ഷീസാനുമായുള്ള ആ പത്ത് മിനുട്ട് സംസാരം ജീവനെടുത്തു; ഞെട്ടിച്ച വെളിപ്പെടുത്തലുമായി പോലീസ് കുറ്റപത്രം
തുനിഷയുടെ വസ്ത്രങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി പോലീസ് കാത്തിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ഇതിലൂടെ അത് കണ്ടെത്താന്‍ സാധിക്കും.

മുംബൈ: നടി തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ മുംബൈയിലെ വാലിവ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷീസാന്‍ ഖാനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് കുറ്റപത്രത്തിലുള്ളത്. 31 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. തുനിഷയുടെ സഹപ്രവര്‍ത്തകരും, കുടുബാംഗങ്ങളും, സുഹൃത്തുക്കളുമാണ് സാക്ഷികളായിട്ടുള്ളത്.
അതേസമയം തുനിഷയുടെ മരണത്തിലേക്ക് നയിച്ചതിന്റെ കാരണം എന്താമെന്നും വെളിപ്പെടുത്തുന്നുണ്ട്. ഷീസാനും തുനിഷയും തമ്മില്‍ നടന്ന ആ പത്ത് മിനുട്ട് നീണ്ട സംഭാഷണമാണ് നടിയുടെ ജീവനെടുത്തതെന്ന് പോീസ് ആരോപിക്കുന്നു. ഷീസാനാണ് തുനിഷയുടെ ആത്മഹത്യക്ക് കാരണക്കാരനെന്നും പോലീസ് ആരോപിച്ചു.

ഷീസാന്‍ ഖാന്‍ അദ്ദേഹത്തിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തുനിഷയുടെ മരണത്തിന് കാരണക്കാരന്‍ അദ്ദേഹം തന്നെയാണെന്ന് കരുതാമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തിനൊപ്പം സിസിടിവി ദൃശ്യങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തുനിഷ ശര്‍മ ആകെ വിഷാദത്തിലായിരുന്നു. ഇത് ഷീസാനുമായി സംസാരിച്ച ശേഷമായിരുന്നു. ഇതിന് പിന്നാലെയാണ് മേക്കപ്പ് റൂമില്‍ അവര്‍ ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു.
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
തുനിഷയുടെ വസ്ത്രങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി പോലീസ് കാത്തിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ഇതിലൂടെ അത് കണ്ടെത്താന്‍ സാധിക്കും. വസ്ത്രങ്ങളില്‍ രക്തക്കറയോ, അതല്ലെങ്കില്‍ ആക്രമിക്കപ്പെട്ടതിന്റെ എന്തെങ്കിലും സൂചനയോ ഇതില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഡിസംബര്‍ 24ന് അലി ബാബ എന്ന ടിവി ഷോയുടെ മേക്കപ്പ് റൂമില്‍ വെച്ചായിരുന്നു തുനിഷ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സഹതാരം ഷീസാന്‍ ഖാന്‍ അറസ്റ്റിലായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പിന്നാലെ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും ബ്രേക്കപ്പായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഷീസാന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.












Click it and Unblock the Notifications