പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഒരായുധമേ ബാക്കിയുള്ളു കാട്ടിലെറിയരുത്... തിരുത്തണം'; സജി ചെറിയാനോട് അരുണ്‍ കുമര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മറുപടിയുമായി മാധ്യമപ്രവര്‍ത്തകനും അധ്യപകനുമായ അരുണ്‍ കുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിഷയത്തില്‍ പ്രതികരണം നടത്തിയത്.

ആര്‍ട്ടിക്കിള്‍ 38 ലും 39 ലും പറയുന്ന സാമ്പത്തിക നീതി, സ്വത്തിന്റെ കേന്ദ്രവത്ക്കരണത്തിനെതിരെയുള്ള വിതരണ നീതി, മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നിലേറെ തവണ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സ്റ്റേറ്റിന്റെ ഉത്തരവാദിത്തങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഭരണഘടന കൊള്ളയടിക്കു കൂട്ടുനില്‍ക്കുന്നു എന്ന പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തോല്‍പ്പിക്കുന്നത് ഭരണഘടനയല്ല അതറിയാത്ത, അറിഞ്ഞിട്ടും തോല്‍പ്പിക്കുന്ന ഭരണകര്‍ത്താക്കളാണെന്നും ഒരായുധമേ ബാക്കിയുള്ളു കാട്ടിലെറിയരുത്, ബഹുമനപ്പെട്ട മന്ത്രി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

arun

1


അരുണ്‍ കുമാറിന്റെ ഫോസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം:ഭരണഘടനയെ വിമര്‍ശനാത്മകമായി വായിക്കുക തന്നെ വേണം. പക്ഷെ അതിങ്ങനെയല്ല. ആര്‍ട്ടിക്കിള്‍ 38 ലും 39 ലും പറയുന്ന സാമ്പത്തിക നീതി, സ്വത്തിന്റെ കേന്ദ്രവത്ക്കരണത്തിനെതിരെയുള്ള വിതരണ നീതി, മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നിലേറെ തവണ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സ്റ്റേറ്റിന്റെ ഉത്തരവാദിത്തങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന ഭരണഘടന കൊള്ളയടിക്കു കൂട്ടുനില്‍ക്കുന്നു എന്ന പരാമര്‍ശം വസ്തുതാ വിരുദ്ധമാണ്.

2


തോല്‍പ്പിക്കുന്നത് ഭരണഘടനയല്ല അതറിയാത്ത, അറിഞ്ഞിട്ടും തോല്‍പ്പിക്കുന്ന ഭരണകര്‍ത്താക്കളാണ്. ഒരായുധമേ ബാക്കിയുള്ളു കാട്ടിലെ റിയരുത്. ബഹു മന്ത്രി തിരുത്തണം, അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും സജി ചെറിയാന്‍ ആരോപിച്ചിരുന്നു. തൊഴിലാളികള്‍ക്ക ഭരണഘടന യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ സജി ചെറിയാനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി.

3


സജി ചെറിയാന്‍ പറഞ്ഞത്:
മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല.

4


ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും.ഇതിന്റെ മുക്കും മൂലയിലും എല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെച്ചു എന്ന് അല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം, സജി ചെറിയാന്‍ പറഞ്ഞു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാന്‍.

5

പ്രതിപക്ഷ നേതാവ് വിഡി സതീശനും സജി ചെറിയാനെതിരെ രംഗത്തെത്തി. ഭരണഘടനാ ശില്‍പികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം എന്ന് വിഡി സതീശന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയതെന്നും സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചുവെന്നും സതീശന്‍ ആരോപിച്ചു,

ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്?; മന്ത്രിയെ പുറത്താക്കണമെന്ന് കെ സുരേന്ദ്രൻഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചത്?; മന്ത്രിയെ പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral
6


അടിസ്ഥാനം ഇല്ലാത്തകാര്യങ്ങള്‍ ആണ് മന്ത്രി പറഞ്ഞത്. ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. മന്ത്രി രാജി വെയ്ക്കാന്‍ തയ്യാറാകണം. രാജിവെച്ചില്ലേങ്കില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ പുറത്താക്കണം. അതിന് മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷം ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

English summary
journalist arun kumar criticized saji cheriyan's controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X