ഉത്തരവാദിത്വ ടൂറിസമാണ് സര്‍ക്കാര്‍ നയം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം ഉദ്ഘാടനം ചെയ്തു...
പാലക്കാട്: സാധാരണക്കാര്‍ക്ക് ടൂറിസം വികസനത്തിന്റെ ഗുണഫലം ലഭിക്കുന്ന ഉത്തരവാദിത്വ ടൂറിസമാണ് സര്‍ക്കാര്‍ നയമെന്ന് സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നവീകരിച്ച കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള വികസനത്തിന്റെ അടിസ്ഥാനമായ ടൂറിസത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ടൂറിസം വികസനത്തിന് വായ്പ നല്‍കാന്‍ ലോകബാങ്ക് തയ്യാറായത്. ടൂറിസം കേന്ദ്രങ്ങള്‍ മനോഹരമായി സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും ടൂറിസം വകുപ്പും ജനങ്ങളും ശ്രദ്ധ ചെലുത്തണം. ടൂറിസം കേന്ദ്രങ്ങളില്‍ മികച്ച ആതിഥേയത്വം സഞ്ചാരികള്‍ക്ക് ഉറപ്പ് വരുത്തണമെന്നും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വള്ളംകളി ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ സി ബോട്ട് ലീഗ് മത്സരമാക്കി മാറ്റുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 10 ന് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഡിജിറ്റലാകുന്നതിന്റെ ഉദ്ഘാടനം എടിഎം കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുത്ത് മന്ത്രി നിര്‍വഹിച്ചു. കാഞ്ഞിരപ്പുഴ ഡാം, വാടിക, വെള്ളിയാങ്കല്ല് എന്നീ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഡിജിറ്റലാക്കുന്നത്.

വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കിയത്. എട്ടേക്കറില്‍ 2,97,84,814 രൂപ ചെലവിലാണ് ഉദ്യാന നവീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിയത്. ഉദ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക പെടല്‍ ബോട്ട് ഉള്‍പ്പെടെയുള്ള സ്വിമ്മിങ് പൂള്‍, സൈക്ലിംഗ്, റൈഡ്, എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലെ മ്യൂസിക്കല്‍ ഫൗണ്ടനും ഉദ്യാനം അലങ്കരിക്കുന്നതിന് പ്രത്യേക ലൈറ്റുകളും നവീകരണത്തിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.
കോങ്ങാട് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരുലക്ഷം ചെലവഴിച്ച് ഒരു ബോട്ടും ടൂറിസം വകുപ്പിന്റെ അഞ്ച് ബോട്ടുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. സഞ്ചാരികള്‍ക്ക് മഴനനയാതിരിക്കാന്‍ ഏഴ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഉദ്യാനത്തില്‍ അപകട മുന്നറിയിപ്പു നല്‍കുന്നതിനായി പബ്ലിക് അഡ്രസിങ്ങ് സിസ്റ്റം, സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമമുറികള്‍, അമ്മമാര്‍ക്ക് പാലൂട്ടുന്നതിന് പ്രത്യേക മുറി എന്നിവ ഇവിടെയുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള നിരവധി ഇരിപ്പിടങ്ങളും കളിയുപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നതോടൊപ്പം ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ തുറന്നു തരുന്ന ഒരിടമെന്നോണം നവീകരണം പ്രദേശത്തെ മാറ്റിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഏഴ് വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് സന്ദര്‍ശന ഫീസ്.
കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ കെ.വി. വിജയദാസ് എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെറീഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന്‍, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സലീന, കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.മജീദ്, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications