ഷാഫി പറമ്പിലിനെ പൂട്ടും; പാലക്കാട് മണ്ഡലം പിടിച്ചെടെക്കുമെന്ന് ബിജെപി, മലമ്പുഴയിലും പ്രതീക്ഷ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലേതിന് സമാനമായി നിയമസഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ജില്ലയില്‍ വലിയ പ്രതീക്ഷയാണ് ബിജെപി വെച്ച് പുലര്‍ത്തുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ക്ക് പുറമെ നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങളിലും ഇത്തവണ ബിജെപി ഇത്തവണ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ പാലക്കാട് മണ്ഡലം എന്ത് വിലകൊടുത്തും പിടിച്ചെടുക്കുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭാ ഭരണം മികച്ച ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതാണ് പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. 2016 ല്‍ ശോഭാ സുരേന്ദ്രന് മത്സരിച്ചപ്പോള്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മണ്ഡലത്തില്‍ ആദ്യമായി രണ്ടാമത് എത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

ഷാഫി പറമ്പില്‍ ജയിച്ചത്
കോണ്‍ഗ്രസിലെ ഷാഫി പറമ്പിലിന് 17483 വോട്ടിന് പിന്നിലായിരുന്നു ശോഭാ സുരേന്ദ്രന്. ഷാഫി പറമ്പിലിന് 57559 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശോഭാ സുരേന്ദ്രന് 40076 വോട്ടുകളും സിപിഎമ്മിന് വേണ്ടി മത്സരിച്ച എന്‍എന്‍ കൃഷ്ണദാസിന് 38675 വോട്ടുകളുമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസില്‍ ഇത്തവണ ഷാഫി പറമ്പില്‍ തന്നെ വീണ്ടും മത്സരിക്കുമെങ്കിലും ബിജെപി നിരയില്‍ ശോഭാ സുരേന്ദ്രന് ഉണ്ടാവില്ല.

ഇ കൃഷ്ണദാസിന്റെ പേരും
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാന മിനുറ്റില്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പേര് ഉയര്‍ന്ന് വന്നെങ്കിലും സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായവുമുണ്ട്. പാര്‍ട്ടി ജില്ലാ പ്രസിഡന്റും പാലക്കാട് നഗരസഭാ വൈസ് പ്രസിഡന്റുമായ ഇ കൃഷ്ണദാസിന്റെ പേരും ചര്‍ച്ചയിലുണ്ട്. സ്ഥാനാര്‍ത്ഥി ആരായാലും ഇത്തവണ മണ്ഡലം പിടിക്കുമെന്ന ഉറച്ച വാശിയിലാണ് ബിജെപി.

മലമ്പുഴ മണ്ഡലം
പാലക്കാട് ഇല്ലെങ്കില്‍ സി കൃഷ്ണകുമാര്‍ മലമ്പുഴയില്‍ വീണ്ടും മത്സരിക്കും. നിലവില്‍ മലമ്പുഴ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വിഎസ് ജോയിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അച്യുതാനന്ദന് പിറകിലായി രണ്ടാം സ്ഥാനത്ത് എത്താന്‍ സി കൃഷ്ണകുമാറിലൂടെ ബിജെപിക്ക് സാധിച്ചിരുന്നു. നിലവില്‍ മലമ്പുഴയില്‍ കൃഷ്ണകുമാറിന്റേത് അല്ലാത്ത പേരുകള്‍ ഒന്നും ഉയര്‍ന്ന് വരുന്നില്ല.

നെന്മാറ, ഷൊർണൂർ
പാലക്കാടിനും മലമ്പുഴയ്ക്കും പുറമെ നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ പ്രത്യേകമായി നോക്കാനാണ് ബിജെപി നീക്കം. ഘടകകക്ഷിയായ ബിഡിജെഎസ് ഇത്തവണയും 2 സീറ്റുകൾ ചോദിച്ചിട്ടുണ്ട്. നെന്മാറയില് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ അനുരാഗിനെ രംഗത്ത് ഇറക്കാനാണ് അവരുടെ നീക്കം.

ഒറ്റപ്പാലത്തേക്ക്
ഷൊര്‍ണൂരില്‍ സംസ്ഥാന നേതാക്കളില്‍ നിന്നുള്ളവര്‍ക്കായിരിക്കും പരിഗണന. ഒറ്റപ്പാലത്തേക്ക് വര്‍ഷങ്ങളായി ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണല്‍ വനിതയുടെ പേരിന് മുന്‍തൂക്കം ഉണ്ട്. തൃത്താലയില്‍ പുതുമുഖ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാനാണ് നീക്കം. മണ്ണാര്‍ക്കാടും പട്ടാമ്പിയിലും ന്യുനപക്ഷങ്ങളില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥികളായേക്കും.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications