Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൊർണൂരിൽ മിന്നൽച്ചുഴലിക്കാറ്റ്; വൻ നാശനഷ്ടം; ഒട്ടനവധി വീടുകൾക്ക് കേടുപാട്

പാലക്കാട്: ഷൊർണ്ണൂരിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. പ്രദേശത്തെ 60 ഓളം വീടുകൾക്ക് കേടുപാടുകൾ‌ സംഭവിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആണ് ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായത്.

ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു വീണു. ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.അതേസമയം അതിശക്തമായ മഴയെ തുടർന്ന് ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Rain n

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരാക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എറണാകുളത്ത അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലയിൽ ഇന്ന് ഓറ‍ഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പതഡ്ത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ട്.

കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നു, ഇന്ന് രാത്രി 11. 30 വരെ 1. 0 മുതൽ 1. 7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതേ സമയം,. മധ്യ - കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകും. കോമോറിൻ തീരത്ത് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങിളിലും മഴ തുടരും.

അതേസമയം, മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകും. കോമോറിൻ തീരത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴ തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+