ശമ്പള കുടിശിക നല്‍കിയില്ല; തേജസ് ദിനപത്രത്തിലേക്ക് തൊഴിലാളികളുടെ മാര്‍ച്ച് 30ന്
കോഴിക്കോട്: അടച്ചൂപൂട്ടിയ തേജസ് ദിനപത്രത്തിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക നല്‍കാത്ത മാനേജ്മെന്റ് നിലപാടിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികളും ട്രേഡ് യൂനിയന്‍ നേതാക്കളും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയെ വിമർശിച്ച് പാക് പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സംഘർഷം! മോദിക്ക് വിമർശനം
2010 മുതല്‍ 2017 ഡിസംബര്‍ വരെയുള്ള ശമ്പള കുടിശ്ശികയാണ് തേജസ് മാനേജ്മെന്റ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. ഇതുകൂടാതെ അടച്ചുപൂട്ടലിനോടനുബന്ധിച്ച് നല്‍കേണ്ട പല ആനുകൂല്യങ്ങളും നല്കാന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മാനേജ്മെന്റ് പറയുന്ന മൂല്യങ്ങള്‍ക്കും ധാര്മികതകള്ക്കും നിരക്കുന്നതല്ല അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന സമീപനമെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെയാണ് മാര്‍ച്ച്.
മീഞ്ചന്തയിലെ തേജസ് കേന്ദ്ര ഓഫിസിലേക്ക് 30ന് നടക്കുന്ന മാര്‍ച്ച് സി ഐ ടി യു സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം എം പി ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂനിയന്‍ നേതാക്കളും മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെയുഡബ്ല്യുജെ ഭാരവാഹികളായ കമാല്‍ വരദൂര്‍, സി നാരായണന്, കെ പ്രേമനാഥ്, പി വിപുല്‍നാഥ്, ട്രേഡ് യൂനിയന്‍ നേതാക്കളായ അഡ്വ. എം രാജന്, കെ വി പങ്കജാക്ഷന്, ഒ മുകുന്ദന്, ഒകെ ധര്മരാജന്, ആര് കെ ശബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.