സല്‍മാനെ രക്ഷപ്പെടുത്തിയ അഭിഭാഷകന്‍ ആര്യന് വേണ്ടിയെത്തും, പുതിയ വഴിത്തിരിവ്, ഫോണ്‍ ചോര്‍ത്തലും....

മുംബൈ: ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് സിനിമാ ലോകം വിട്ട് രാഷ്ട്രീയ ലോകത്തേക്കും. കോണ്‍ഗ്രസും മെഹബൂബ് മുഫ്തിയും അടക്കമുള്ളവര്‍ ആര്യനെ പിന്തുണച്ചിരിക്കുകയാണ്. എന്നാല്‍ കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയൊരു അഭിഭാഷകനെ കൂടി രംഗത്തിറക്കാനാണ് ഷാരൂഖ് ഖാന്റെ പ്ലാന്‍.

ഷാരൂഖിന്റെ കുടുംബം ആര്യന്റെ ഭാവിയെ കുറിച്ചോര്‍ത്ത് കടുത്ത ആശങ്കയിലാണ്. എത്രയും വേഗം ആര്യനെ പുറത്തിറക്കാന്‍ സല്‍മാന്‍ ഖാന്റെ അഭിഭാഷകനെയാണ് ഷാരൂഖ് ഖാന്‍ രംഗത്തിറക്കാന്‍ പോകുന്നത്. ബോളിവുഡില്‍ നിന്ന് അടക്കം ഷാരൂഖിന് പിന്തുണ വര്‍ധിച്ച് വരികയാണ്.

1

കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ പതിമൂന്നിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ സല്‍മാന്‍ ഖാന്റെ മുന്‍ അഭിഭാഷകനാണ് ആര്യന് വേണ്ടി ഹാജരായത്. അമിത് ദേശായ് എന്ന പ്രമുഖനാണിത്. 2002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാനെ രക്ഷിച്ചത് അമിത് ദേശായിയാണ്. സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ന്നുപോകുന്ന സമയത്ത് അദ്ദേഹത്തെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് അമിത് ദേശായിക്കാണ്. അദ്ദേഹമാണ് ഇപ്പോള്‍ ആര്യന് വേണ്ടിയും ഹാജരായിരിക്കുന്നത്. കീഴ്‌ക്കോടതി നേരത്തെ സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ജാമ്യം വാങ്ങി കൊടുത്തത് അമിത് ദേശായിയാണ്.

2

2015ല്‍ കേസില്‍ സല്‍മാനെ വെറുതെ വിട്ടിരുന്നു. മദ്യപിച്ചിരുന്നു എന്ന വാദത്തിന് തെളിവ് കണ്ടെത്താനും കോടതിക്ക് സാധിച്ചിരുന്നില്ല. ആര്യനെതിരെ തെളിവുകളൊന്നും ഇല്ലെന്നാണ് അമിത് ദേശായി വാദിച്ചത്. അതേസമയം രാഷ്ട്രീയ വിവാദത്തിലേക്ക് കൂടിയാണ് ആര്യന്‍ കേസ് എത്തുന്നത്. ആര്യന്റെ പേരില്‍ ഖാന്‍ എന്നുള്ളത് കൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നത്. ബിജെപിയുടെ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താനാണ് ഇത്. അതിനായി മുസ്ലീങ്ങളോട് ഇത്തരത്തിലുള്ള അനീതികള്‍ കാണിക്കുന്നതെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു. അതേസമയം പ്രസ്താവനയില്‍ മെഹബൂബയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദില്ലിയില്‍ നിന്നുള്ള അഭിഭാഷകനാണ് പരാതി നല്‍കിയത്.

3

അതേസമയം ഷാരൂഖും ഭാര്യ ഗൗരിയും ആകെ തകര്‍ന്നുപോയെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും ദിവസം ആര്യന് ജാമ്യം കിട്ടാതിരിക്കുമെന്ന് ഇവര്‍ രണ്ട് പേരും കരുതിയിരുന്നില്ല. ബോളിവുഡിലെ പല താരങ്ങളും ഇക്കാര്യത്തില്‍ ആകെ നിരാശയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ലീഗല്‍ ടീമിനെയാണ് ഷാരൂഖ് മകന് വേണ്ടി രംഗത്തിറക്കിയിരിക്കുന്നത്. ആര്യന്‍ പുറത്തിറങ്ങുമെന്ന് സതീഷ് മാനെഷിന്‍ഡെയാണ് ഷാരൂഖിന് ഉറപ്പ് നല്‍കിയത്. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചതോടെ ഷാരൂഖിന്റെ കുടുംബം ആകെ നിരാശയിലാണ്. ഗൗരി ഖാന്റെ സഹോദരന്‍ വിക്രാന്ത് ചിബ്ബറും ഭാര്യ നമിതയും പിന്തുണയുമായി ഷാരൂഖിന്റെ വസതിയായ മന്നത്തിലെത്തിയിട്ടുണ്ട്. ആര്യന് ഇ്‌പ്പോഴത്തെ വകുപ്പുകള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം അടുത്ത് തന്നെ ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍.

