• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോക്ഡൗണില്‍ പെരുവഴിയിലായി... സാധാരണക്കാരന്റെ ബെന്‍സും ഡ്രൈവറും ഇപ്പോള്‍ വീട്ടിലിരിപ്പാണ്

പാലക്കാട്: സാധാരണക്കാരന് ബെന്‍സും ബിഎംഡബ്ല്യുയുവുമൊക്കെ സത്യം പറഞ്ഞാല്‍ ഓട്ടോറിക്ഷയാണ്. അത്യാവശ്യക്കാര്യങ്ങള്‍ക്ക് എപ്പോഴും സഞ്ചരിക്കാവുന്നതാണ് ഓട്ടോറിക്ഷയെ സാധാരണക്കാര്‍ക്ക് എപ്പോഴും പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ പ്രിയപ്പെട്ട വാഹനം ഇപ്പോള്‍ ഷെഡിലാണ്. എവിടേക്ക് പോകാനാണ്. അമ്പലത്തില്‍ പോകാനായാലും ആശുപത്രിയില്‍ പോകാനായാലും ഓട്ടോ വിളിക്കെന്നാണ് മലയാളികളുടെ ആദ്യ വാക്ക്. എന്നാല്‍ ഓട്ടോ ഡ്രൈവര്‍മാരടക്കം ഇപ്പോള്‍ പട്ടിണിയുടെ വക്കിലാണ്.

ലോക്ഡൗണ്‍ പിന്‍വലിച്ചാലും ഇവരുടെ പ്രശ്‌നം പെട്ടെന്ന് തീരുമോ എന്നും ഉറപ്പില്ല. നാട്ടിന്‍പുറങ്ങളിലെ ചെറിയ ബസ് സ്റ്റോപ്പുകളില്‍ പോലും അഞ്ചും പത്തും ഓട്ടോറിക്ഷകളാണ് ഉള്ളത്. ഇത്തിരി തിരക്കേറിയ കൂട്ടുപാതയാണെങ്കില്‍ നാല്‍പത് ഓട്ടോറിക്ഷകള്‍ വരെയുണ്ടാവും. പാലക്കാട് താരതമ്യേന ചെറിയ നഗരമാണ്. എന്നാല്‍ ഇവിടെ മാത്രം അയ്യായിരത്തിലേറെ ഓട്ടോറിക്ഷകളാണ് ഓടുന്നത്. ഇവരൊക്കെ ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയിലാണ്.

വണ്ടി ഉടമയ്ക്ക് ദിവസം 200 രൂപ കൊടുക്കണം. 15 രൂപക്കെങ്കിലും ഡീസലടിക്കും. പരമാവധി 800 രൂപയാണ് ഒരുദിവസം ലഭിക്കുകയെന്ന് പാലക്കാട് മാട്ടുമന്ത സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറായ വേലപ്പന്‍ പറയുന്നു. ഇയാള്‍ 15 വര്‍ഷമായി ഇവിടെ ഓട്ടോ ഓടിക്കുന്നുണ്ട്. പഞ്ചായത്തുകളിലും വാര്‍ഡുകളിലും അടക്കം നിരവധി ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ഇവരില്‍ പലരും വണ്ടി വാടകയ്‌ക്കെടുത്താണ് ഓടുന്നത്. ഇതിന്റെ പണം എങ്ങനെ നല്‍കും എന്ന ആശങ്ക വേലപ്പന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

മാര്‍ച്ച് 24ന് വണ്ടി വീട്ടുമുറ്റത്ത് കയറ്റിയിട്ടതാണ്. 45 ദിവസത്തോളം വീട്ടില്‍ നിന്ന് പുറത്തിറക്കിയതേയില്ല. രണ്ട് ദിവസം കൂടുമ്പോഴെങ്കിലും സ്റ്റാര്‍ട്ടാക്കി കുറച്ച് നേരം ഇടണം. അല്ലെങ്കില്‍ ബാറ്ററിയുടെ ചാര്‍ജിറങ്ങും. ഇത്തരത്തില്‍ ചാര്‍ജിറങ്ങിയ വണ്ടികള്‍ ഇനി നന്നായി ഓടിത്തുടങ്ങാന്‍ ഒരു പതിനായിരം രൂപയെങ്കിലും വേണം. ഓട്ടോ ഓടിക്കാന്‍ അനുമതിയായാലും വലിയ ഗുണമൊന്നുമില്ല. ബസ്സും ട്രെയിനുമെല്ലാം ഓടിത്തുടങ്ങിയാല്‍ മാത്രമേ ഓട്ടോയില്‍ കയറാന്‍ ആളുണ്ടാവൂ.

വേലപ്പനും ഭാര്യം സത്യഭാമയും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് പെണ്‍മക്കളെ കല്യാണം കഴിപ്പിച്ച് വിട്ടു. ബാങ്കില്‍ കടം വീട്ടാനുണ്ട്. മാസം നാലായിരം രൂപ അടയ്ക്കണം. രണ്ട് മാസമായി വേലപ്പന്റെ അടവുറ്റെയിരിക്കുകയാണ്. ഇത് വേലപ്പന്റെ മാത്രം അവസ്ഥയല്ല. ഓട്ടോ ഓടിക്കുന്ന പലരുടെയും അവസ്ഥയാണ്. ക്ഷേമനിധിയില്‍ പോലും ഭൂരിഭാഗം ഓട്ടോറിക്ഷക്കാരും അംഗങ്ങളല്ല. ഇവരുടെ സങ്കടങ്ങള്‍ സര്‍ക്കാര്‍ അതുകൊണ്ട് അറിയുന്നേയില്ല. സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കിട്ടിയത് കൊണ്ടാണ് കടംവാങ്ങാതെ പിടിച്ച് നിന്നതെന്ന് വേലപ്പന്‍ പറഞ്ഞു.

English summary
lockdown destroys auto rickshaw drivers life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X