Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യന്‍ ഖാന് ജാമ്യമില്ല, 7 വരെ കസ്റ്റഡിയില്‍, അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമെന്ന് എന്‍സിബി

മുംബൈ: ആര്യന്‍ ഖാനെതിരെ ഞെട്ടിക്കുന്ന വാദങ്ങള്‍ നിരത്തി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യന്‍ അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു. അതേസമയം ആര്യന് ജാമ്യം കോടതി അനുവദിച്ചിട്ടില്ല. മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. ആര്യനെതിരെ തെളിവുകള്‍ ചിത്രങ്ങളുടെയും ചാറ്റുകളുടെയും രൂപത്തില്‍ ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു. ആര്യന്റെ ചാറ്റുകളെല്ലാം അന്താരാഷ്ട്ര റാക്കറ്റുമായുള്ള ബന്ധം തെളിയിക്കുന്നതാണ്. നിരവധി കോഡ് പേരുകള്‍ ഉപയോഗിച്ചാണ് മയക്കുമരുന്നിനുള്ള പണം ആര്യന്‍ നല്‍കിയിരുന്നത്. അതുകൊണ്ട് ആര്യനെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണ്. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു.

1

ഒക്ടോബര്‍ പതിനൊന്ന് വരെയാണ് എന്‍സിബി ആര്യന്റെ കസ്റ്റഡി കാലാവധി നീട്ടി കിട്ടാന്‍ കോടതിയോട് ആവശ്യപ്പെട്ടത്. വിശദമായ അന്വേഷണം വേണമെന്നാണ് എന്‍സിബി പറയുന്നത്. വിതരണക്കാരും ഏജന്റുമാരും അടങ്ങുന്ന വലിയൊരു സംഘത്തെ കുടുക്കാനുണ്ടെന്നാണ് കോടതിയില്‍ അന്വേഷണ സംഘം പറഞ്ഞത്. ആര്യന്റെ അഭിഭാഷകന്‍ പക്ഷേ എന്‍സിബിയെ ശരിക്കും വിറപ്പിച്ചു. യാതൊരു തെളിവും ആര്യനെതിരെ ഇല്ലെന്ന് അഭിഭാഷകന്‍ സതീഷ് മാനെഷിന്‍ഡെ പറഞ്ഞു. ജാമ്യം നല്‍കരുതായ ഒരു കേസുമില്ല. എന്‍സിബി ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ തെളിവ് വേണം. അതില്‍ വാസ്തവത്തിന്റെ കണികകളെങ്കിലും വേണമെന്നാണ് മാനെഷിന്‍ഡെ വാദിച്ചത്.

ആര്യനെതിരെ വളരെ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണ് എന്‍സിബി ഉന്നയിച്ചത്. എന്നാല്‍ അതിന് തെളിവുകള്‍ വേണം. ഇവരുടെ ചാറ്റുകളില്‍ നിന്ന് മയക്കുമരുന്നിനെ കുറിച്ച് സംസാരിച്ചില്ലെന്ന് വ്യക്തമാണ്. മറ്റുള്ള വ്യക്തികളില്‍ നിന്ന് പിടിച്ച കൊമേഴ്‌സ്യല്‍ ക്വാന്റിന്റി ആര്യനെതിരെ ചുമത്താനാവില്ലെന്നും മാനെഷിന്‍ഡെ പറഞ്ഞു. തന്റെ ഫോണിലെ ചാറ്റിംഗ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നതിന് തെളിവാകില്ലെന്ന് ആര്യന്‍ ഖാന്‍ പറഞ്ഞു. റെയ്ഡ് നടന്നപ്പോള്‍ ഓടി ഒളിക്കാന്‍ ശ്രമിച്ചില്ല. അവരോട് സഹകരിക്കാനാണ് തീരുമാനിച്ചത്. അവരോട് തന്റെ ബാഗുകള്‍ പരിശോധിക്കാന്‍ താന്‍ പറഞ്ഞിരുന്നു. ഇതെല്ലാം അനുസരിച്ചത് താന്‍ തെറ്റ് ചെയ്തിട്ടില്ലാത്തത് കൊണ്ടാണെന്നും ആര്യന്‍ പറഞ്ഞു.

