മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാണംകെട്ട് കേരള പോലീസ്; തൊണ്ടിമുതലായ ലഹരി മറിച്ചുവിറ്റു... രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

മലപ്പുറം: കേരള പോലീസിന് നാണക്കേടുണ്ടാക്കി പോലീസ് ഓഫീസര്‍മാരുടെ ലഹരി വില്‍പ്പന. കോട്ടയ്ക്കല്‍ സ്‌റ്റേഷനിലെ പോലീസുകാരാണ് തൊണ്ടിമുതലായി പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്. എഎസ്‌ഐ രജീന്ദ്രന്‍, സീനിയര്‍ സിപിഒ സജി ചെറിയാന്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. കോടതി നശിപ്പിക്കാന്‍ നിര്‍ദേശിച്ച ലഹരി വസ്തുക്കളാണ് പോലീസ് ഓഫീസര്‍മാര്‍ മറിച്ചുവിറ്റ് പണമുണ്ടാക്കാന്‍ നോക്കിയത്. എന്നാല്‍ ലഹരി വസ്തുക്കളുമായി നേരത്തെ അറസ്റ്റിലായവര്‍ ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഓഫീസര്‍മാര്‍ക്ക് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ജോലി ചെയ്യുന്ന സ്‌റ്റേഷനില്‍ വച്ച് തന്നെ ഇരു ഓഫീസര്‍മാരെയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

k

ഇക്കഴിഞ്ഞ ജൂണിലാണ് ലക്ഷക്കണക്കിന് രൂപ വില വരുന്ന ലഹരി വസ്തുക്കള്‍ കോട്ടക്കല്‍ പോലീസ് പിടിച്ചെടുത്തത്. ഒരു മിനിലോറിയില്‍ കൊണ്ടുവന്ന ഇവയില്‍ കൂടുതലും ഹാന്‍സ് ആയിരുന്നു. 1600 പാക്കറ്റ് ഹാന്‍സുണ്ടായിരുന്നു എന്നാണ് വിവരം. ആന്ധ്രയില്‍ നിന്നാണ് ഇവ കേരളത്തിലെത്തിച്ചതെന്ന് പറയപ്പെടുന്നു. നാസര്‍, അഷ്‌റഫ് എന്നിവരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഈ മാസം നിര്‍ദേശിച്ചു. ലഹരി വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ ഇത് നശിപ്പിക്കാതെ മറിച്ചുവില്‍ക്കുകയായിരുന്നു പോലീസ് ഓഫീസര്‍മാര്‍. ഒന്നര ലക്ഷത്തോളം രൂപ പോലീസുകാര്‍ക്ക് ലഭിച്ചുവെന്നും പറയുന്നു.

ദിലീപ് കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്; മലപ്പുറത്തെ സംഭവം പറഞ്ഞ് നാദിര്‍ഷ... കുമ്പിട്ടില്ലെങ്കില്‍ ദിലീപ് ഇല്ലദിലീപ് കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്; മലപ്പുറത്തെ സംഭവം പറഞ്ഞ് നാദിര്‍ഷ... കുമ്പിട്ടില്ലെങ്കില്‍ ദിലീപ് ഇല്ല

ഒരു ഏജന്റ് മുഖേനയാണ് പോലീസുകാര്‍ ലഹരി വില്‍ക്കാന്‍ ശ്രമിച്ചത്. നേരത്തെ കേസില്‍ അറസ്റ്റിലായവര്‍ക്ക് ഈ വിവരം ലഭിച്ചു. ഇവര്‍ നാര്‍ക്കോട്ടിക് സെല്ലിന് വിവരം കൈമാറി. വിശദമായ അന്വേഷണം നടത്തിയാണ് രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തത്. പോലീസ് വില്‍ക്കാന്‍ ശ്രമിച്ച ഏജന്റിനെയും അറസ്റ്റ് ചെയ്യും. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റു പണമുണ്ടാക്കാന്‍ ശ്രമിച്ചു എന്നത് നിയമപരമായി കുറ്റമാണെന്ന് മാത്രമല്ല, ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണ്. പോലീസുകാര്‍ തന്നെ ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെട്ടതോടെ നിയമപാലകരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണ്.

ശക്തമായ നടപടി പ്രതികള്‍ക്കെതിരെയുണ്ടാകുമെന്നാണ് ഉന്നത പോലീസ് ഓഫീസര്‍മാര്‍ നല്‍കുന്ന വിവരം. രണ്ടുപേര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തത്. തെളിവ് സഹിതം പിടിക്കപ്പെട്ട സാഹചര്യത്തില്‍ ശിക്ഷ ലഭിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
എനിക്ക് സല്യൂട്ടടിക്കാൻ പറ്റില്ലെന്ന് ഡിജിപി പറയട്ടെയെന്ന് സുരേഷ് ഗോപി

Malappuram
English summary
Malappuram News: Two Police Officers in Kottakkal Arrested For Drug Sale; Suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X