കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മില്‍ അതൃപ്തികള്‍; കുറ്റ്യാടിയും വടകരയും ഉള്‍പ്പടെ 3 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് യുഡിഎഫ്

Google Oneindia Malayalam News

കുറ്റ്യാടി: സീറ്റ് വിഭജനത്തിന്‍റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ വലിയ പ്രതിഷേധമാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നത്. സമാനമായി പ്രതിഷേധം ഉയര്‍ന്ന മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ അലയൊലികള്‍ അടങ്ങിയെങ്കിലും കുറ്റ്യാടിയില്‍ ഇന്നൂം നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധമാണ് അരങ്ങേറിയിത്. കുറ്റ്യാടിയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഷേധമായി ഈ വിഷയം ഒതുങ്ങില്ല എന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

പാർട്ടിക്കെവിടെ സ്ഥാനാർത്ഥി

പാർട്ടിക്കെവിടെ സ്ഥാനാർത്ഥി

'വർഗസമര ചരിത്രമുള്ള കടത്തനാടൻ ചുവന്ന മണ്ണിൽ പാർട്ടിക്കെവിടെ സ്ഥാനാർത്ഥി' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കുറ്റ്യാടിയിലെ പ്രതിഷേധം. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള വടകര താലൂക്കില്‍ സിപിഎമ്മിന് മത്സരിക്കാന്‍ സീറ്റില്ല എന്നതാണ് ഈ മുദ്രാവാക്യത്തിലൂടെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

വടകര, കുറ്റ്യാടി, നാദാപുരം

വടകര, കുറ്റ്യാടി, നാദാപുരം

വടകര, കുറ്റ്യാടി, നാദാപുരം എന്നീ മൂന്ന് മണ്ഡലങ്ങളാണ് വടകര താലൂക്കിലുള്ളത്. ഇതില്‍ വടകര ജനതാദളും നാദാപുരം സിപിഐയുമാണ് വര്‍ഷങ്ങളായി മത്സരിക്കുന്നത്. കുറ്റ്യാടിയിലായിരുന്നു സിപിഎം മത്സരിച്ചിരുന്നത്. മേപ്പയ്യൂര്‍ മണ്ഡലമാണ് 2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തോടെ കുറ്റ്യാടി മണ്ഡലമായി മാറുന്നത്.

 മേപ്പയ്യൂര്‍ ആയിരുന്നപ്പോള്‍

മേപ്പയ്യൂര്‍ ആയിരുന്നപ്പോള്‍


മേപ്പയ്യൂര്‍ ആയിരുന്നപ്പോള്‍ ഇടതിന്‍റെ ശക്തി കേന്ദ്രമായിരുന്നു മണ്ഡലം. കുറ്റ്യാടി ആയി മാറിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ കെകെ ലതിക വിജയിച്ചു. എന്നാല്‍ 2016 ലെ തിരഞ്ഞെടെുപ്പില്‍ കെകെ ലതിക വീണ്ടും മത്സരത്തിന് ഇറങ്ങിയെങ്കിലും മുസ്ലിം ലീഗിലെ പാറക്കല്‍ അബ്ദുള്ളയോട് ആയിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

കുഞ്ഞമ്മദ് കുട്ടി

കുഞ്ഞമ്മദ് കുട്ടി

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ തന്നെ ജനകീയ പ്രതിച്ഛായയുള്ള കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ റാലികളും സംഘടിക്കപ്പെടുകയും ചെയ്തു.

പേരാമ്പ്ര സീറ്റ്

പേരാമ്പ്ര സീറ്റ്

എന്നാല്‍ ഇതിനിടയിലാണ് സീറ്റ് അപ്രതീക്ഷിതമായി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നത്. യുഡിഎഫിലായിരുന്നപ്പോള്‍ പേരാമ്പ്ര സീറ്റിലായിരുന്നു കോഴിക്കോട് ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി നിര്‍ണ്ണായകമായ തിരുവമ്പാടി നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

സമീപ മണ്ഡലങ്ങളിലും

സമീപ മണ്ഡലങ്ങളിലും

എന്നാല്‍ ചില താല്‍പര്യങ്ങള്‍ക്ക് വഴങ്ങി കുറ്റ്യാടി സീറ്റ് മണ്ഡലത്തില്‍ ഒരു സ്വാധീനവും ഇല്ലാത്ത കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയെന്ന ആരോപണമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. കുറ്റ്യാടിയില് മാത്രമല്ല, സമീപ മണ്ഡലങ്ങളായ വടകരയിലേയും നാദാപുരത്തേയും വിജയത്തെ പോലും ഈ പ്രതിഷേധം സ്വാധീനിക്കുമെന്നാണ് പ്രതിഷേധം നടത്തുന്ന നേതാക്കള്‍ തന്നെ പറയുന്നത്.

കുറ്റ്യാടി വിഷയം

കുറ്റ്യാടി വിഷയം

അവസാന നിമിഷത്തിലെങ്കിലും തീരുമാനം അനുകൂലമാവുമെന്ന് പ്രതീക്ഷിച്ച പ്രവര്‍ത്തകര്‍ക്കും നിരാശ തന്നെയായി ഫലം. ഈ വെല്ലുവിളി നിലനില്‍ക്കുന്നതിനാല്‍ തന്നെ ഏറെ ശ്രദ്ധയോടെയാണ് കുറ്റ്യാടി വിഷയം നേതൃത്വം കൈകാര്യം ചെയ്യുന്നത്. അതേസമയം ഇടതുപാളയത്തിലെ ഈ വെല്ലുവിളി മേഖലയില്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

പാറക്കല്‍ അബ്ദുള്ള

പാറക്കല്‍ അബ്ദുള്ള

കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയാണ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസ് എമ്മിനെതിരായ വികാരം ശക്തമായി നിലനില്‍ക്കുകയാണെങ്കില്‍ പാറക്കലിന്‍റെ വോട്ട് വലിയ തോതില്‍ ഉയര്‍ന്നേക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ശക്തമായ മത്സരം നടക്കുന്ന നാദാപുരത്ത് കോണ്‍ഗ്രസും ഈ പ്രതിഷേധങ്ങള്‍ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വടകര ആര്‍എംപിക്ക്

വടകര ആര്‍എംപിക്ക്


വടകരയില്‍ യുഡിഎഫ് ആര്‍എംപിക്ക് പിന്തുണ നല്‍കാനാണ് ധാരണയായിരിക്കുന്നത്. എന്നാല്‍ കെകെ രമ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യമാണ് കോണ്‍ഗ്രസിനുള്ളത്. സീറ്റ് എല്‍ജെഡിക്ക് നല്‍കിയതില്‍ ജെഡിഎസിനും സിപിഎമ്മിലെ ഒരു വിഭാഗത്തിന് വലിയ അതൃപ്തിയുണ്ട്. ഇത് തങ്ങള്‍ക്ക് ഗുണകരമായാല്‍ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നും യുഡിഎഫ് നേതാക്കള്‍ പ്രതീക്ഷിക്കുന്നു

Kozhikode
English summary
kerala assembly election 2021; UDF hopes to win 3 seats, including Kuttyadi and Nadapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X