ഫീനിക്‌സ് കപ്പിള്‍സ് തട്ടിപ്പിന്റെ 'മുഖം' ദേവു റീല്‍സ് വീഡിയോ അയച്ച് കുടുക്കും, ഞെട്ടിച്ച വിവരം!!
പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ വീണ്ടും നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഫിനീക്‌സ് കപ്പില്‍ തട്ടിപ്പിന്റെ എല്ലാം രീതിയും, അറിഞ്ഞാണ് അതില്‍ ചേര്‍ന്നതെന്ന് പോലീസ് പറയുന്നു. വന്‍ തോതില്‍ പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം, ഇവരുടെ ആഢംബരത്തില്‍ മുങ്ങിയുള്ള ജീവിതമായിരുന്നു ഇതിന് പ്രധാന കാരണം.
അതിന് വേണ്ട പണത്തിനായിട്ടാണ് ഇവര്‍ ഇത്രയും വലിയ തട്ടിപ്പിലേക്ക് എത്തിയത്. ശരത് എന്നയാളായിരുന്നു ഈ തട്ടിപ്പ് പ്ലാന്‍ ചെയ്ത് നടപ്പാക്കിയത്. പിന്നീടാണ് ഇത് ഇന്‍സ്റ്റയിലെ ദമ്പതിമാര്‍ ഏറ്റെടുത്തത്. കൂടുതല്‍ അറസ്റ്റ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ ഈ തട്ടിപ്പ് സംഘത്തില്‍ ഉള്ളതായിട്ടാണ് പോലീസ് കരുതുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഹണിട്രാപ്പ് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായിരിക്കുകയാണ്. ഇന്ദ്രജിത്ത്, റോഷിത് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചാലക്കുടി സ്വദേശികളാണ്. എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. അതേസമയം പിടിയിലായ ഹണിട്രാപ്പ് സംഘത്തിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് സൗത്ത് പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കൂ എന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇന്‍സ്റ്റ ദമ്പതിമാരുടെ റോള്‍ ഈ തട്ടിപ്പില്‍ നിന്ന് പോലീസ് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്.

ഫിനീക്‌സ് കപ്പിളാണ് തട്ടിപ്പിന്റെ മുഖമെന്ന് പോലീസ് പറയുന്നു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സുണ്ട് ഫീനിക്‌സ് കപ്പിള്‍സിന്. ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തുന്നത്. ഇവര്‍ക്ക് കൂടുതല്‍ പേര്‍ സഹായം ചെയ്തിട്ടുണ്ടോ എന്നൊക്കെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം താരങ്ങളായ ഫീനിക്‌സ് കപ്പിള്‍സിന്റെ പോപ്പുലാരിറ്റി ഉപയോഗപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നു. ദേവുവായിരുന്നു പരാതിക്കാരനെ ആകര്‍ഷിച്ച് കുടുക്കിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
വ്യവസായി ഫോണില്‍ സംസാരിക്കണമെന്ന് പറഞ്ഞതോടെയാണ് ശരത് പ്ലാന്‍ ചെയ്ത് ബാക്കി കാര്യങ്ങള്‍ നടപ്പാക്കിയത്. ദേവുവും ഭര്‍ത്താവ് ഗോകുലും ഹണിട്രാപ്പിന്റെ ഭാഗമായി. വന്‍ തുക തന്നെ ഇവര്‍ക്ക് ഓഫറായി ലഭിച്ചു. ദേവുവാണ് പിന്നീട് ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതുമെല്ലാം തുടര്‍ന്നത്. നേരില്‍ കാണാനായി വ്യവസായിയെ പാലക്കാട്ടേക്ക് വിളിക്കുകയും ചെയ്തു. ഒലവക്കോട് വെച്ച് ഇവര്‍ നേരില്‍ കാണുകയും, ഇവിടെ നിന്ന് യാക്കരയിലെ വാടക വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഇടപാടുകാരുമായി സോഷ്യല്‍ മീഡിയയില്‍ ബന്ധം സ്ഥാപിച്ചായിരുന്നു ദേവു എല്ലാ തട്ടിപ്പും നടത്തിയത്. ഇതിന് ഗോകുലിന്റെ ശരത്തിന്റെയും എല്ലാ സഹായവും ലഭിച്ചിരുന്നു. വളരെ തന്ത്രപൂര്‍വമാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പ്രതികള്‍ കുടുക്കിയത്. വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാര്‍ഡും ഉപയോഗിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. ദേവു തന്റെ റീല്‍സ് വീഡിയോകള്‍ വ്യവസായിക്ക് അയച്ച് നല്‍കി. അങ്ങനെയാണ് ഇയാളുടെ വിശ്വാസം നേടിയത്. ദേവുവിന്റെ വീഡിയോകളും സംസാര ശൈലിയുമാണ് വ്യവസായിയെ ആകര്‍ഷിച്ചത്.

വെള്ളത്തില്‍ മുങ്ങി താഴ്ന്ന് യുവതി; അമ്മയെ രക്ഷിക്കാനായി പൂളിലേക്ക് ചാടി 10 വയസ്സുകാരന്, വൈറല്‍
തുടര്‍ന്ന് യാക്കരയിലേക്ക് വീട്ടിലെത്തിച്ച് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു. മുന്‍ നിശ്ചയിച്ചത് പ്രകാരം ഇവിടേക്ക് ശരത്തും സംഘവും എത്തും. അങ്ങനെ വ്യവസായിയില്‍ നിന്ന് കാര്‍ അടക്കം തട്ടിയെടുക്കുകയായിരുന്നു. വ്യവസായി ഇവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇയാളുടെ വീട്ടില്‍ വിളിച്ചും സംഘം പണം ആവശ്യപ്പെട്ടു. വ്യവസായിയുടെ ഭാര്യയോടായിരുന്നു പണം ആവശ്യപ്പെട്ടത്. ഇതോടെ പരാതി പോലീസില്‍ എത്തുകയായിരുന്നു. ഇവരുടെ സോഷ്യല്‍ മീഡിയയില്‍ പല അവകാശവാദങ്ങളും വിവാഹ ജീവിതത്തെ കുറിച്ചും, കുടുംബ പശ്ചാത്തലത്തെ കുറിച്ചും ഇവര്‍ പങ്കുവെച്ചിരുന്നു.