കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് റാവത്ത് ഇഡിയുടെ കസ്റ്റഡിയില്‍, അറസ്റ്റ് ഉടനുണ്ടാവും, ചോദിച്ചതൊന്നിനും മിണ്ടാട്ടമില്ല!!

Google Oneindia Malayalam News

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഇന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു ഇഡി. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്തത്. ഭൂമി ഇടപാടില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന സംശയമായിരുന്നു റെയ്ഡിന് കാരണം. ശിവസേനയിലെ രണ്ടാമനായി കരുതുന്ന നേതാവാണ് അദ്ദേഹം.

മഹാത്ഭുതം ഈ ഒപ്ടിക്കല്‍ ചിത്രം; മറഞ്ഞിരിക്കുന്നത് 13 മുഖങ്ങള്‍, കണ്ടെത്താമോ? വൈറലായി ചിത്രംമഹാത്ഭുതം ഈ ഒപ്ടിക്കല്‍ ചിത്രം; മറഞ്ഞിരിക്കുന്നത് 13 മുഖങ്ങള്‍, കണ്ടെത്താമോ? വൈറലായി ചിത്രം

1034 കോടി പത്രി-ചാവല്‍ ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ്. മണിക്കൂറുകളോളം നീണ്ട റെയ്ഡാണ് ഇന്ന് നടന്നത്. അതേസമയം ഉദ്ധവിന് താക്കറെയ്ക്ക് വ്യക്തിപരമായുള്ള തിരിച്ചടി കൂടിയാണിത്.

ഡിക്യുവിന്റെ ബര്‍ത്ത്‌ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍

1

നേരത്തെ തന്നെ റാവത്തിനെ ഇഡി സമ്മര്‍ദത്തിലാക്കിയിരുന്നു. ഞായറാഴ്ച്ച റെയ്ഡിനെത്തിയപ്പോള്‍ തന്നെ സൂചനയും സംഘം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക തിരിമറികളും അഴിമതിയും പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നുവെന്നാണ് സൂചന. മുംബൈ ചാവലിന്റെ പുനര്‍ വികസനമായിരുന്നു ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇന്ന് രാവിലെയാണ് റാവത്തിന്റെ വീട്ടില്‍ ഇഡി പരിശോധനയ്ക്ക് എത്തിയത്.

2

ഇഡിയുടെ സോണല്‍ ഓഫീസിലേക്ക് റാവത്തിനെ മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ് റാവത്ത് ഇഡിയുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. അതേ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുന്നത്. ജൂലായ് ഇരുപതിന് സഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പറ്റില്ലെന്ന് അറിയിച്ചിരുന്നു അദ്ദേഹം. പാര്‍ലമെന്റ് സെഷന്‍ നടക്കുന്നത് കൊണ്ട് തനിക്ക് വരാന്‍ പറ്റില്ലെന്നായിരുന്നു പറഞ്ഞത്. ഓഗസ്റ്റ് ഏഴിന് ശേഷം മാത്രമേ ഹാജരാവൂ എന്നും പറഞ്ഞിരുന്നു.

3

ഇഡി നേരത്തെ റാവത്തിന്റെ ദാദറിലെയും അലിബാഗിലെയും വസ്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. അഭിഭാഷകരെയൊക്കെ റാവത്ത് സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. സഞ്ജയ് റാവത്തിന്റെ ബിസിനസിനെ കുറിച്ചും പ്രവീണ്‍ റാവത്തുമായുള്ള ബന്ധങ്ങളെ കുറിച്ചുമാണ് ഇഡിക്ക് അറിയാനുള്ളത്. റാവത്തിന്റെ ഭാര്യയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ഇഡി കാര്യമായി അന്വേഷിക്കുന്നത്. വൈകാതെ തന്നെ സഞ്ജയ് റാവത്തിന്റെ അറസ്റ്റുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അതൊഴിവാക്കാനാവില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നു.

4

നേരത്തെ ശിവസേനയിലെ പ്രതിസന്ധിയില്‍ ഉദ്ധവ് താക്കറെയെ പിന്തുണച്ചിരുന്നു റാവത്ത് . പക്ഷേ ഇഡി അദ്ദേഹത്തിനുള്ള കുരുക്ക് മറുക്കുകയാണ്. എന്നാല്‍ ഇഡിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നായിരുന്നു നേരത്ത് റാവത്ത് സ്വീകരിച്ച നിലപാട്. ഇഡിയില്‍ നിന്ന് ഇഡി സമയം തേടിയതായി അരവിന്ദ് സാവന്ത് പറഞ്ഞു. ചില പേരുകള്‍ പുറത്തുപറയാനായിരുന്നു സഞ്ജയ് റാവത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ലെന്നും അരവിന്ദ് പറഞ്ഞു. താനിക്ക് ഈ അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

5

താന്‍ മരിച്ചാലും ശിവസേന വിടുന്ന പ്രശ്‌നമില്ലെന്നാണ് റാവത്ത് റെയ്ഡ് ആരംഭിച്ചപ്പോള്‍ ട്വീറ്റ് ചെയ്തത്. നാണംകെട്ട ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്‌ഡെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഞങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സഞ്ജയ് റാവത്തിന്റെ വിശ്വസ്തനായ പ്രവീണ്‍ റാവത്തിന്റെ സ്വത്തുകള്‍ ഇഡി പിടിച്ചെടുത്തിരുന്നു. രണ്ട് കോടിയോളം രൂപയുടെ സ്വത്തുക്കളാണ് പിടിച്ചത്. റാവത്തിന്റെ ഭാര്യ വര്‍ഷയും ഇഡിയുടെ അന്വേഷണത്തിന്റെ നിഴലിലാണ്. വര്‍ഷ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ഇഡി ആരോപിച്ചിരുന്നു.

ഏഷ്യയിലെ അതിസമ്പന്നയ്ക്ക് പണി കിട്ടി; സ്വത്ത് പാതിയായി കുറഞ്ഞു, നഷ്ടം 13 ബില്യണ്‍!!ഏഷ്യയിലെ അതിസമ്പന്നയ്ക്ക് പണി കിട്ടി; സ്വത്ത് പാതിയായി കുറഞ്ഞു, നഷ്ടം 13 ബില്യണ്‍!!

English summary
enforcement directorate detained shiv sena leader sanjay raut in corruption in land deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X