പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പശു വാഴപ്പഴം തിന്നതിൽ തർക്കം, പറമ്പ് ഉടമയെ വെട്ടി പശു ഉടമ

Google Oneindia Malayalam News

പാലക്കാട്: പശു വീട്ടുവളപ്പിലെ വാഴപ്പഴം കട്ടുതിന്നത് ചോദ്യം ചെയ്ത മധ്യവയസ്കനെ പശു ഉടമ വെട്ടിപരിക്കേൽപ്പിച്ചു. കൂറ്റനാട് സ്വദേശി കൃഷ്ണനാണ്(50) നാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററില്‍ ചികിത്സ തേടി.

കൃഷ്ണന്‍റെ വീടിനോട് ചേർന്ന് നിന്നിരുന്ന വാഴപ്പഴം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പശു മതിലിനരികിലൂടെ എത്തി തിന്നുകയായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പശു പഴം തിന്നുന്ന വിവരം അറിയിച്ചതോടെ കൃഷ്ണനും അയൽവാസിയും തമ്മിൽ തർക്കമായി.തുടർന്ന് പ്രകോപിതനായ അയൽവാസി കൃഷ്ണനെ വെട്ടുകയായിരുന്നു.

cow

മടവാൾ കൊണ്ട് വെട്ടിയും അടിച്ചും പരിക്കേൽപ്പിച്ചതായാണ് പരാതി. കാലിൽ വെട്ടേറ്റ് വീണ കൃഷ്ണന്‍റെ തലയിലും ഇയാൾ മടവാൾ കൊണ്ട് ആഞ്ഞടിച്ചു.തലക്കും കാലിലും പരിക്കേറ്റ് നിലത്ത് വീണ കൃഷണനെ ചാലിശ്ശേരി സി എച്ച്സിയിൽ ചികിത്സക്ക് വിധേയനാക്കി. ഇതിന് മുൻപും വീട്ടിലെ കാർഷിക വിളകൾ പശു കയറി നശിപ്പിക്കുന്നതായി ഇയാൾ പഞ്ചായത്ത് മെമ്പർക്ക് പരാതി നൽകിയിരുന്നു.

കെഎസ്ആര്‍ടിസി രക്ഷകന്‍ മാത്രമല്ല; കൊല്ലത്ത് വിദ്യാര്‍ത്ഥിയോട് കണ്ണില്ലാ ക്രൂരതകെഎസ്ആര്‍ടിസി രക്ഷകന്‍ മാത്രമല്ല; കൊല്ലത്ത് വിദ്യാര്‍ത്ഥിയോട് കണ്ണില്ലാ ക്രൂരത

എന്നാൽ പശു ഉടമയോട് അന്ന് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ മതിൽ കെട്ടി പറമ്പ് സംരക്ഷിക്കാനായിരുന്നു മറുപടി. തുടർന്ന് കൃഷ്ണൻ വീടിനരികിൽ ഹോളോബ്രിക്സ് ഉപയോഗിച്ച് മതിൽ കെട്ടിയെങ്കിലും മതിലിനരികിലൂടെ കയറി പശു പഴക്കുലയിൽ നിന്നും പഴം അകത്താക്കുകയായിരുന്നു. റോബസ്റ്റ വാഴപ്പഴക്കുലകളാണ് പശു നശിപ്പിച്ചത്. കൃഷ്ണന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കിന് സൈഡ് കൊടുത്തില്ല, യുവതിയെ കടന്നുപിടിച്ചു; യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വർക്കലയിൽ യുവതിക്ക് നേരെ ആക്രമണം നടത്തിയ യുവാക്കൾ പിടിയിൽ.വർക്കല നടയറ സ്വദേശികളായ നൗഫൽ(30), ശിഹാബുദ്ദീൻ (47) എന്നിവരെയാണ് വർക്കല പോലീസ് പിടികൂടിയത്. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് ഇവർ ആക്രമണം നടത്തിയത്.

ഇരുചക്ര വാഹനത്തിൽ വന്ന നൗഫലിന് സൈഡ് കൊടുത്തില്ല എന്ന തർക്കത്തെ തുടർന്നാണ് പ്രതികൾ യുവതിയെയും ബന്ധുക്കളെയും തടഞ്ഞുനിർത്തിയത്. തുടർന്ന് മോശമായി സംസാരിക്കുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് യുവതിയും കുടുംബവും പോലീസിൽ പരാതി നൽകി. വർക്കല ഇൻസ്പെക്ടർ എസ് സനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും വർക്കല പോലീസ് അറിയിച്ചു.

'പോലീസ് ചോക്കലേറ്റിൽ മായം കലർത്തി മയക്കി', ജിതിനെ വിട്ടില്ലെങ്കിൽ വെറുതെയിരിക്കില്ലന്ന് കെ സുധാകരൻ'പോലീസ് ചോക്കലേറ്റിൽ മായം കലർത്തി മയക്കി', ജിതിനെ വിട്ടില്ലെങ്കിൽ വെറുതെയിരിക്കില്ലന്ന് കെ സുധാകരൻ

English summary
koottanad native man being attacked by neighbor over the clash of cow issue Nagalassery police starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X