ദേശീയപാതയിലെ റോഡരികില്‍ നിന്ന് പൈനാപ്പിള്‍ വാങ്ങി കഴിച്ചു: മലപ്പുറത്ത് മൂന്ന് പേര്‍ ആശുപത്രിയില്‍!
മലപ്പുറം: റോഡരികുകളില്‍ വില്‍പന നടത്തുന്ന പഴവര്‍ഗങ്ങളും, പച്ചക്കറികളും വാങ്ങുന്നവര്‍ ഒന്നു ശ്രദ്ധിക്കണം. വാങ്ങുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തിവേണം വാങ്ങിക്കാന്‍. ദേശീയ പാതയോരത്ത് വില്‍പ്പന നടത്തിയിരുന്ന പൈനാപ്പിള്‍ വാങ്ങി കഴിച്ച് കുടുംബത്തിലെ മൂന്ന് പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറംജില്ലയിലെ ദേശീയപാത തലപ്പാറ സ്വദേശികളായ വലിയപറമ്പില്‍ വീട്ടില്‍ പൂക്കാടന്‍ അഷ്‌റഫ് (40), ഭാര്യ ഷാഹിദ (35), മകന്‍ അന്‍ഷിഫ് റഹ്മാന്‍(16) എന്നിവരാണ് പൈനാപ്പിള്‍ വാങ്ങി കഴിച്ച് ദേഹാസ്വസ്ഥം അനുഭവപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ദേശീയപാത പടിക്കല്‍ ഭാഗത്ത് വാഹനങ്ങളിലെത്തിച്ച് വില്‍പ്പന നടത്തുന്ന കച്ചവടക്കാരില്‍ നിന്നാണ് ഇവര്‍ പൈനാപ്പിള്‍ വാങ്ങിച്ചിരുന്നത്. ബുധനാഴ്ച രാത്രി പൈനാപ്പിള്‍ കഴിച്ച അഷ്‌റഫിനും ഭാര്യ ഷാഹിദക്കുമാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് അസഹ്യമായ വയറുവേദയും ശര്‍ദ്ദിയുമുണ്ടാവുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ മകന്‍ അന്‍ഷിഫ് റഹ്മാന്‍നും പൈനാപ്പിള്‍ കഴിച്ചതോടെ അന്‍ഷിഫിനും ഇതേ അനുഭവമുണ്ടായി. തുടര്‍ന്നാണ് ഇവര്‍ വ്യാഴാഴ്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി എത്തിച്ചു വില്‍പ്പന നടത്തുന്ന ഇത്തരം പഴവര്‍ഗ്ഗങ്ങളില്‍ വന്‍ തോതില്‍ മാരകമായ കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പഴവര്‍ഗ്ഗങ്ങള്‍ വ്യാപകമായി വില്‍പ്പനക്കെത്തുന്നത് തടയാന്‍ കര്‍ശന പരിശോധന വേണമെന്ന ആവശ്യം
അതേ സമയം മേഖലയിലെ റോഡോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഴവര്‍ഗ വില്‍പന കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഗുഡ്‌സ് വണ്ടികളിലെത്തി ഇത്തരത്തിലുള്ള വില്‍പന നിലവില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇക്കൂട്ടര്‍ ആവശ്യനുസരണം സ്ഥലം മാറി സഞ്ചരിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ പരിശോധന നടത്താനോ, ഇവയുടെ ഗുണനിലവാരം പരിശോധിക്കാനോ, ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സാധിക്കുന്നില്ല. മാര്‍ക്കറ്റിലെ വിലയേക്കാള്‍ ചെറിയ തുകയ്ക്ക് ഇത്തരത്തിലുള്ള വഴവര്‍ഗങ്ങളില്‍ ലഭിക്കുമെന്നതിനാല്‍ ആളുകള്‍ കൂടുതലായി ഇത്തരം റോഡോരങ്ങളില്‍ നടക്കുന്ന ഗുഡ്‌സ് വണ്ടി വില്‍പനയില്‍നിന്നും റോഡോരത്തെ മറ്റു വില്‍പന കേന്ദ്രങ്ങളിലനിന്നും വസ്തുക്കള്‍ വാങ്ങുന്നുണ്ട്.