Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം മേഖലകളില്‍ വാക്‌സിനേഷന് വിമുഖത, സല്‍മാനെ ഇറക്കി ക്യാമ്പയിനിംഗിന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്ര സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കാനുള്ള ഭഗീരയത്‌നത്തിലാണ്. ഈ വര്‍ഷത്തോടെ തന്നെ രണ്ടാം ഡോസ് എല്ലാവരിലും എത്തിക്കാനാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. കോര്‍പ്പറേഷനുകളിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം തന്നെയുണ്ട്. മൂന്നാം തരംഗത്തിന്റെ തീവ്രത തടയുക എന്ന ലക്ഷമാണ് ഇതിന് പിന്നില്‍. കൊവിഡിന്റെ ആദ്യ രണ്ട് തരംഗത്തില്‍ ഏറ്റവും കൂടുതല്‍ തകര്‍ന്ന് പോയ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കൂടുതല്‍ കേസുകളും മരണങ്ങളും അവരെ തളര്‍ത്തിയിരുന്നു. വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവര്‍ ഇപ്പോഴും ധാരാളമാണ്. ഇത് പരിഹരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

1

ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വാക്‌സിനേഷന്‍ സംബന്ധമായ തെറ്റിദ്ധാരണകള്‍ നീക്കി അവരെ വാക്‌സിനെടുക്കാനായി ബോധവത്കരിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉപയോഗിക്കാന്‍ പോകുന്നത്. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ഇക്കാര്യം സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സല്‍മാനെ ഉപയോഗിച്ച് മുസ്ലീം ഭൂരിപക്ഷ മേഖലയിലെ ബോധവത്കരണത്തിനായി ഉപയോഗിക്കും. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ വാക്‌സിനെതിരെ വ്യാപക പ്രചാരണമുണ്ട്. ഇതേ തുടര്‍ന്ന് പലരും വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുകയാണ്. അത് സര്‍ക്കാരിന് പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോപ്പുലര്‍ താരത്തെ തന്നെ ഉപയോഗിക്കുന്നത്.

മതപരമായ വിശ്വാസം കാരണമാണ് ചിലര്‍ വാക്‌സിനെടുക്കാത്തതെന്ന് സൂചനയുണ്ട്. ഇതിനെ മറികടക്കാന്‍ സല്‍മാന്റെ സാന്നിധ്യം സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വാക്‌സിനേഷന്റെ കാര്യത്തില്‍ മഹാരാഷ്ട്ര വളരെ മുന്നിലാണ്. ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതും മഹാരാഷ്ട്രയിലാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ഇത് വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ ഇപ്പോഴും വാക്‌സിനെടുക്കാന്‍ പലര്‍ക്കും താല്‍പര്യമില്ല. സല്‍മാന്‍ ഖാനെയും മുസ്ലീം മത നേതാക്കളെയും ഉപയോഗിച്ച് മുസ്ലീം സമുദായത്തെ വാക്‌സിനെടുക്കുന്നത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും തോപ്പെ പറഞ്ഞു.

മുസ്ലീം സമുദായത്തിനിടയില്‍ സിനിമാ താരങ്ങള്‍ക്കും മത നേതാക്കള്‍ക്കും വലിയ സ്വാധീനമുണ്ട്. അവര്‍ പറഞ്ഞാല്‍ ജനങ്ങള്‍ വാക്‌സിനേഷന്‍ ഗൗരവത്തിലെടുക്കുമെന്നും തോപ്പെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ 10.254 കോടി വാക്‌സിന്‍ ഡോസുകളാണ് നല്‍കിയിരിക്കുന്നത്. നവംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കി കഴിയുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഏഴ് മാസം നീണ്ട് നില്‍ക്കുന്ന ഒന്നാണ് കൊവിഡ്. വാക്‌സിനേഷന്റെ വര്‍ധിച്ചതോടെ മൂന്നാം തരംഗം അത്ര കഠിനമായിരിക്കില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും, വാക്‌സിനെടുക്കാന്‍ ജനങ്ങള്‍ വേഗത്തില്‍ ശ്രമിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+