യാവിഷ്ക്കാരമായ കഥയാട്ടവും വിവിധ കലാപരിപാടികളും യാത്രയ്ക്കു മിഴിവേകുന്നു. പുസ്തകം കൊണ്ടുവരാത്തവർക്ക് ജാഥയ്ക്കൊപ്പം സഞ്ചരിക്കുന്ന ടി.ബി.എസ് ബുക്സ്റ്റാളിന്റെ വാഹനത്തിൽനിന്നും അവ വാങ്ങി വിദ്യാർഥികൾക്ക് കൈമാറാനുള്ള സൗകര്യവുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ. അഷറഫ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സി.എച്ച് ഷരീഫ്, വൈ. പ്രസിഡന്റ് കെ.പി റഷീദ്, യാത്രാ കോഡിനേറ്റർ ജമാൽ കുറ്റ്യാടി, കൺവീനർ നാസർ തയ്യുള്ളതിൽ, എംപിടിഎ പ്രസിഡന്റ് കെ.കെ അഖില, സ്റ്റാഫ് സെക്രട്ടറി വി.സി കുഞ്ഞബ്ദുല്ല, എൻ.പി ശക്കീർ, അനുപം ജെയ്സ്, എം. ഷഫീഖ്, പി. സാജിദ്, ഇന്ദുലേഖ, ടി.കെ.എം സുബൈർ, എ. ഷരീഫ്, വി.കെ റഫീഖ്, കെ. അൻവർ, പ്രമോദ് കുമാർ, കണ്ണോത്ത് സലാം, ടി. ദിനേശൻ, പ്രദീപൻ നവരക്കോട്, ജമാൽ പോതുകുനി, എൻ.പി സൈഫുല്ല തുടങ്ങിയവർ പങ്കെടുത്തു.

യാത്ര ചൊവ്വാഴ്ചയും തുടരും. രാവിലെ 9ന് തളീക്കരയില്‍നിന്ന് ആരംഭിച്ച് കള്ളാട് 10.00, ഊരത്ത് 11.00, വടയം 12.00, വട്ടക്കണ്ടിപ്പാറ 2.00, വേളം കേളോത്ത്മുക്ക് 3.00 എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം 4.15ന് കുറ്റ്യാടിയില്‍ സമാപിക്കും. ഡിഡിഇ ഇ. സുരേഷ് കുമാർ, ഡിഇഒ സി. മനോജ് കുമാർ, എഇഒ പി.സി മോഹനൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ക്ലാസ് ലൈബ്രറികള്‍. വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. ക്ലാസ് ലൈബ്രറികള്‍ ഒരുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പരമാവധി പൊലിമയോടെ നെഞ്ചേറ്റുകയായിരുന്നു കുറ്റ്യാടി എംഐയുപി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎയും എസ്എസ്ജിയും. 33 ക്ലാസുകളുള്ള വിദ്യാലയത്തില്‍ എല്ലാ ക്ലാസുകളിലും പുസ്തകം ശേഖരിക്കാനായി ഷെല്‍ഫുകള്‍ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഇതിനകം വാങ്ങിക്കഴിഞ്ഞു. നൂറോളം പുസ്തകങ്ങളും ഓരോ ക്ലാസ് ലൈബ്രറികളിലും ആയി. ലൈബ്രറികളില്‍ പരമാവധി വൈവിധ്യങ്ങള്‍ തീര്‍ക്കുന്നതിനും പുസ്തകങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വായനയുടെ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനുമാണ് സ്കൂൾ പുസ്തകയാത്ര സംഘടിപ്പിക്കുന്നത്.

Kozhikode

English summary
books collected for library in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more