മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാറിനോട് ഇത്തവണയും അവഗണന: മലപ്പുറത്ത് സീറ്റില്ലാതെ 10985 കുട്ടികള്‍, കോട്ടയത്ത് 3144 സീറ്റ് അധികം

Google Oneindia Malayalam News

മലപ്പുറം: പ്ലസ് പ്രവേശന നടപടികള്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോഴും ആവശ്യമായ സീറ്റില്ലാതെ മലപ്പുറം ഉള്‍പ്പടേയുള്ള മൂന്ന് ജില്ലകള്‍. അതേസമയം തെക്കന്‍ കേരളത്തിലെ പല ജില്ലകളിലും സീറ്റ് അധികമാണ്. മലപ്പുറത്ത് 10985 കുട്ടികള്‍ക്കാണ് ഇതുവരേയും പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.

രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റ് വരാനുണ്ടെങ്കിലും ഇതിനായി ഒരു സീറ്റ് പോലും ബാക്കിയില്ല. എന്നാല്‍ കോട്ടയത്ത് മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചിട്ടും 3144 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. പത്തനംതിട്ടയിലും സമാനമായ സാഹചര്യമാണ് ഉള്ളത്. ജില്ലയില്‍ അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ലഭിച്ചിട്ടും 1524 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു.

രണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നുരണ്ട് പേരെ കബളിപ്പിച്ച് കപ്പടിച്ചെന്ന് പറഞ്ഞു; അത് എന്നെ ആകെ തളർത്തി: ദില്‍ഷ മനസ്സ് തുറക്കുന്നു

പ്ലസ് വണ്‍ പ്രവേശനത്തിന് ആഗ്രഹിക്കുന്ന എല്ലാവർക്കും

പ്ലസ് വണ്‍ പ്രവേശനത്തിന് ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനത്തിന് സൌകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ലെന്ന വിമർശനം ശക്തമാണ്. മലബാർ മേഖലയില്‍ മലപ്പുറത്തിന് പുറമെ പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അപേക്ഷകർക്ക് ആവശ്യമായി സീറ്റുകളില്ലാത്തത്.

അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

മലപ്പുറം ജില്ലയില്‍ 18054 പേരാണ് സപ്ലിമെന്ററി

മലപ്പുറം ജില്ലയില്‍ 18054 പേരാണ് സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചിരിക്കുന്നത്. അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്​ 6917 സീ​റ്റു​ക​ളാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള അ​ധി​ക സീ​റ്റ്​ കൂ​ടി ചേ​ർ​ത്ത്​ മലപ്പുറത്ത് 7069 പേർക്കാണ് അലോട്ട്മെന്റ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഇനിയും 10985 വിദ്യാർത്ഥികള്‍ സീറ്റ് ലഭിക്കാതിരിക്കുന്നത്. പാലക്കാട് ജില്ലയിലേക്ക് വരുമ്പോള്‍ 8537 അപേക്ഷകരില്‍ 4264 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 4273 പേർക്ക് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയിലും 3633 പേർ പ്രവേശനം ലഭിക്കാനായി

കോഴിക്കോട് ജില്ലയിലും 3633 പേർ പ്രവേശനം ലഭിക്കാനായി കാത്തിരിക്കുകയാണ്. 8975 അ​പേ​ക്ഷ​ക​രി​ൽ 5342 പേ​ർ​ക്കാ​ണ്​ അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 5078 അ​പേ​ക്ഷ​ക​രി​ൽ 3556 പേ​ർ​ക്കാ​ണ്​ അ​ലോ​ട്ട്മെന്റ് ലഭിച്ചത്. തൃ​ശൂ​ർ ജി​ല്ല​യി​ലും ആ​യി​ര​ത്തി​ല​ധി​കം സീ​റ്റു​ക​ളു​ടെ കു​റ​വു​ണ്ട്. മറ്റ് ജില്ലകളില്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് അവേശിക്കുന്ന സീറ്റുകളും അപേക്ഷകരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമില്ല.

