Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ പോലീസിനെ വെല്ലുവിളിച്ച് കങ്കണ, മയക്കുമരുന്ന് പരിശോധന നടത്തൂ, തെളിയിച്ചാല്‍ മുംബൈ വിടാം!!

മുംബൈ: കങ്കണ റനൗത്തും മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പോര് കനക്കുന്നു. മയക്കുമരുന്ന് വിവാദത്തില്‍ കങ്കണയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഉദ്ധവ് സര്‍ക്കാര്‍. ഇതിന് പിന്നാലെ മുംബൈ പോലീസിനെ വെല്ലുവിളിച്ചിരിക്കുകയാണ് നടി. താന്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാവാന്‍ തയ്യാറാണ്. മുംബൈ പോലീസ് അത് നടത്തണമെന്നും നടി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെയും മുംബൈ പോലീസിനെയും അനുസരിക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് നടി പറഞ്ഞു.

1

ദയവായി എന്നെ ഡ്രഗ് ടെസ്റ്റിന് വിധേയയാക്കണം. എന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. എനിക്ക് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍, ഞാന്‍ എന്റെ തെറ്റുകള്‍ അംഗീകരിച്ച് എന്നെന്നേക്കുമായി മുംബൈ വിടുമെന്നും അവര്‍ പറഞ്ഞു. നിങ്ങളെ കാത്തിരിക്കാന്‍ കാത്തിരിക്കുകയാണെന്നും കങ്കണ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടിയുടെ മുംബൈയിലുള്ള ഓഫീസ് ബിഎംസി പരിശോധിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇത് ഇടിച്ചുപൊളിക്കാന്‍ ഇന്ന് തന്നെ ബിഎംസി അധികൃതര്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.

കങ്കണയുടെ മുന്‍ കാമുകന്‍ അധ്യയന്‍ സുമന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ മുംബൈ പോലീസ് അന്വേഷിക്കുന്നത്. കങ്കണ തന്നോട് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പറഞ്ഞെന്നായിരുന്നു അധ്യയന്‍ സുമന്‍ പറഞ്ഞത്. ശിവസേന നേതാക്കളായ സുനില്‍ പ്രഭു, പ്രതാപ് സര്‍നായിക്ക് എന്നിവര്‍ ഈ അഭിമുഖത്തിന്റെ കോപ്പികള്‍ സഹിതം ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കങ്കണ പല താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍ ചിലര്‍ കങ്കണ മയക്കമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. അതാണ് അന്വേഷിക്കുന്നതെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞു.

Recommended Video

cmsvideo
    സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam

    ചില വീഡിയോകളില്‍ കങ്കണ മയക്കുമരുന്നിന് അടിപ്പെട്ടിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. ആരാണ് ഇവര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. ഇവരുടെ റോള്‍ നാര്‍ക്കോടിക്‌സ് ബ്യൂറോ അന്വേഷിക്കണമെന്നും സാവന്ത് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നിയമസഭയില്‍ കങ്കണയ്ക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ അവകാശ ലംഘന പ്രമേയം ഇന്ന് ഭരണപക്ഷം അവതരിപ്പിച്ചു. മുംബൈയെ പാകധീന കശ്മീര്‍ പോലെയാണെന്ന കങ്കണയുടെ പരാമര്‍ശമാണ് വിവാദം കടുപ്പിച്ചത്. ഇതിനെതിരെ സഞ്ജയ് റാവത്താണ് ആദ്യം രംഗത്ത് വന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം മുംബൈയെ പിന്തുണച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+