ഒരു കുട്ടിക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്, ഷാരൂഖിനും ഗൗരിക്കും രാഹുല്‍ ഗാന്ധിയുടെ കത്ത്
മുംബൈ: ആര്യന്‍ ഖാന്റെ കേസില്‍ രാഷ്ട്രീയ ലോകത്ത് നിന്ന് ഷാരൂഖ് ഖാന് ആദ്യ പിന്തുണയറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്യന്‍ അറസ്റ്റിലായത് ഒക്ടോബര്‍ മൂന്നിനാണ്. ഒക്ടോബര്‍ പതിനാലിനാണ് രാഹുല്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും പിന്തുണ അറിയിച്ച് കത്തയച്ചത്. ഒരു കുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്ന് കത്തില്‍ രാഹുല്‍ പറയുന്നു. വളരെ നിരാശ തോന്നുന്നു ആര്യന്റെ അറസ്റ്റില്‍, ഷാരൂഖിന്റെ അവസ്ഥയില്‍ തനിക്ക് ദു:ഖമുണ്ട്. ഇത്രയും ബുദ്ധിമുട്ടുകള്‍ ഷാരൂഖിന് ഉണ്ടായതില്‍ വിഷമമുണ്ട്. നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ എനിക്കറിയാം. ആ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മകന്‍ കുടുംബത്തിലേക്ക് മടങ്ങിയെത്തുമെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു. അതേസമയം രാഷ്ട്രീയ ലോകത്ത് നിന്ന് അധികമാരും ആര്യനെ പിന്തുണച്ചില്ല എന്നതും രാഹുലിന്റെ പരാമര്‍ശങ്ങളെ ശ്രദ്ധേയമാക്കുന്നു. നവാബ് മാലിക്ക് മാത്രമാണ് ഇതുവരെ ആര്യനെ പിന്തുണച്ച് സംസാരിച്ചത്. അതേസമയം ആര്യായി കൂടുതല്‍ ഡയറ്റിംഗ് അടക്കമുള്ളവ ഗൗരി ഖാന്‍ ഒരുക്കുന്നുണ്ട്. കൂടുതല്‍ സമയം നടക്കാനും കിടക്കാനുമെല്ലാം ആര്യനോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഫിറ്റ്‌നെസിന് ശ്രദ്ധ നല്‍കാനാണ് ആവശ്യം. വായിക്കാനുള്ള പുസ്‌കങ്ങളെ കുറിച്ചും കാണേണ്ട സിനിമകളെ കുറിച്ചും ഷാരൂഖ് ഖാനാണ് നിര്‍ദേശിച്ചത്.
ഷാരൂഖും ഗൗരിയും കൂടുതല്‍ സമയവും ആര്യനൊപ്പമാണ് ചെലവിടുന്നത്. അതേസമയം കേസില്‍ നിര്‍ണായക വെളിപ്പെടുത്തലും ഇതിനിടെ വന്നിട്ടുണ്ട്. കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിയില്‍ നിന്ന് 50 ലക്ഷം രൂപ ആര്യനെ രക്ഷപ്പെടുത്താന്‍ വാങ്ങിയിരുന്നുവെന്നാണ് സാം ഡിസൂസ എന്ന ഇടനിലക്കാരന്‍ വെളിപ്പെടുത്തിയത്. പിന്നീട് ഗോസാവി ചതിയനാണെന്ന് മനസ്സിലായതോടെ ആ തുക മടക്കി കൊടുക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും സാം പറഞ്ഞു. നേരത്തെ ഗോസാവിയുടെ ബോഡിഗാര്‍ഡ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അതാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടത്. കിരണ്‍ ഗോസാവി ഇപ്പോള്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരിക്കുകയാണ്.
ഇതിനിടെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ചില വാക്കുകളും ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഓരോ സെലിബ്രിറ്റികള്‍ക്കും മക്കളെ ശരിയായ വഴിയില്‍ നയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം അവര്‍ ജോലിത്തിരക്കിലായിരിക്കും. എന്റെ കാര്യം നോക്കുകയാണെങ്കില്‍ ഞാന്‍ ഭാഗ്യവാനാണെന്ന പറയേണ്ടി വരംും. എന്റെ മക്കളായ സോനാക്ഷിയും ലവനും കുശയും ഒരിക്കല്‍ പോലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. അവര്‍ക്ക് ആ ചീത്ത സ്വഭാവമില്ല. അവര്‍ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നോ അതുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നോ ഇതുവരെ ഞാന്‍ കേട്ടിട്ടില്ല. കുട്ടികള്‍ ഒറ്റയ്ക്കല്ലാത്തപ്പോള്‍ നമ്മള്‍ ശ്രദ്ധിക്കണം. വളരെ മോശം കൂട്ടുകെട്ടിട്ടും മോശം സ്വഭാവമുണ്ടാകാനും അത് കാരണമാകും. കുട്ടികള്‍ക്കൊപ്പമിരുന്ന് ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.












Click it and Unblock the Notifications