പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ ചിത്രം പ്രൊഫൈലാക്കി വെച്ചവര്‍... കടുത്ത വിമര്‍ശനവുമായി വികെ ശ്രീകണ്ഠന്‍

Google Oneindia Malayalam News

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് കാരണം അവരുടെ പാര്‍ട്ടിയിലെ തന്നെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. സിപിഎമ്മിനുള്ളില്‍ അധികാരം പിടിക്കാനുള്ള വടംവലിയാണ് നടക്കുന്നത്. പോലീസിനെ അടക്കം നിയന്ത്രിക്കുന്നത് സിപിഎം ഗുണ്ടകളാണ്.

1

ക്രിമിനല്‍ സംഘാംഗങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം അറിയാം. അതിലെ പ്രൊഫൈല്‍ ചിത്രം സിപിഎമ്മിന്റെ പതാകയോ മുഖ്യമന്ത്രിയുടെ ചിത്രമോ ആയിരിക്കുമെന്നും ശ്രീകണ്ഠന്‍ തുറന്നടിച്ചു.

ഷാജഹാനെ കൊലപ്പെടുത്തിയെന്ന് പറയുന്നവര്‍ സിപിഎമ്മിന്റെ തന്നെ ആളുകളായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പാര്‍ട്ടി മാറിയോ ഇല്ലയോ എന്നൊന്നും അറിയില്ല. സിപിഎം മാറിയെന്നാണ് പറയുന്നത്. ആ കാര്യത്തില്‍ പരസ്യമായി ഒരു വിവരവുമില്ല. ഇവര്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചതായി ആര്‍ക്കും അറിയില്ല.

ഇവരുടെ പശ്ചാത്തലം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ജയിലിലും കിടന്നിട്ടുണ്ട്.ക്രിമിനല്‍ കേസ് പ്രതികളാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരാണ്. മാഫിയാ ബന്ധങ്ങള്‍ ഇവര്‍ക്കുണ്ടെന്ന് സിപിഎമ്മുകാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

പാലക്കാട് ജില്ലയില്‍ തന്നെ ക്രമസമാധാനം തകര്‍ന്ന് കിടക്കുകയാണ്. ഗുണ്ടാവിളയാട്ടമാണ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ഇവിടെ നടക്കുന്നത്. പോലീസ് യാതൊന്നും ചെയ്യുന്നില്ല. ഷാജഹാന്‍ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും പരസ്യമായി സംഘര്‍ഷം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. പോലീസ് പക്ഷേ ഇതൊന്നും അറിഞ്ഞിട്ടില്ല.

ഈ ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്നത് സിപിഎമ്മാണ്. ആഭ്യന്തര വകുപ്പിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് ശ്രീകണ്ഠന്‍ വ്യക്തമാക്കി. പോലീസ് ഇടപെടാതിരിക്കുന്നത് സിപിഎമ്മാണ് ഇവരെയെല്ലാം നിയന്ത്രിക്കുന്നത് എന്നത് കൊണ്ടാണെന്നും ശ്രീകണ്ഠന്‍ ആരംഭിച്ചു.

സൂര്യന്‍ ഇല്ലാതാവുമോ? ആയുസ്സ് ഇത്ര മാത്രം; ഭൂമിയും സുരക്ഷിതയല്ല, ലോകാവസാനം വരും, കാരണം ഇതാണ്!!സൂര്യന്‍ ഇല്ലാതാവുമോ? ആയുസ്സ് ഇത്ര മാത്രം; ഭൂമിയും സുരക്ഷിതയല്ല, ലോകാവസാനം വരും, കാരണം ഇതാണ്!!

സിപിഎമ്മിനുള്ളിലെ ആഭ്യന്തര കലാപത്തിന്റെ ബാക്കിയാണ് ഷാജഹാന്റെ കൊലപാതകത്തെ കാണുന്നത്. ഇത്തവണ സിപിഎമ്മിന്റെ ലോക്കല്‍ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലുമെല്ലാം പരസ്യമായ ഏറ്റുമുട്ടലായിരുന്നു. തെരുവുയുദ്ധത്തിന് സമാനമായിരുന്നു കാര്യങ്ങള്‍. ഇത് അധികാരം പിടിക്കാനായിട്ടായിരുന്നു.

ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യാന്‍ ഇവര്‍ ഗുണ്ടകളെ വിനിയോഗിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചും സ്‌പെഷ്യല്‍ ബ്രാഞ്ചുമായി പോലീസിനുള്ളില്‍ നല്ല സംവിധാനങ്ങളുണ്ട്. എന്നാല്‍ പാര്‍ട്ടി അതിനെയൊന്നും ഉപയോഗിക്കാന്‍ അനുവദിക്കില്ല. പോലീസ് ഇത്രയും മോശമായ ഒരു കാലം ഉണ്ടായിട്ടില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

രണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ചരണ്ട് വയസ്സുകാരിയെ പാമ്പ് കടിച്ചു; നിലവിളി കേട്ട് വന്ന മാതാപിതാക്കള്‍ കണ്ടത് അമ്പരപ്പിക്കും കാഴ്ച്ച

English summary
palakkad mp vk sreekandan says infighting in cpm led to shajahan murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X