കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ തടഞ്ഞാല്‍ അതോടെ കോണ്‍ഗ്രസ് തീര്‍ന്നു.... മുന്നറിയിപ്പുമായി സഞ്ജയ് റാവത്ത്!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ വരണമെന്ന് ശിവസേനയുടെ സഞ്ജയ് റാവത്ത്. രാഹുലിനെ അതില്‍ നിന്ന് തടയുന്നത് കോണ്‍ഗ്രസിനെ സര്‍വനാശത്തിലേക്ക് നയിക്കുമെന്ന് റാവത്ത് പറഞ്ഞു. സാമ്‌നയിലെ റാവത്തിന്റെ കോളമായ റോക്തോക്കിലായിരുന്നു ഈ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാ അര്‍ത്ഥത്തിലും നേരിടാന്‍ സാധിക്കുന്ന ഒരു നേതാവിന്റെ കുറവ് ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടെന്ന് റാവത്ത് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശിവസേന കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിയില്‍ പ്രതികരിക്കുന്നത്.

1

സജീവമായി പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രവര്‍ത്തിക്കുന്ന നേതാക്കളെ വേണമെന്ന് നേരത്തെ 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഇതിനെയും സഞ്ജയ് റാവത്ത് ചോദ്യം ചെയ്തു. ഈ നേതാക്കളെ പാര്‍ട്ടിയില്‍ സജീവമാകുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്നും റാവത്ത് ചോദിച്ചു. രാഹുലിന്റെ തിരിച്ചുവരവ് സജീവമായി തന്നെ തടയുന്നത് പാര്‍ട്ടിയുടെ തകര്‍ച്ച എളുപ്പത്തിലാകും. അതിലൂടെ വംശനാശം തന്നെ കോണ്‍ഗ്രസിന് സംഭവിക്കുമെന്ന് റാവത്ത് മുന്നറിയിപ്പ് നല്‍കി.

ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത് നല്ല കാര്യമാണ്. പക്ഷേ കത്തയച്ച 23 നേതാക്കളില്‍ ഒരാള്‍ക്ക് പോലും അധ്യക്ഷനാവാനുള്ള യോഗ്യതയോ നേതൃപാടവമോ ഇല്ലെന്ന് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമായി ഉണ്ട്. പക്ഷേ വിവിധ മുഖംമൂടികള്‍ ധരിച്ചാണ് ഇവരുടെ നില്‍പ്പ്. ഈ മുഖംമൂടികള്‍ വലിച്ചെറിഞ്ഞാല്‍, ആ പാര്‍ട്ടി അതിശക്തമായി തിരിച്ചുവരുമെന്നും റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന വിഎന്‍ ഗാഡ്ഗില്‍ ഒരിക്കലും മരിക്കാത്ത മുത്തശ്ശിയെന്നാണ് കോണ്‍ഗ്രസിനെ വിളിക്കാറുണ്ടായിരുന്നത്. ആ മുത്തശ്ശിയെ എന്ത് ചെയ്യണമെന്ന് രാഹുലാണ് തീരുമാനിക്കേണ്ടതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസവം കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനായി വരില്ലെന്ന് റാവത്ത് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മാറേണ്ട സമയമായെന്നും, കാരണം രാജ്യത്തിന് ഇപ്പോള്‍ ശക്തമായൊരു പ്രതിപക്ഷ പാര്‍ട്ടിയെ ആവശ്യമുണ്ടെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ സാധിക്കും. അദ്ദേഹത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വീകാര്യതയുണ്ടെന്നും റാവത്ത് പറഞ്ഞു. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പൂര്‍ണമായും എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു.

English summary
congress will be finished if anyone block rahul gandhi says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X