പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീർഥാടനം: പഴുതടച്ച സംവിധാനങ്ങൾ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക സ്ക്വാഡുകൾ...

  • By Desk
Google Oneindia Malayalam News

ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പഴുതടച്ച സംവിധാനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഒരുക്കിയിട്ടുള്ളത്. ശബരിമല, പമ്പ, നിലയ്ക്കൽ, ളാഹ, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

പ്രളയം മൂലം ചിലവ് കുറച്ച് നടത്തിയ സ്‌കൂള്‍ കലോത്സവത്തിന് ഹര്‍ത്താലുണ്ടാക്കിയ നഷ്ടം ലക്ഷങ്ങള്‍; പാഴായത് 2500 പേര്‍ക്കുള്ള ഭക്ഷണംപ്രളയം മൂലം ചിലവ് കുറച്ച് നടത്തിയ സ്‌കൂള്‍ കലോത്സവത്തിന് ഹര്‍ത്താലുണ്ടാക്കിയ നഷ്ടം ലക്ഷങ്ങള്‍; പാഴായത് 2500 പേര്‍ക്കുള്ള ഭക്ഷണം

സന്നിധാനത്ത് ഒരു ഭക്ഷ്യസുരക്ഷ ഓഫീസറുടെ മേൽനോട്ടത്തിൽ മൂന്നംഗ സ്ക്വാഡും നിലയ്ക്കൽ, ളാഹ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷ ഓഫീസറുടെ നേതൃത്വത്തിൽ ഒരു സ്‌പെഷ്യൽ സ്ക്വാഡും പമ്പയിലേയ്ക്ക് പ്രത്യേകമായി ഒരു ഭക്ഷ്യസുരക്ഷ ഓഫീസറേയുമാണ് മുഴുവൻ സമയ പ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്. ആഹാര സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സ്ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തന നിരതമായിരിക്കും.

Sabarimala

നിലയ്ക്കലിൽ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിലും പത്തനംതിട്ട ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിലും പരിശോധിക്കും. പഴകിയതോ മായം കലർന്നതോ ആയ ഭക്ഷണ സാധനങ്ങൾ ശ്രദ്ധയിൽപ്പെട്ടാർ 2006ലെ ഭക്ഷ്യസുരക്ഷ നിലവാര നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കും. എല്ലാ സ്ഥാപനങ്ങളിലും 1800 425 1125 എന്ന ഭക്ഷ്യസുരക്ഷ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി രാസ പരിശോധനയ്ക്കും മൈക്രോബയോളജി പരിശോധനയ്ക്കും പ്രത്യേകമായി സാമ്പിളുകൾ ശേഖരിക്കും. കൂടാതെ, അന്നദാനസ്ഥലങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലേയ്ക്കായി പ്രത്യേക സ്ക്വാഡും പ്രവർത്തിക്കും.

ശബരിമല തീർഥാടത്തോടനുബന്ധിച്ച് ഭക്ഷണപദാർത്ഥങ്ങൾ നിർദ്ദിഷ്ട അളവിലും തൂക്കത്തിലും ലഭിക്കുന്നുണ്ടോ എന്നും പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരം പായ്ക്കറ്റിന് പുറത്ത് വേണ്ടതായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലീഗൽ മെട്രോളജി വകുപ്പ് പരിശോധിക്കും. പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയേക്കാൾ അധികവില ഈടാക്കുക, കാലവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിറ്റഴിക്കുക തുടങ്ങിയവയ്‌ക്കെതിരെ വകുപ്പ് കർശന നടപടി സ്വീകരിക്കും. പെട്രോൾ പമ്പുകളിൽ നിർദ്ദിഷ്ട അളവുകളിൽ ഇന്ധനം ലഭ്യമാക്കുന്നുണ്ടോ എന്ന പരിശോധനയും വകുപ്പ് കർശനമാക്കും.

അതേസമയം തീർഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള കടകളിൽ മാംസഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ളാഹ, നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ മാംസഭക്ഷണം പാകം ചെയ്ത് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുള്ളത്.

English summary
High security in sabarimala pilgrimates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X