പിറന്നാളിന് മുമ്പ് ആര്യനെ പുറത്തെത്തിച്ച് ഷാരൂഖ് ഖാന്‍, മന്നത്തില്‍ ആഘോഷം, പുഞ്ചിരിച്ച് താരം

മുംബൈ: ഷാരൂഖ് ഖാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉറക്കമില്ലാത്ത രാത്രികളായിരുന്നു നേരിടേണ്ടി വന്നത്. എന്നാല്‍ മകന്‍ ആര്യന് ജാമ്യം കിട്ടിയതോടെ അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞ് കത്തിയിരിക്കുകയാണ്. മന്നത്തില്‍ ആഘോഷത്തിന്റെ രാവുകളാണ് വരാന്‍ പോകുന്നത്. അതിലുപരി ഷാരൂഖ് ഖാന്റെ ചിത്രങ്ങളും പുറത്തുവന്ന് കഴിഞ്ഞു.

അദ്ദേഹം ലീഗല്‍ ടീമിനെ കണ്ട് പുഞ്ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഉള്ളത്. അതേസമയം ആര്യന്‍ പുറത്തിറങ്ങിയാലും ചെയ്യേണ്ടതായി നിരവധി കാര്യങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ ആര്യന് ധാരാളമുണ്ട്. കോടതിയില്‍ ഇക്കാര്യങ്ങളെല്ലാം സമ്മതിച്ച് കൊണ്ടാണ് ആര്യന് ജാമ്യം അനുവദിച്ചത്. അതേസമയം ബോളിവുഡ് താരങ്ങളും ജാമ്യം ആഘോഷമാക്കുന്നുണ്ട്.

1

വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ് നടന്നിരിക്കുന്നത്. ഷാരൂഖ് നേരിട്ട് ലീഗല്‍ ടീമിന് കണ്ട് അഭിനന്ദിക്കാന്‍ എത്തിയിരിക്കുകയാണ്. ആര്യന് ജാമ്യം ഉറപ്പാക്കിയത് ഇവരുടെ നിരന്തരമായ ഇടപെടലാണ്. കഴിഞ്ഞ 27 ദിവസമായി കസ്റ്റഡിയിലും ജയിലിലുമായിരുന്നു ആര്യന്‍. വെള്ള ടീ ഷര്‍ട്ടും നീല പാന്റ്്‌സും ധരിച്ചുള്ള ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. സതീഷ് മാനെഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീമിനെയാണ് ഷാരൂഖ് കണ്ടത്. ഇവരാണ് ആര്യന് ജാമ്യം ഉറപ്പാക്കിയത്. ദൈവം വലിയവനാണ്, ഇതായിരുന്നു ജാമ്യം കിട്ടിയ ശേഷം മാനെഷിന്‍ഡെ ആദ്യമായി പ്രതികരിച്ചത്. അദ്ദേഹം കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.

2

ഷാരൂഖ് കേസിന്റെ ആദ്യ നാള്‍ മുതല്‍ മൗനത്തിലായിരുന്നു. എന്നാല്‍ ആര്യന് വേണ്ടി രാജ്യത്തെ ഏറ്റവും ബെസ്റ്റായ ലീഗല്‍ ടീമിനെയാണ് ഷാരൂഖ് രംഗത്തിറക്കിയത്. ഷാരൂഖിന്റെ കണ്ട ലീഗല്‍ ടീമും ത്രില്ലിലായിരുന്നു. ഇവര്‍ക്കൊപ്പം ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഷാരൂഖ് ഖാനെയും കാണാന്‍ സാധിക്കും. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തിട്ടില്ല, തെളിവില്ല, മയക്കുമരുന്ന് ഉപയോഗിച്ചതായി അറിയില്ല, ഗൂഢാലോചനയില്ല, ആര്യനെ അറസ്റ്റ് ചെയ്തത് മുതല്‍ അദ്ദേഹത്തിന് നീതി നിഷേധമാണ് ഉണ്ടായത്. ഒടുവില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. ദൈവത്തിനോട് നന്ദി പറയുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. ജസ്റ്റിസ് നിതിന്‍ സാമ്പ്രെയ്ക്ക് ജാമ്യം അനുവദിച്ചതില്‍ നന്ദി പറയുന്നു. സത്യമേവ ജയതേ, ഇങ്ങനെയാണ് സതീഷ് മാനെഷിന്‍ഡെ കുറിച്ചത്.

3

ഷാരൂഖിന്റെ വീടായ മന്നത്തില്‍ നടക്കാന്‍ പോകുന്നത് ഇരട്ട ആഘോഷമാണ്. ആര്യന്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ വന്‍ ആഘോഷമാണ് നടക്കുക. ആദ്യത്തേത് ഷാരൂഖ് ഖാന്റെ പിറന്നാളാണ്. നവംബര്‍ രണ്ടിനാണ് ഷാരൂഖിന്റെ പിറന്നാള്‍. മറ്റൊന്ന് ദീപാവലിയാണ്. അടുത്ത ദിവസം തന്നെ ദീപാവലിയും വരുന്നുണ്ട്. നേരത്തെ ഗൗരിയുടെ പിറന്നാളും ഷാരൂഖിന്റെയും ഗൗരിയുടെയും വിവാഹ വാര്‍ഷികവും ആര്യന് നഷ്ടമായിരുന്നു. ഇതില്‍ അസ്വസ്ഥനായിരുന്നു ആര്യന്‍. ജയില്‍ അധികൃതരോട് വാര്‍ഷിക ദിനത്തില്‍ വീഡിയോ കോള്‍ ചെയ്യണമെന്ന് ആര്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗൗരി ജയിലിലെത്തി ആര്യനെ കാണുമെന്നും പറഞ്ഞിരുന്നു.

4

മകന് ജാമ്യം കിട്ടിയ ശേഷം ഷാരൂഖ് കരയുകയായിരുന്നുവെന്ന് അഭിഭാഷകനായ മുകുള്‍ റോത്തഗി പറയുന്നു. എന്നാല്‍ സന്തോഷം കൊണ്ടായിരുന്നു കരഞ്ഞത്. വളരെയധികം സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു. വളരെ ആശങ്ക നിറഞ്ഞ മനുഷ്യനായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഷാരൂഖ്. സ്വന്തമായി കാര്യങ്ങള്‍ എഴുതിയെടുത്ത്, അക്കാര്യം ഞാനുമായി ചര്‍ച്ച ചെയ്യുമായിരുന്നു. ഇതായിരുന്നു കുറച്ച് ദിവസമായി നടന്നത്. താന്‍ നാല് ദിവസം മുമ്പാണ് ഷാരൂഖിനെ ആദ്യമായി കണ്ടത്. എന്നാല്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് ലീഗല്‍ ടീമിനൊപ്പമുണ്ടായിരുന്നു ഷാരൂഖ്, നിയമവശങ്ങളെ കുറിച്ച് നല്ല ധാരണ ഷാരൂഖ് ഖാനുണ്ടെന്നും റോത്തഗി വ്യക്തമാക്കി.

5

ഷാരൂഖ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. ദിവസങ്ങളോളം ശരിയായ രീതിയില്‍ ഭക്ഷണം പോലും താരം കഴിക്കുന്നില്ലായിരുന്നു. വെറും കാപ്പി മാത്രം കുടിച്ചാണ് അദ്ദേഹം കഴിഞ്ഞിരുന്നു. ടെന്‍ഷനുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പതറിയിട്ടില്ലായിരുന്നു. കേസിനെ കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. ഒരു പിതാവെന്ന നിലയില്‍ അദ്ദേഹം കടന്നുപോയിട്ടുള്ളത് വളരെ ആശങ്ക നിറഞ്ഞ സമയത്തിലൂടെയായിരുന്നു. ഷാരൂഖിനും ഭാര്യ ഗൗരിക്കും ഇനി സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുമെന്നും മുകുള്‍ റോത്തഗി പറഞ്ഞു. അതേസമയം ഷാരൂഖും മാനേജര്‍ പൂജയും ജാമ്യത്തിന് ശേഷം ലീഗല്‍ ടീമിനെ കാണുകയും അതിന് ശേഷം മന്നത്തില്‍ മടങ്ങിയെത്തുകയും ചെയ്തു.

