ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികള്‍, രാംദേവിന്റെ പരാമര്‍ശത്തില്‍ വിവാദം
മുംബൈ: യോഗ ഗുരു ബാബ രാംദേവ് സ്ത്രീകളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. സ്ത്രീകളുടെ വസ്ത്രവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ സാരി ധരിച്ചാല്‍ വളരെയധികം സുന്ദരികളായിരിക്കും. സല്‍വാറിലും അവര്‍ സുന്ദരിമാരായിരിക്കും. എന്റെ കണ്ണുകളിലൂടെ നോക്കുകയാണെങ്കില്‍, അവര്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരിമാരായിരിക്കുമെന്നും രാംദേവ് പറഞ്ഞു.
ഇതാണ് വിവാദമായി മാറിയിരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത ഫട്‌നാവിസിനെ വേദിയില്‍ ഇരുത്തി കൊണ്ടായിരുന്നു രാംദേവിന്റെ പരാമര്‍ശം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയും ചടങ്ങിലുണ്ടായിരുന്നു.

അമൃതയും ശ്രീകാന്തും കടുത്ത വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. താനെയില്‍ നടന്ന യോഗയുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം രാംദേവ് നടത്തിയത്. സ്ത്രീകള്‍ വസ്ത്രവുമായിട്ടാണ് യോഗയ്ക്ക് വന്നത്. എന്നാല്‍ സ്ത്രീകള്‍ക്കായി ആ സമയം ഒരു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു.
രാവിലെ യോഗ സയന്‍സ് ക്യാമ്പുമുണ്ടായിരുന്നു. അതിന് ശേഷം സ്ത്രീകള്‍ക്കായി യോഗ പരിശീലന പരിപാടിയും നടത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു ജനറല്‍ മീറ്റിംഗും നടന്നു. ഇത്രയും കാര്യങ്ങള്‍ നടന്നത് കൊണ്ട് അവര്‍ സാരി ധരിക്കാന്‍ പോലും സമയം ലഭിച്ചില്ലെന്ന് രാംദേവ് പറഞ്ഞു.
നിങ്ങള്‍ക്ക് സാരി ധരിക്കാന്‍ സമയില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. വീട്ടിലേക്ക് പോയി അവര്‍ക്ക് സാരി ധരിച്ച് വരാവുന്നതാണ്. സാരിയുടുത്താല്‍ സ്ത്രീകള്‍ സുന്ദരികളാണ്. സാല്‍വാര്‍ വസ്ത്രങ്ങളിലും അവരെ കാണാന്‍ നല്ല ഭംഗിയുണ്ടാവും.
ഇനി എന്റെ കാര്യമെടുക്കാം. അവര്‍ വസ്ത്രം ധരിക്കാതെ വന്നാല്‍ പോലും എന്റെ കണ്ണുകളിലൂടെ കാണുമ്പോള്‍ അവര്‍ സുന്ദരിമാര്‍ തന്നെയായിരിക്കുമെന്നും രാംദേവ് പറഞ്ഞു. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും ചേര്‍ന്നാണ് യോഗാ സയന്‍സ് ക്യാമ്പ് ആരംഭിച്ചത്. അമൃതാ ഫട്‌നാവിസ് അടക്കം ഈ ചടങ്ങിലേക്ക് എത്തിയിരുന്നു.
അതേസമയം ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ അവര്‍ അപലപിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച രാംദേവ് മാപ്പുപറയണമെന്ന് സ്വാതി ആവശ്യപ്പെട്ടു. വളരെ മോശം പരാമര്‍ശമാണ് രാംദേവ് നടത്തിയത്. എല്ലാ സ്ത്രീകളും ഈ പരാമര്‍ശത്തില്‍ വേദനിക്കുന്നുണ്ട്. രാംദേവ് രാജ്യത്തോട് മാപ്പുപറയണമെന്നും സ്വാതി മലിവാള്‍ പറഞ്ഞു.
എന്തുകൊണ്ട് അമൃത ഫട്‌നാവിസ് ഈ വിഷയത്തില്‍ പ്രതിഷേധിച്ചില്ലെന്ന് സഞ്ജയ് റാവത്ത് ചോദിച്ചു. ഗവര്‍ണര്‍ ശിവാജിക്കെതിരെ മോശം പരാമര്‍ശം നടത്തിയപ്പോള്‍ സര്‍ക്കാര്‍ മിണ്ടാതിരുന്നു. കര്‍ണാടക മുഖ്യമന്ത്രി മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ തട്ടിയെടുക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ മൗനമായിരുന്നു. ദില്ലിയില്‍ കടം കൊടുത്ത് വന്നിരിക്കുകയാണോ സര്‍ക്കാരിന്റെ നാവെന്ന് റാവത്ത് ചോദിച്ചു.












Click it and Unblock the Notifications