മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു; ചെലവ് 2.11 കോടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫീസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചിരിക്കുന്ന തുക. നവീകരണത്തിനുള്ള തുക അനുവദിച്ച് ഈ മാസം 1ാം തീയതി അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതി ലാൽ ഉത്തരവ് ഇറക്കി.
ഓഫീസും ചേംബറും നവീകരിക്കാൻ 60,46,000 രൂപയാണ്, കോൺഫറൻസ് ഹാൾ നവീകരിക്കാൻ 1,50,80,000 രൂപയും ആണ് അനുവദിച്ചിരിക്കുന്ന തുക . ഓഫീസ്, ചേംബർ ഇന്റീരിയർ വർക്കിന് മാത്രം 12.18ലക്ഷം ആണ് ചെലവ് വരിക. ഫർണിച്ചറിന് 17.42ലക്ഷം, മുഖ്യമന്ത്രിയുടെ നെയിംബോർഡ്, എംബ്ലം, ഫ്ലാഗ് പോൾസ് 1.56ലക്ഷം, ടോയ്‌ലറ്റ്, റസ്റ്റ് റൂമിനും 1.72ലക്ഷം,

സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോർ 1.85ലക്ഷം, സോഫ ഉൾപ്പെടെ സിവിൽ വർക്ക് 6.55 ലക്ഷം ആണ് വരിക, ഇലക്ട്രിക്കൽ വർക്ക് 4.70ലക്ഷം, എ.സി 11.55 ലക്ഷം, ഫയർഫൈറ്റിംഗ് 1.26ലക്ഷം എന്നിങ്ങനെ ആണ് ചെലവ് വരിക.കോൺഫറൻസ് ഹാളിന്റെ ഇന്റീരിയറിന് വരുന്നത് 18.39 ലക്ഷം ആണ് , ഫർണിച്ചർ 17.42 ലക്ഷം, നെയിംബോർഡ്, എംബ്ലം 1.51ലക്ഷം,
ടോയ്‌ലറ്റ് 1.39 ലക്ഷം, പ്ലംബിംഗ് 1.03 ലക്ഷം, കിച്ചൺ ഉപകരണങ്ങൾ 74,000, സ്പെഷ്യൽ ഡിസൈനുള്ള ഫ്ലഷ് ഡോറുകൾ 1.85 ലക്ഷം, ഇലക്ട്രിക്കൽ വർക്ക് 6.77 ലക്ഷം, ഫയർ ഫൈറ്റിംഗ് 1.31 ലക്ഷം, എ.സി 13.72 ലക്ഷം, ഇലക്ട്രോണിക് വർക്ക് 79 ലക്ഷം ആണ് ചെലവ് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും. പൊതുമരാമത്ത് വകുപ്പാണ് നവീകരണപ്രവർത്തികൾ നടത്തേണ്ടത്.
Eye Care: കണ്ണിനടിയിലെ കറുത്തപാടുകൾ ഇനി പഴങ്കഥ, വീട്ടിൽ ഈ 4 സാധനങ്ങൾ ഉണ്ടോ?












Click it and Unblock the Notifications