കുട്ടികളുടെ പണവും തട്ടി; സ്കൂളിലെ ഡെസ്കിലും ഉറങ്ങി; മോഷ്ടാവിനായി തിരച്ചിൽ തുടർന്ന് പോലീസ്
കുട്ടികളുടെ പണവും തട്ടി; സ്കൂളിലെ ഡെസ്കിലും ഉറങ്ങി; മോഷ്ടാവിനായി തിരച്ചിൽ തുടർന്ന് പോലീസ്
മഞ്ചേരി: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. സംഭവത്തിൽ സ്കൂളിലെ പണം മോഷ്ടാവ് കൊണ്ട് പോയി. സ്കൂൾ പ്രിൻസിപ്പൽ ഓഫീസിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
90,930 രൂപ ഉണ്ടായിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ സ്പെഷൽ ഫീ ഇനത്തിൽ ശേഖരിച്ച പണമാണ് മോഷ്ടാവ് കൊണ്ട് പോയത്. ട്രഷറി അടച്ചതിനാൽ, ക്ലാസുകളിൽ നിന്നും പണം ശേഖരിച്ച അധ്യാപകർ ഈ ശേഖരിച്ച പണം ഫീസ് ഓഫീസിലെ മേശയിൽ ആണ് സൂക്ഷിച്ചിരുന്നത്.

തുടർന്ന് സംഭവത്തിന് ശേഷം രാവിലെ സ്കൂൾ തുറക്കാൻ വേണ്ടി എത്തിയ താൽക്കാലിക ജീവനക്കാരിയാണ് ആദ്യം കാര്യം അറിഞ്ഞത്. സ്കൂൾ ഓഫീസിന്റെ വാതിൽ പൂട്ട് തകർത്ത നിലയിലാണ് ജീവനക്കാരി കണ്ടത്. വാതിൽ പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാര സമീപത്ത് നിന്ന് തന്നെ കണ്ടെത്തി. സ്കൂൾ പ്രിൻസിപ്പലിന്റെ കസേരയിലെ തുണി മുറിച്ചും ഡെസ്ക് വലിച്ചിട്ടും ഉപയോഗിച്ച നിലയിലാണ് കിടന്നത്. തുടർന്ന് ശുചി മുറിയിലെ സോപ്പ്, പൈപ്പ് വെള്ളം എന്നിവ ഉപയോഗിച്ചതായി സൂചനയുണ്ട്. പൊലീസ് സ്റ്റേഷന്റെ 400 മീറ്റർ അകലെ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാൾ പോലീസിൽ പരാതി പെട്ടു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരുടെ സഹകരണത്തിൽ ആയിരുന്നു പരിശോധന.
അതേസമയം, മോഷ്ടാവ് സ്കൂൾ വരാന്തയിലെ ഡെസ്കിൽ കിടന്ന് ഉറങ്ങിയെന്നും രാവിലെ സ്കൂളിൽ നിന്നും കുളിച്ചു എന്നും സ്കൂൾ അധികൃതർ പറയുന്നു.
എന്നാൽ, സമാനമായ മറ്റൊരു സംഭവം ജില്ലയിൽ റിപ്പോർട്ട് ചെയ്തു. എ ടി എമ്മിൽ നിറയ്ക്കാൻ നൽകിയ പണത്തിൽ നിന്ന് 1.59 കോടി രൂപ തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് അംഗമുൾപ്പെടെ 4 പേർ പിടിയിൽ ആയി. ബാങ്കുകളുമായുള്ള കരാർ പ്രകാരം എ ടി എമ്മിൽ പണം നിറയ്ക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായത്. ഊരകം പഞ്ചായത്ത് അംഗം വേങ്ങര നെടുംപറമ്പിലെ എൻ.ടി.ഷിബു (31), മഞ്ചേരി മുള്ളമ്പാറയിലെ മഹിത് (34), കാവനൂർ ഇരിവേറ്റിയിലെ കൃഷ്ണരാജ് (28), കോട്ടയ്ക്കൽ ചേങ്ങോട്ടൂരിലെ ശശിധരൻ (32) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു വർഷത്തിലേറെയായി ഇവർ ഏജൻസിയിയിൽ ജോലി ചെയ്യ്ത് വരുന്നു.












Click it and Unblock the Notifications