കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് സുപ്രീം കോടതിയില്‍ നിന്ന് വിമതര്‍ക്ക് അനുകൂല വിധിയുണ്ടായിരുന്നു. അടുത്ത മാസം പതിനൊന്ന് വരെ തല്‍സ്ഥിതി തുടരണമെന്നായിരുന്നു നിര്‍ദേശം.

സഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധി

ഏക്‌നാഥ് ഷിന്‍ഡെയും മറ്റ് വിമതരും സര്‍ക്കാരിനെ താഴെയിറക്കാനായി ഗവര്‍ണറെ കാണാനും നീക്കം നടത്തുന്നുണ്ട്. അതിനിടയിലാണ് ഉദ്ധവ് രാജിക്കൊരുങ്ങിയത്. ഇനിയും മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. എന്നാല്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. വിശദമായ വിവരങ്ങളിലേക്ക്...

1

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ഉദ്ധവ് രാജിവെക്കേണ്ടതില്ലെന്നാണ് ശരത് പവാര്‍ അറിയിച്ചത്. അതുകൊണ്ട് ഉദ്ധവിന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. രണ്ട് തവണയാണ് അടുത്ത ദിവസങ്ങളിലായി രാജിവെക്കാന്‍ ഉദ്ധവ് തയ്യാറായത്. ഈ രാഷ്ട്രീയ നാടകങ്ങള്‍ക്കൊപ്പം നില്‍ക്കാനില്ലെന്നാണ് ഉദ്ധവ് ശിവസേന നേതാക്കളെ അറിയിച്ചത്. പകരം കളത്തില്‍ ഇറങ്ങി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങാനാണ് ഉദ്ധവ് പ്ലാന്‍ ചെയ്യുന്നത്.

2

ഏക്‌നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയ ആദ്യ ദിവസം ഉദ്ധവ് ഫേസ്ബുക്ക് ലൈവിനായി ശ്രമിച്ചിരുന്നു. അത് മുപ്പത് മിനുട്ട് വൈകിയിരുന്നു. ഇത് സാങ്കേതിക പ്രശ്‌നമാണെന്നായിരുന്നു പറഞ്ഞത്. പക്ഷേ അതൊന്നുമായിരുന്നില്ല പ്രശ്‌നം. രാജിവെക്കാന്‍ തീരുമാനിച്ചായിരുന്നു ഫേസ്ബുക്ക് ലൈവിലേക്ക് ഉദ്ധവ് വരാനിരുന്നത്. എന്നാല്‍ ഇതിനിടയില്‍ വന്ന മാറ്റത്തെ തുടര്‍ന്നാണ് അത് വൈകിയത്. ഉദ്ധവ് പിന്നീട് രാജിവെക്കുന്നില്ലെന്നും തീരുമാനിക്കുകയായിരുന്നു.

3

രാഷ്ട്രീയ പ്രതിസന്ധിയുണ്ടായ രണ്ടാം ദിനത്തിലും രാജിവെക്കാന്‍ ഉറപ്പിച്ചിരുന്നു ഉദ്ധവ്. ഇത്തവണയും ശരത് പവാറാണ് ഇടപെട്ടത്. രാജിവെക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. വിമത നീക്കം എന്നുള്ളത് പിന്നണിയിലിരുന്ന കളിക്കുന്ന സാങ്കല്‍പ്പിക കാര്യമാണ്. ്അതില്‍ സത്യമേതുമില്ലെന്ന് പവാര്‍ അറിയിക്കുകയായിരുന്നു. പോലീസ് ദീപക് കേസര്‍ക്കറിനെയും മന്ത്രി ഉദയ് സാമന്തിനെയും നിരീക്ഷിക്കാന്‍ നോക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍ ഇവര്‍ പോലീസിന്റെ കണ്ണ് വിദഗ്ധമായി വെട്ടിച്ച് രക്ഷപ്പെട്ടു.

4

പോലീസുകാര്‍ രാത്രി ഉറങ്ങുന്ന സമയത്താണ് ഇവര്‍ കണ്ണുവെട്ടിച്ച് സൂറത്തിലെത്തിയത്. അതേസമയം മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഈ ആഴ്ച്ച തന്നെ നടന്നേക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് എംഎല്‍എമാര്‍ മുംബൈയിലെത്തി ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് അനുമതി തേടും. എംവിഎ സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായതായി ഇവര്‍ ഗവര്‍ണറെ അറിയിക്കും. എംഎല്‍എമാരുടെ എണ്ണം അനുസരിച്ചായിരിക്കും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പക്ഷേ അനുമതി നല്‍കുമെന്ന് തന്നെയാണ് വിവരം.

5

അതേസമയം ബിജെപി പ്രവര്‍ത്തകര്‍ വിമതരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ബിജെപി കോര്‍ കമ്മിറ്റി പ്രവര്‍ത്തകരോട് വിമത എംഎല്‍എമാരെ സ്വീകരിച്ച് കൊണ്ടുവരാനായി തയ്യാറെടുക്കാനാണ് നിര്‍ദേശിക്കുന്നത്. ശിവസേന പ്രവര്‍ത്തകര്‍ അക്രമത്തിന് മുതിരുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് സുരക്ഷ കൂടി നല്‍കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ദേവേന്ദ്ര ഫട്‌നാവിസിന്റെ വീട്ടില്‍ ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം നടന്ന് കൊണ്ടിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

6

ഭരണഘടനാപരമായി ഉദ്ധവ് സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നാണ് ഷിന്‍ഡെ ക്യാമ്പ് നോക്കുന്നത്. ബിജെപി ഒരുപക്ഷേ അവിശ്വാസ പ്രമേയം കൊണ്ടുവരാനും സാധ്യതയുണ്ട്. അതേസമയം ഗവര്‍ണറുടെ കോര്‍ട്ടിലാണ് പന്തുള്ളത്. അദ്ദേഹത്തിന് തീരുമാനിക്കാം ആരെ ക്ഷണിക്കണമെന്ന്. മഹാരാഷ്ട്രയിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള അധികാരമുണ്ട്. അതേസമയം വിശ്വാസ വോട്ടെടുപ്പിന് ഏതെങ്കില്‍ പാര്‍ട്ടിയാവണം താല്‍പര്യപ്പെടേണ്ടത്. നിലവില്‍ ഈ എംഎല്‍എമാര്‍ ഒരു ബ്ലോക്കാണ്. പാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടിട്ടില്ല.

2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!

English summary
maharashtra political crisis: cm uddhav thackeray wanted to resign but sharad pawar convinced him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X