ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ മണ്ഡലപൂജ 26ന് നടക്കും
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്രക്ക് പ്രധാന ക്ഷേത്രങ്ങളിലുൾപ്പടെ ഗംഭീര സ്വീകരണം. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജയ്ക്കുശേഷം പുലർച്ചെ ഏഴ് മണിയോടെയാണ് രഥഘോഷയാത്ര ആരംഭിച്ചത്. പത്തനംതിട്ട ജില്ലയിലെ എഴുപത്തിരണ്ടോളം ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്ന രഥഘോഷയാത്ര 25ന് വൈകിട്ട് പമ്പയിൽ എത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണപേടകത്തിന് ദേവസ്വം ബോർഡ് അധികൃതർ ആചാരപരമായ സ്വീകരണം നൽകും. ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പ്രത്യേക പൂജയ്ക്കുശേഷം ആരംഭിച്ച തിരുവാഭരണ പേടകം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്ക് പ്രധാനക്ഷേത്രങ്ങളില്ലാം വമ്പിച്ച സ്വീകരണമാണ് ലഭിക്കുന്നത്. രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തങ്കയങ്കി ദർശിക്കാൻ ഭക്തർക്ക് അവസരം നൽകിയിരുന്നു. ഘോഷയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കുകയാണ്. ഇന്ന് രാത്രി ഓമല്ലൂർ രക്തകണ് ഠസ്വാമി ക്ഷേത്രത്തിലും നാളെ രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 24ന് രാത്രി പെരുനാട് ശാസ് ത്രാക്ഷേത്ത്രിലും ഘോഷയാത്രക്ക് വരവേൽപ്പ് നൽകും. 25ന് രാവിലെ എട്ടിന് പെരുനാട് നിന്ന് പുറപ്പെട്ട് ളാഹ സത്രം, പ്ലാപ്പള്ളി, നിലക്കല്‍ ക്ഷേത്രം എന്നിവിടങ്ങളിൽ നൽകുന്ന സ്വീകരണം ഏറ്റുവാങ്ങി ഉച്ചക്ക് 1.30ന് പമ്പയിലെത്തും.

തുടർന്ന്, വൈകിട്ട് 3 വരെ പമ്പ ഗണപതി കോവിലിൽ ദർശനം. പിന്നീട് പൊലീസ് അകമ്പടിയിൽ അയ്യപ്പ സേവാസംഘം പ്രവർത്തകർ ചുമന്ന് ശരംകുത്തിയിൽ എത്തിക്കും. വൈകിട്ട് 5ന് സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തുന്ന സംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ സന്നിധാനത്ത് മണ്ഡലപൂജ നടക്കും.
സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ തങ്കം കൊണ്ട് നിര്‍മിച്ച് നടയ്ക്കു വെച്ച 435 പവന്‍ തൂക്കമുള്ള ആഭരണങ്ങളാണ് തങ്കയങ്കി. തങ്കയങ്കി ചാര്‍ത്തിയാണ് അയ്യപ്പവിഗ്രഹത്താൽ മണ്ഡലപൂജ നടത്തുക. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മുൻ വർഷങ്ങളിൽ തങ്കയങ്കി ഘോഷയാത്ര ചടങ്ങുകൾ മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുരുക്കിയിരുന്നു.
Recommended Video
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന്‍ വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന്‍ 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications