Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ലക്ഷ്യമിട്ടത് ആദിത്യയുടെ സുഹൃത്തുക്കളെ, അതാണ് ഉദ്ധവ് തനിക്കെതിരെ വരുന്നതെന്ന് കങ്കണ!!

മുംബൈ: ശിവസേനയ്‌ക്കെതിരായ പോരാട്ടം വിടാതെ കങ്കണ റനൗത്ത്. ആദിത്യ താക്കറെയുടെ ബോളിവുഡിലെ സുഹൃത്തുക്കളെ ലക്ഷ്യമിട്ട് താന്‍ നടത്തിയ പ്രസ്താവനയാണ് ഉദ്ധവിനെ ചൊടിപ്പിച്ചതെന്ന് കങ്കണ പറഞ്ഞു. ബോളിവുഡിലെ സിനിമാ മാഫിയക്കൊപ്പമാണ് ആദിത്യ ചുറ്റി കറങ്ങുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ കൊലയാളികളും മയക്കുമരുന്ന് മാഫിയയും ആദിത്യക്കൊപ്പമുണ്ട്. ഇവരെയാണ് താന്‍ തുറന്നു കാണിക്കാന്‍ ശ്രമിച്ചതെന്നും കങ്കണ പറഞ്ഞു. ഉദ്ധവിനെയും ശിവസേനയെയും ഇക്കാര്യമാണ് ചൊടിപ്പിച്ചതെന്നും നടി വ്യക്തമാക്കി.

1

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രധാന പ്രശ്‌നം ബോളിവുഡ് മാഫിയയെ ഞാന്‍ തുറന്നുകാണിച്ചതാണ്. അവരോടൊപ്പം സമയം ചെലവിടുന്നയാളാണ് ആദിത്യ താക്കറെ. ഞാന്‍ ചെയ്ത ഏറ്റവും വലിയ കുറ്റം ഇതാണ്. ഇപ്പോള്‍ അവരെന്നെ ശരിയാക്കാന്‍ നോക്കുകയാണ്. എന്നാല്‍ ആര് ആരെയാണ് ശരിയാക്കാന്‍ പോകുന്നതെന്ന് നമുക്ക് കാണാമെന്നും കങ്കണ മുന്നറിയിപ്പ് നല്‍കി. നേരത്തെ കോണ്‍ഗ്രസിനെയും ശിവസേന നേതാവ് സഞ്ജയ് റാവത്തിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കങ്കണ. മഹാരാഷ്ട്രയില്‍ സ്വതന്ത്ര കശ്മീര്‍ എന്ന മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത് ചൂണ്ടിക്കാണിച്ചായിരുന്നു കങ്കണയുടെ വിമര്‍ശനം.

സോണിയാ സേന ആസാദ് കശ്മീര്‍ എന്ന മുദ്രാവാക്യം വിളികള്‍ മുംബൈയില്‍ നടത്തി. ഇന്ന് സ്വാതന്ത്ര്യത്തിന്റെ വില വെറും ശബ്ദമാണ്. നാളെ നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ വില രക്തത്തിന് തുല്യമായിരിക്കുമെന്നും കങ്കണ പറഞ്ഞു. അതേസമയം നടി മുംബൈയില്‍ നിന്ന് സ്വന്തം നാടായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ തിരിച്ചെത്തി. തനിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും കങ്കണ പറഞ്ഞു. മുംബൈയില്‍ നിന്ന് മടങ്ങുന്നത് നിറഞ്ഞ മനസ്സോടെയാണ്. അതേസമയം മുംബൈയെ പാകധീന കശ്മീരുമായി ഉപമിച്ചത് നിലനില്‍ക്കുന്നുവെന്നും, ആ പറഞ്ഞത് മാറ്റില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം നടിക്കെതിരെ വീണ്ടും ശിവസേന രംഗത്തെത്തി. കങ്കണയെ പിന്തുണച്ചവരുടെ മുഖത്ത് കരിവാരി തേച്ചാണ് അവര്‍ പോയതെന്ന് പ്രതാപ് സര്‍നായിക്ക് പറഞ്ഞു. ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയെ തുറന്നുകാണിക്കുമെന്ന് കങ്കണ പറഞ്ഞു. എന്നാല്‍ മുംബൈയില്‍ വന്നിട്ടും അതൊന്നുമുണ്ടായില്ല. എന്തുകൊണ്ടാണ് അവര്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോയ്ക്ക് വിവരങ്ങളൊന്നും നല്‍കാതിരുന്നത്. എല്ലാം വെറും തട്ടിപ്പായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു. ഇത്രയും വലിയ വിവരങ്ങള്‍ അവര്‍ക്കറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചത് കുറ്റകൃത്യമല്ലേ എന്നും സാവന്ത് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+