അതേസമയം, സീറ്റുകളുടെ കുറവില്‍ പ്രതിഷേധവുമായി എം

അതേസമയം, സീറ്റുകളുടെ കുറവില്‍ പ്രതിഷേധവുമായി എം എസ് എഫ് ഉള്‍പ്പടേയുള്ള വിദ്യാർത്ഥി സംഘടനകള്‍ രംഗത്ത് എത്തി. 4 തവണ ഇടതുപക്ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതിലെ അനീതിയാണ് ഫുൾ എ+ നേടിയ കുട്ടികൾ മലപ്പുറത്തും മലബാറിലും സീറ്റിനായി അലയുന്നതെന്നാണ് എം എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കേരളത്തിൽ +1 ആരംഭിച്ചത് 1998 ൽ 2022 വരെ ആകെ

കേരളത്തിൽ +1 ആരംഭിച്ചത് 1998 ൽ 2022 വരെ ആകെ ഉണ്ടായത് 6 സർക്കാറുകൾ
1998 ഇകെ നായനാർ - എല്‍ ഡി എഫ് സർക്കാർ
2001 ൽ ഉമ്മൻ ചാണ്ടി ആന്റണി - യു ഡി എഫ് സർക്കാർ
2006 വി സ് അച്ച്യുതാനന്ദൻ -എല്‍ ഡി എഫ് സർക്കാർ
2011 ഉമ്മൻ ചാണ്ടി - യു ഡി എഫ് സർക്കാർ
2016 പിണറായി -എല്‍ ഡി എഫ് സർക്കാർ
2021 പിണറായി -എല്‍ ഡി എഫ് സർക്കാർ

6 ൽ നാല് തവണയും നിങ്ങൾ ഭരിച്ചതാണ് ഈ നാടിന്റെ

6 ൽ നാല് തവണയും നിങ്ങൾ ഭരിച്ചതാണ് ഈ നാടിന്റെ ഇല്ലായ്മയുടെ കാരണം. 940 ഓളം ബാച്ചുകളും 97 ഓളം സ്‌കൂളുകളും വഴി 1 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് മലബാറിൽ അവസരം തുറന്നത് 2 തവണയായി ലീഗ് വിദ്യാഭ്യാസം കൈകാര്യം ചെയ്തപ്പോഴാണ്. നിങ്ങൾ പാലാ-മലപ്പുറം ബജറ്റെന്ന് പറഞ് തുരങ്കം വെച്ചവരാണ്. 4 തവണ നിങ്ങൾ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതിലെ അനീതിയാണ് ഫുൾ എ+ നേടിയ കുട്ടികൾ മലപ്പുറത്തും മലബാറിലും സീറ്റിനായി അലയുന്നത്.

കേരള രൂപീകരണ ശേഷം നിർമിക്കപ്പെട്ട ഒരു സർവ്വകലാശാല

കേരള രൂപീകരണ ശേഷം നിർമിക്കപ്പെട്ട ഒരു സർവ്വകലാശാല മാറ്റി നിർത്തിയാൽ ബാക്കി മുഴുവൻ സർവകലാശാലയും നിർമിക്കപ്പെട്ട , കേരളത്തിൽ ഏറ്റവും കൂടുതൽ കോളേജുകൾ നൽകിയ പ്രസ്ഥാനത്തിന്റെ പേരാണ് മുസ്ലിം ലീഗ്. (അംഗീകാരമില്ലാത്ത ഓപ്പൺ യൂണിവേഴ്‌സിറ്റി കണക്കിൽ കൂട്ടിയിട്ടില്ല). അവകാശങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും

 ഏറ്റവും ക്രൂക്ക്ഡ് ആയ മത്സരാർത്ഥി സായി; സിംമ്പതിയാണ് സീസണ്‍ 3 യില്‍ വർക്ക് ആയത്; റിതുമന്ത്ര ഏറ്റവും ക്രൂക്ക്ഡ് ആയ മത്സരാർത്ഥി സായി; സിംമ്പതിയാണ് സീസണ്‍ 3 യില്‍ വർക്ക് ആയത്; റിതുമന്ത്ര

Malappuram
English summary
plus one allotment 2022; 10985 children without seats in Malappuram, 3144 more seats in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X