അബ്ബാസ് മര്‍ച്ചന്റിന്റെ അഭിഭാഷകന്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞു. വെറും അഞ്ച് ഗ്രാം ചരസ് മാത്രമാണ് പിടിച്ചെടുത്തത്. എന്നിട്ട് മാഫിയയുടെ കാര്യമൊക്കെ പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിഭാഷകന്‍ താരഖ് സയ്യദ് പറഞ്ഞു. ചാറ്റില്‍ പറയുന്ന പോലെ പണം അടച്ചിട്ടില്ല. പകരം ഉപയോഗിച്ച കോഡ് വാക്കുകള്‍ കോടതിയില്‍ എന്‍സിബിക്ക് വേണ്ടി ഹാജരായ അനില്‍ സിംഗ് സമര്‍പ്പിച്ചു. വലിയ തോതില്‍ മയക്കുമരുന്ന് വാങ്ങുന്നതിനെ പറ്റിയുള്ള ചാറ്റുകളും ഇതില്‍ വരും. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഈ വാട്‌സ്ആപ്പ് ചാറ്റ് നടന്നിട്ടുള്ളത്. ഏതൊക്കെ വ്യക്തിയില്‍ നിന്ന് എത്ര അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട് വ്യക്തമാക്കാന്‍ കോടതി എന്‍സിബിയോട് ആവശ്യപ്പെട്ടു.

അര്‍ബാസ് മെര്‍ച്ചന്റില്‍ നിന്ന് ആറ് ഗ്രാം ചരസും മുണ്‍മുണ്‍ ധമേച്ചയില്‍ നിന്ന് അഞ്ച് ഗ്രാമുമാണ് പിടിച്ചെടുത്തത്. അതേസമയം ആര്യന്‍ ഖാന്‍ കപ്പലില്‍ വെച്ച് മയക്കുമരുന്ന് വില്‍ക്കേണ്ട കാര്യമില്ല. ഒരു കപ്പല്‍ തന്നെ സ്വന്തമായി വാങ്ങാന്‍ സാധിക്കുന്നയാളാണ് ആര്യനെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ മാനെഷിന്‍ഡെ ഗൗരവമേറിയ കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഒക്ടോബര്‍ ഏഴ് വരെ കസ്റ്റഡിയില്‍ വിട്ടുനല്‍കുകയായിരുന്നു കോടതി. അന്വേഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരുടെ സാന്നിധ്യം എന്‍സിബിക്ക് ആവശ്യമാണ്. ഇതുകൊണ്ടാണ് കസ്റ്റഡി കാലാവധി നീട്ടുന്നതെന്നും കോടതി വ്യക്തമാക്കി.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

റിയ ചക്രവര്‍ത്തി കേസില്‍ ഹൈക്കോടതി വിധിയില്‍ എല്ലാ വകുപ്പുകളും ജാമ്യമില്ലാത്തതാണ്. അതുകൊണ്ട് ജാമ്യത്തിന്റെ കാര്യം ഉദിക്കുന്നില്ല. ആരോപണ വിധേയരും ജാമ്യം ലഭിക്കാന്‍ വാദിക്കുന്നവരും ഒരു കപ്പലില്‍ ഉണ്ടായിരുന്നവരാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ അന്വേഷണം അത്യാവശ്യമാണ്. അതിനാണ് കോടതി പ്രാധാന്യം നല്‍കുന്നത്. ആരോപണവിധേയര്‍ നിരപരാധികളാണെന്ന് തെളിയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് എന്‍സിബി കസ്റ്റ്ഡി അനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു. ഇതോടെ കേസ് വലിയ കുരുക്കായി ആര്യന് മാറുമെന്ന് വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+