ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ പെണ്‍കുട്ടി തെറിച്ചുവീണു; പിന്നീട് സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍
മലപ്പുറം: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ പെണ്‍കുട്ടി തെറിച്ചുവീണു. തിരൂര്‍ പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പുലര്‍ച്ചെ 5.30ന് തിരൂരിലെത്തുന്ന ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു ട്രെയിനില്‍ കയറാന്‍ വന്നതായിരുന്നു പെണ്‍കുട്ടി. ഈ വേളയില്‍ ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. രണ്ടു മിനുട്ട് മാത്രമാണ് ട്രെയിന്‍ തിരൂരില്‍ നിര്‍ത്തിയിടുക. അതിവേഗം നീങ്ങുന്ന ട്രെയിനില്‍ പെണ്‍കുട്ടി ഓടി കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാല്‍ തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണു.

ട്രാക്കിലേക്ക് വീഴേണ്ടിയിരുന്ന പെണ്‍കുട്ടിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ ഇടപെടലാണ് രക്ഷപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ പിടിക്കുകയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ സതീശ് ആണ് അവസരോചിതമായി ഇടപെട്ടതെന്ന് റെയില്‍വെ അറിയിച്ചു. റെയില്‍വെയുടെ ട്വിറ്റര്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇതോടെ അതിവേഗമാണ് വീഡിയോ വൈറലായത്.
പെണ്‍കുട്ടിക്ക് കാര്യമായ പരിക്കേറ്റില്ലെന്ന ആര്‍പിഎഫ് അറിയിച്ചു. ഓടുന്ന ട്രെയിനില്‍ ചാടിക്കയറരുത് എന്ന് റെയില്‍വെ എപ്പോഴും ഓര്‍മിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
Alert #RPF Head Constable Satheesh acted swiftly and saved a minor girl from going under the wheels of train when she fell down while trying to board a running train at Tirur railway station.#MissionJeewanRaksha #LifeSavingAct #BeResponsible #BeSafe pic.twitter.com/R0iMdas4WX
— RPF INDIA (@RPF_INDIA) November 11, 2022












Click it and Unblock the Notifications