പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

''നീ പ്രധാനമന്ത്രി ആയാലും IAAS പദവി രാജിവെച്ചത് മരണം വരെ പൊറുക്കില്ല മോനെ!" ഡോ. സരിന്റെ കുറിപ്പ്

Google Oneindia Malayalam News

പാലക്കാട്: ഒറ്റപ്പാലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡോ. പി സരിന്‍ ചില്ലറക്കാരനല്ല. എംബിബിഎസ് ബിരുദധാരിയായ സരിന്‍ 2008ല്‍ ഐഎഎസും സ്വന്തമാക്കി. ഐഎഎസ് പദവിയും രാജി വെച്ചാണ് 2016ല്‍ സരിന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അത്തരമൊരു തീരുമാനം എടുക്കുമ്പോൾ കുടുംബത്തിൽ നിന്നടക്കം ഉയർന്ന എതിർപ്പുകളെ കുറിച്ച് സരിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' "സരിൻ, നല്ലൊരു ജോലിയാണ് നീ നഷ്ടപ്പെടുത്തിയത്. സിവിൽ സർവീസോക്കെ വലിച്ചെറിയാൻ മാത്രം മണ്ടനാവരുത് നീ.!!" "സിവിൽ സർവീസിലിരുന്ന് നേടാവുന്ന സ്വസ്ഥജീവിതവും സൗഭാഗ്യങ്ങളും സംബാധ്യവും ഉപേക്ഷിക്കുകയാണെന്ന നിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.!!" "ഇനി നീ പ്രധാനമന്ത്രി ആയാലും IAAS പദവി രാജിവെച്ചത് ഞാൻ മരണം വരെ പൊറുക്കില്ല മോനെ.!!"

ഞാൻ ജോലി ഉപേക്ഷിച്ച് പൊതു പ്രവർത്തനത്തിനിറങ്ങിയപ്പോൾ എന്റെ അമ്മയും സുഹൃത്തുക്കളും കുടുംബവും എന്നോട് പറഞ്ഞതാണീ വാക്കുകൾ." ഒന്നും നേടിയെടുക്കാനോ മറ്റെന്തെങ്കിലുമായി മാറിത്തീരുവാനോ അല്ല രാഷ്ട്രീയം തെരെഞ്ഞെടുത്തത്. രാഷ്ട്രത്തെ സംബന്ധിച്ച ആകുലതകളുള്ള ഏതൊരു പൗരനും രാഷ്ട്രീയക്കാരനാണ് എന്ന് വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസിയാണ് നിങ്ങളെപ്പോലെ ഞാനും. ഇന്നിന്റെ രാജ്യനീതിയിൽ, രാഷ്ട്രീയം എന്നെയാണ് തെരഞ്ഞെടുത്തത് എന്നതാണ് സത്യം.

sarin

രാഷ്ട്രീയത്തെപ്പറ്റിയുള്ള പൊതുബോധം കുറേയൊക്കെയെങ്കിലും രാഷ്ട്രനിർമ്മിതിയിൽ യുവജനതയെ പങ്കാളിയാക്കാതെ പിന്തിരിഞ്ഞ് നിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നതാണ് ഭയപ്പെടുത്തുന്ന സത്യം. ഈ പൊതുബോധം മാറ്റിയെടുത്ത് നാളെയുടെ പ്രതീക്ഷകളായ യുവജനതയെ മുന്നോട്ട് കൊണ്ടുവന്ന് ഭാരതത്തെ ജാതി മത സമവാക്യങ്ങൾക്കപ്പുറത്തേക്ക് പുനർനിർമിക്കുക എന്നത് ഒരു പൗരൻ എന്ന നിലയിൽ എന്റെ കടമ തന്നെയല്ലേ? നമ്മളോരോരുത്തരുടെയും കടമയല്ലേ?

Recommended Video

cmsvideo
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലപ്പോള്‍ നിങ്ങളും കാണാം | Oneindia Malayalam

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

അങ്ങിനെയിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം എങ്ങിനെ ഒരു 'ഇറക്കമായി' നിർവചിക്കാൻ സമൂഹത്തിനാവുന്നു? 'കയറ്റമാണ്' രാഷ്ട്രീയ ബോധം... ഓരോ യുവതയുടെയും മനസ്സിന്റെ ബൗദ്ധികമായ കടമയുടെ ഉണർവിന്റെ കയറ്റം. ഈ ഒരു ലക്ഷ്യത്തിലേക്ക് കൈപിടിച്ച് കയറ്റുവാൻ ഇവിടെ ഒറ്റപ്പാലത്തിന്റെ മണ്ണിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായി ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താൻ ഞാൻ കൂടെയുണ്ടാവും. നിങ്ങളോടൊപ്പം മുന്നോട്ട് തന്നെ ഒരുമിച്ച് പിന്നിട്ട പാതകളിലെ ഊർജ്ജമുൾക്കൊണ്ട് നമുക്ക് രാഷ്ട്ര നിർമ്മിതിയിൽ നല്ല പങ്കാളികളാവാം. കൂടെ നിന്ന് സ്നേഹിച്ചവർക്കും അകമഴിഞ്ഞ പിന്തുണ നൽകിയവർക്കും സ്നേഹാലിംഗനങ്ങൾ''

ക്യൂട്ടായി ഐശ്വര പ്രസാദ്; ചിത്രങ്ങൾ കാണാം

English summary
Ottappalam Congress Candidate Dr. P Sarin about resigning from IAS Service and becoming politician
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X