Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട് കയറാൻ കൂട്ടാക്കാതെ കാട്ടാനകൾ; കുമരംപുത്തൂർ കാരാപ്പാടത്ത് ജനം ഭീതിയിൽ

പാലക്കാട്: കുമരംപുത്തൂർ കാരാപ്പാടത്ത് കാട്ടാനപ്പേടിയിൽ ജനം. രണ്ട് ദിവസം മുൻപാണ് എട്ടംഗ കാട്ടാനക്കൂട്ടം മേഖലയിലേക്ക് ഇറങ്ങിയത്. പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ് കാട്ടാനക്കൂട്ടം.

കഴിഞ്ഞ ദിവസം കാരാപ്പാടം റോഡിന് താഴെ എത്തിയ കാട്ടാനകൾ കൃഷി സ്ഥലത്തേക്ക് ഇറങ്ങിയതോടെ നാട്ടുകാർ ബഹളം വെച്ചു. ഇതോടെ ആനകൾ പാണ്ടൻമലയിലേക്ക് കയറി. എന്നാൽ കാട് കയറാതെ ഇവിടെ തമ്പടിച്ച കാട്ടാനക്കൂട്ടം പ്രദേശത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കയറി അവിടെയുള്ള പനകളും റബ്ബർ മരങ്ങളും നശിപ്പിച്ചു.

aralam-1574621586.jpg -Pro

കഴിഞ്ഞ ദിവസം പ്രദേശത്തെ പുരയിടങ്ങളിലേക്കും ആനക്കൂട്ടം എത്തി. ഇവിടെയുള്ള വാഴകളും മറ്റ് നശിപ്പിച്ച ശേഷമാണ് ഇവ മടങ്ങിയത്. കൃഷിയിടത്തോട് ചേർന്ന് കിടക്കുന്ന കാട്ടിലാണ് ആനക്കൂട്ടം കഴിയുന്നത്. അതുകൊണ്ട് തന്നെ ഇവ ഏത് നേരവും ജനവാസ മേഖലയിലേക്ക് എത്തുമെന്ന ആശങ്കയിലാണ് ജനം.

ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ

ആനഭീതി കാരണം പണിക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യത്തിലാണെന്ന് നാട്ടുകാർ പരാതി പറയുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ല. അത്യാവശ്യത്തിന് രാവിലെ പാല് വാങ്ങാൻ പോകാനും പത്രം വാങ്ങാനും പോകാൻ വരെ ഭയമാണെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതർ ഇനിയും ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സർവ്വ സമ്പാദ്യവും എടുത്ത് നാട് വിടേണ്ട സ്ഥിതിയാണ് ഉള്ളതെന്നും ഇവർ പറയുന്നു.

അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+