Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച സംഭംവം; സിപിഎം നേതാവ് കുടുങ്ങിയത് ഇങ്ങനെ..പരാതിക്കാരി പറയുന്നു

പാലക്കാട്; അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി. സംഭവം ഉണ്ടായപ്പോൾ ആദ്യം വിളിക്കാൻ ശ്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും അയൽവാസിയുമായ ഷാജഹാനെയായിരുന്നുവെന്നും എന്നാൽ ഷാജഹാന്റെ ഫോൺ തന്റെ പറമ്പിൽ വെച്ച് ബെല്ലച്ചതിടോയൊണ് സംശയം തോന്നിയതെന്നും യുവതി പറഞ്ഞു.

 women-1654939016.jpg

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുളുമുറിയുടെ ജനാലയിൽ അനക്കം കേട്ടതോടെ പരാതിക്കാരി ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ ഇയാളുടെ ഫോൺ പരാതിക്കാരിയുടെ വീട്ട് വളപ്പിൽ വീഴുകയായിരുന്നു. എന്നാൽ ആരാണ് ഓടിയതെന്ന് പരാതിക്കാരി കണ്ടിരുന്നില്ല. തൊട്ട് പിന്നാലെ അയൽവാസിയായ ഷാജഹാനെ വിളിച്ച് വിവരം പറയാനൊരുങ്ങി. ഫോൺ ചെയ്തപ്പോൾ തന്റെ വീട്ടുവളപ്പിൽ തന്നെ ഷാജഹാന്റെ ഫോൺ ബെല്ലടിക്കുന്നതായി കേൾക്കുകയായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കാമറ വെച്ചത് ഷാജഹാൻ തന്നെയാണെന്ന് കണ്ടെത്തിയതെന്ന് യുവതി പറയുന്നു.

ഷാജഹാന്റെ ഫോൺ അടക്കമാണ് പോലീസിൽ യുവതി പരാതി നൽകിയത്. താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളിൽ നിന്നാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒളിക്യാമറ വെച്ച സംഭവം ഒരിക്കലും സ്ത്രീകൾക്ക് ഉൾക്കൊള്ളാനാകാത്ത കാര്യമാണ്. ഇതുവരെ ഷാജഹാൻ മോശമായി പെരുമാറിയിട്ടില്ല. ടോയ്ലറ്റിന് മുകളിലെ വെൻറിലേഷനിൽ കൈ കണ്ടാണ് ആദ്യം ശ്രദ്ധിച്ചത്. പ്രതിയുടെ മൊബൈൽഫോൺ കിട്ടിയതിനാലാണ് ആളെ തിരിച്ചറിയാനായതെന്നും അവർ പറഞ്ഞു.

സംഭവത്തിൽ കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെതിരെ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഇയാൾ ഇപ്പോൾ ഒളിലാണെന്ന് പോലീസ് പറഞ്ഞു. അതേസമയം പരാതിയെ തുടർന്ന് ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി സി പി എം അറിയിച്ചു. പരാതിക്ക് പൂർണ പിന്തുണ നൽകുമെന്നും സി പി എം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി.

ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ

അതേസമയം പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് പരാതിക്കാരിയും പ്രതികരിച്ചു. പാർട്ടിയാണ് പോലീസിൽ പരാതി നൽകാൻ തന്നോട് ആവശ്യപ്പെട്ടത്. പോലീസിൽ പരാതി നൽകും മുൻപ് തന്നെ ഷാജഹാനെ സസ്പെന്റ് ചെയ്യാൻ സി പി എം നേതൃത്വം തയ്യാറായെന്നും അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+