കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈത്തറി സംഘങ്ങൾക്കു ജീവൻ നൽകി സ്കൂൾ യൂണിഫോം; വർഷത്തിൽ 300 ഓളം തൊഴിൽ ദിനങ്ങൾ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിർജീവമായ കൈത്തറി സഹകരണസംഘങ്ങളെ സ്കൂൾ യൂണിഫോം പദ്ധതി സജീവമാക്കിയതായി റിപ്പോർട്ടുകൾ. വർഷത്തിൽ 300 ഓളം തൊഴിൽ ദിനങ്ങൾ തൊഴിലാളികൾക്ക് ഉറപ്പ് വരുത്താൻ പദ്ധതി കാരണമായി. തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലിയും ലഭിക്കുന്നു.

ആകർഷകമായ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതിയിലൂടെ നന്നായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു മാസം ശമ്പളത്തിനു പുറമെ 5000 രൂപ വരെ അധിക വരുമാനം ഉറപ്പ് വരുത്താനും സാഹചര്യമൊരുങ്ങിയിട്ടുണ്ട്. ഓണത്തിന് മുമ്പ് ഒരു കോടിയോളം രൂപ ഈയിനത്തിൽ മാത്രം തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

Uniform

കൈത്തറി സംഘങ്ങൾക്ക് നൽകാനുള്ള കുടിശിഖ കൂലിയും തൊഴിലാളി പെൻഷനും ഓണത്തിന് മുമ്പ് നൽകുമെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ജില്ല കൈത്തറി നെയ്ത്തുത്സവം വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മുതിർന്ന കൈത്തറി നെയ്ത്തുകാരെയും എസ് എസ് എൽ - സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. വടകര നഗരസഭ ചെയർമാൻ കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി ബാലൻ കൈത്തറി സ്വാഗതം പറഞ്ഞു .ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ രാജീവ് മുഖ്യ പ്രഭാഷണം നടത്തി. കൈത്തറി തൊഴിലാളി യൂണിയൻ ജില്ലാ സെക്ര. പി ഗോപാലൻ എ.ടി ശ്രീധരൻ ,ടി. കേളു, കെ എൻ ശ്രീധരൻ, എ.വി ബാബു കെ ബാലരാജൻ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about handloom uniform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X