6

അതേസമയം ഹൈക്കോടതി വിധി പുറപ്പെടുവിക്കുമ്പോള്‍ ഷാരൂഖ് മന്നത്തില്‍ ഇല്ലായിരുന്നു. ആര്യന്‍ അറസ്റ്റിലായത് മുതല്‍ ഷാരൂഖ് മറ്റൊരിടത്താണ് താമസിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന കാര്‍ പോലും അല്ല ഷാരൂഖ് ഉപയോഗിച്ചിരുന്നത്. മന്നത്തിന് മുന്നില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് ഷാരൂഖ് മാറിത്താമസിച്ചത്. മുംബൈയിലെ ട്രൈഡന്റിലാണ് അദ്ദേഹം താമസിച്ചിരുന്നത്. സ്ഥിരമായി ഉപയോഗിച്ചിരുന്നത് ബിഎംഡബ്ല്യു കാറായിരുന്നു. എന്നാല്‍ ഇതിന് പകരം ഹ്യൂണ്ടായ് ക്രെറ്റയിലാണ് ഷാരൂഖ് മകന്റെ അറസ്റ്റിന് ശേഷം സഞ്ചരിച്ചിരുന്നത്. ബോളിവുഡ് താരങ്ങളോടും സുഹൃത്തുക്കളോടും മന്നത്തിലേക്ക് വരേണ്ടതില്ലെന്നാണ് ഷാരൂഖ് നേരത്തെ അറിയിച്ചിരുന്നത്.

7

ആര്യന് ജാമ്യം കിട്ടിയെങ്കിലും നിയന്ത്രണങ്ങള്‍ ഒരുപാട്. വിദേശത്തേക്ക് അദ്ദേഹത്തിന് സഞ്ചരിക്കാനാവില്ല. പാസ്‌പോര്‍ട്ട് സ്‌പെഷ്യല്‍ കോടതിയില്‍ നല്‍കണം. മുന്‍കൂട്ടി അനുമതി വാങ്ങാതെ വിദേശത്തേക്ക് പോകാനാവില്ല. പ്രത്യേക ജഡ്ജിയില്‍ നിന്നോ നാര്‍ക്കോട്ടിക്‌സ് വിരുദ്ധ വിഭാഗത്തില്‍ നിന്നോ അനുമതി വാങ്ങണം. മുംബൈക്ക് പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിലും ആര്യന്‍ കോടതിയെ അറിയിക്കേണ്ടി വരും. എന്നാല്‍ എന്‍സിബി സമര്‍പ്പിച്ച നിബന്ധനകളിലാണ് ഇതുള്ളത്. ഇക്കാര്യം കോടതി അംഗീകരിച്ചേക്കും. രാജ്യത്തെവിടേക്ക് യാത്ര ചെയ്യണമെങ്കിലും അനുമതി വാങ്ങേണ്ടി വരും. മാധ്യമങ്ങളോട് കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

8

മറ്റ് പ്രതികളുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ പാടില്ലെന്നതാണ് മറ്റൊരു നിബന്ധനം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും, കേസിലെ വാദത്തെ തടസ്സപ്പെടുത്താന്‍ പാടില്ലെന്നും, അന്വേഷണവുമായി സഹകരിക്കണമെന്നും എന്‍സിബിയുടെ നിബന്ധനയില്‍പറയുന്നുണ്ട്. എല്ലാ വെള്ളിയാഴ്ച്ചയും രാവിലെ പതിനൊന്നിനും രണ്ട് മണിക്കും ഇടയില്‍ എന്‍സിബിയുടെ മുംബൈ ഓഫീസില്‍ ഹാജരാവണം. താന്‍ മുംബൈയില്‍ തന്നെയുണ്ടെന്ന് ഉറപ്പിക്കാനാണിത്. കോടതിയില്‍ വാദം നടക്കുന്ന എല്ലാ ദിവസവും ഹാജരാവണമെന്നാണ് നിര്‍ദേശം. വെള്ളിയാഴ്ച്ച വിശദമായ ജാമ്യ നിബന്ധനകള്‍ കോടതി നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+