• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് ഒമ്പതാംക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി: എട്ടുപേര്‍ പിടിയില്‍

  • By Desk

മലപ്പുറം: മലപ്പുറം പൂക്കൊളത്തൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാലുകാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ എട്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പൂക്കൊളത്തൂര്‍ പല്ലാരപ്പറമ്പിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടി പഠനത്തില്‍ പിറകോട്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട അദ്ധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ്സെടുക്കുകയായിരുന്നു. മിഠായി നല്‍കി കുട്ടിയെ പ്രദേശത്തെ മലയിലും ആളൊഴിഞ്ഞ പറമ്പിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

കെഎസ്ആർടിസി ബസ് തട്ടി തെറിപ്പിച്ചു; റോട്ടിൽ കിടന്നവർക്ക് രക്ഷകനായി പിസി ജോർജ് എംഎൽഎ

2017 മുതല്‍ പീഡനം നടക്കുന്നതായും പരാതിയില്‍ പറയുന്നു. ആറു പരാതിയില്‍ എട്ടു പേര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്സെടുത്തത്. പ്രതികളില്‍ 22 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. സി ഐ എന്‍ബി ഷൈജുവാണ് കേസന്വേഷിക്കുന്നത്.

പ്രായമാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നതിന് പുറമെ ബാലവേലചെയ്യിപ്പിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ ബാലവേല ചെയ്തു വരികയായിരുന്ന ആസാം സ്വദേശിയായ പത്തു വയസ്സുകാരനെ കഴിഞ്ഞ ദിവാസം മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി സര്‍ക്കാര്‍ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

പെരിന്തല്‍മണ്ണ പട്ടിക്കാട് ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടലില്‍ കുട്ടി ജോലി ചെയ്യുന്നതു കണ്ട നാട്ടുകാരാണ് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കുകയായിരുന്നു. കുട്ടിയുടെ സാമൂഹ്യ പശ്ചാത്തല റിപ്പോര്‍ട്ട് പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ആസാം മറിഗോ ജില്ല ശിശു സംരക്ഷണ ഓഫീസറോട് മലപ്പുറം ഡി ഡബ്ല്യു സി ആവശ്യപ്പെട്ടു. അതോടൊപ്പം ബാലവേലയെന്ന കുറ്റകകൃത്യം നടത്തിയ ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്കും മേലാറ്റൂര്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനും നിര്‍ദ്ദേശം നല്‍കി. സി ഡബ്ല്യു സി സിറ്റിംഗില്‍ അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, അഡ്വ. ഹാരിസ് പഞ്ചിളി, അഡ്വ. കവിതാ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. ബാലവേല നിരോധന നിയമപ്രകാരവും ബാലനീതി നിയമ പ്രകാരവും 14 വയസ്സു വരെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതും 18 വയസ്സു വരെയുള്ളരെക്കൊണ്ട് അപകടസാധ്യതയുള്ള ജോലി ചെയ്യിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.

Malappuram

English summary
eight arrested in malappuram on molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X