4

ബോളിവുഡിലെ സുഹൃത്തുക്കളായ മഹേപ് കപൂറും സീമ ഖാനും ഗൗരിയെ ആശ്വസിപ്പിക്കാനെത്തി. ഷാരൂഖിനെ പിന്തുണച്ച് വന്നവരില്‍ ഏറ്റവും പ്രമുഖന്‍ ഹൃത്വിക് റോഷനാണ്. ഷാരൂഖിന് ശരിക്കും ഉറക്കമില്ലാത്ത രാത്രികളാണ് ഇപ്പോഴെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്‍സിബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മകന്‍ ജയിലില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതെയാണ് കഴിയുന്നതെന്ന് ഉറപ്പാക്കുകയാണ് ഷാരൂഖ്. നിത്യേന പലതവണ ഫോണ്‍ വിളികള്‍ നടത്തി മകന്റെ ആരോഗ്യ വിവരം നല്ല നിലയിലാണെന്ന് ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്. നേരിട്ട് ആര്യനുമായി ഇവര്‍ക്ക് ബന്ധപ്പെടാനാവില്ല. എന്നാല്‍ വിവരങ്ങള്‍ ഇവരെ കൃത്യമായി അറിയിക്കുന്നുണ്ട്. പക്ഷേ ആര്യന്‍ പുറത്തിറങ്ങാതെ ഇവരുടെ ആശങ്കകള്‍ മാറില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

5

വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത് എത്തിക്കാനും ചില സ്വകാര്യ വസ്തുക്കള്‍ ജയിലില്‍ എത്തിക്കാനുമുള്ള അഭ്യര്‍ത്ഥന ഷാരൂഖ് ജയില്‍ അധികൃതരോട് നടത്തിയിട്ടുണ്ട്. അതോടൊപ്പം തല്‍ക്കാലത്തേക്ക് ഷൂട്ടിംഗ് എല്ലാം നിര്‍ത്തിയിരിക്കുകയാണ് ഷാരൂഖ്. പുതിയ ചിത്രം പത്താന്റെയും അത്‌ലീ ചിത്രത്തിന്റെയും ഷൂട്ടിംഗാണ് നിര്‍ത്തി വെച്ചത്. ആര്യന്‍ തിരിച്ച് വീട്ടിലെത്തുന്നത് വരെ ഷാരൂഖ് ഈ വിഷയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കില്ല. ആര്യന്റെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തെ കുറിച്ചും ഷാരൂഖും ഗൗരിയും ചേര്‍ന്ന് ആലോചിക്കുന്നുണ്ട്. അതേസമയം എന്‍സിബി വേട്ടയാടുകയാണെന്ന കാര്യത്തില്‍ ബോളിവുഡില്‍ മറിച്ചൊരു അഭിപ്രായമില്ല.

6

ആര്യനെ ബ്രിട്ടനിലേക്കോ അമേരിക്കയിലേക്കോ മാറ്റാനാണ് പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ തുടരുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവിലെ പ്രശ്‌നങ്ങള്‍ മാറാന്‍ ആര്യനെ വിദേശത്തേക്ക് മാറ്റിയേക്കും. നിയമവ്യവസ്ഥ തങ്ങളെ കൈവിട്ടുവെന്ന തോന്നലിലാണ് ഷാരൂഖും കുടുംബവും. കേസ് ഇഴഞ്ഞുനീങ്ങുന്നത് അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുന്നുണ്ട്. ഷാരൂഖിനെ സമാധാനിപ്പിക്കാന്‍ വിളിച്ച പല സെലിബ്രിറ്റികള്‍ക്കും ഇതുപോലെ മക്കളുണ്ട്. അവരും ഭയത്തിലാണ്. തങ്ങളില്‍ ഒരാളായിരിക്കും അടുത്ത ടാര്‍ഗറ്റെന്നാണ് ഇവര്‍ കരുതുന്നത്. അതുകൊണ്ട് ഭയന്ന് ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഒറ്റക്കെട്ടായി നിന്ന് പോരാടുന്നതാണെന്ന് ഇവര്‍ കരുതുന്നു.

7

കേസില്‍ പുതിയൊരു വഴിത്തിരിവും ഉണ്ടായിരിക്കുകയാണ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ മുംബൈ പോലീസ് തന്നെ നിരീക്ഷിക്കുന്നുവെന്ന് ആരോപിച്ചിരിക്കുകയാണ്. വാംഖഡെ പരാതിയും നല്‍കി കഴിഞ്ഞു. തന്നെ നിരീക്ഷിക്കാന്‍ രണ്ട് പോലീസുകാര്‍ എപ്പോഴുമുണ്ടെന്ന് സമീര്‍പറയുന്നു. അമ്മയെ അടക്കം ചെയ്ത സെമിത്തേരിയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി സമീര്‍ വാംഖഡെ എല്ലാ ദിവസവും എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഓഷിവാര പോലീസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥന്‍ ഈ സെമിത്തേരിയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടുപോയി. ഇത് തന്നെ നിരീക്ഷിക്കാനാണെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യം കണ്ടെത്തിയാണ് മഹാരാഷ്ട്ര പോലീസിന് വാംഖഡെ പരാതി നല്‍കിയത്.

8

മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നതിനിടെ ഇതൊന്നും തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് വാംഖഡെ പറയുന്നു. നേരത്തെ എന്‍സിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ഖാനെ മയക്കുമരുന്ന് കേസില്‍ വാംഖഡെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവിന്റെ ബന്ധുവിനെ പിടിച്ചെങ്കിലും എന്‍സിബി വിട്ടയച്ചുവെന്ന് നേരത്തെ നവാബ് മാലിക് കുറ്റപ്പെടുത്തിയിരുന്നു. ക്രൂയിസ് ഷിപ്പിലെ പാര്‍ട്ടിയും റെയ്ഡും ചിലരെ കുടുക്കാന്‍ വേണ്ടി മാത്രം ഒരുക്കിയതാണെന്നും മാലിക് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം വാസ്തവിരുദ്ധമായ കാര്യങ്ങളാണെന്ന് എന്‍സിബി പറഞ്ഞിരുന്നു. അതേസമയം കേസില്‍ ആര്യനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കാതിരിക്കുന്നത് എന്‍സിബിക്ക് തന്നെ തിരിച്ചടിയാവാനും സാധ്യതയുണ്ട്.

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍;ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
    ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+