സ്വപനയ്ക്ക് ലൈഫ് മിഷനില്‍ നിന്ന് കിട്ടിയത് മൂന്നരക്കോടി, 3 ദുബായ് യാത്ര, കോണ്‍സുല്‍ ജനറലും......
തിരുവനന്തപുരം: ലൈഫ് മിഷനില്‍ നിന്ന് സ്വപ്‌നയ്ക്ക് കിട്ടിയത് കോടികളെന്ന് കണ്ടെത്തല്‍. വിഹിതം നല്‍കിയവരില്‍ കോണ്‍സുല്‍ ജനറല്‍ വരെയുള്ളവരുണ്ട്. അതേസമയം ശിവശങ്കറിനെയും കൂടുതല്‍ കുരുക്കിലാക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഈജിപ്ഷ്യന്‍ പൗരന്റെ സാന്നിധ്യവും ഈ ഇടപാടുകളിലുണ്ട്. ശിവശങ്കറും ദുബായും ചേര്‍ന്ന് ദുബായില്‍ സന്ദര്‍ശനം നടത്തിയ വിവരങ്ങള്‍ അദ്ദേഹത്തിനെതിരെയുള്ള ശക്തമായ തെളിവായി മാറിയിരിക്കുകയാണ്.

ഈജിപ്ഷ്യന്‍ പൗരന്‍
സ്വപ്‌ന സുരേഷിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് കിട്ടിയ കമ്മീഷന്‍ യുഎഇ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ തന്നെ മറ്റൊരു ജീവനക്കാരനുമായ ഈജിപ്ഷ്യന്‍ പൗരനുമായും പങ്കുവെച്ചു. ഇതാണ് ഞെട്ടിക്കുന്നത്. പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കുന്ന 18 കോടിയുടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും 3.78 കോടി രൂപയാണ് സ്വപ്‌നയ്ക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയത് സന്ദീപ് നായരാണ്. ഇതെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് സ്ഥിരീരീകരിച്ചു.

കോണ്‍സുല്‍ ജനറലും....
ലൈഫ് മിഷന്‍ കരാറുകാരനോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണം. അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാറുകാരന്‍ കോണ്‍സല്‍ ജനറലിന് പണം നല്‍കിയതെന്ന സ്വപ്‌ന വെളിപ്പെടുത്തി. ഈ പണമാണ് കോണ്‍സല്‍ ജനറല്‍ തനിക്ക് നല്‍കിയത്. ഇതാണ് ലോക്കറില്‍ നിന്ന് കണ്ടെടുത്തതെന്ന് സ്വപ്‌നയുടെ അഭിഭാഷകനും അറിയിച്ചു.

കോടതി ചോദിച്ചത്
കള്ളപണമല്ലെങ്കില്‍ ലോക്കറില്‍ പണം സൂക്ഷിച്ചത് എന്തിനാണെന്ന് കോടതി സ്വപ്‌നയോട് ചോദിച്ചു. ലോക്കറിലുള്ളത് വിവാഹത്തിന് വാങ്ങിയ സ്വര്‍ണമല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. എന്നാല്‍ 19 വയസ്സ് മുതല്‍ താന്‍ വലിയ തസ്തികകളില്‍ ജോലി ചെയ്തിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞു. അതിനാല്‍ ലോക്കറിലെ പണം സ്വര്‍ണക്കടത്ത് പണമായി കാണാനാകില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകനും പറഞ്ഞു.

മൂന്ന് തവണ ഗള്‍ഫില്‍
ശിവശങ്കറും സ്വപ്‌നയും മൂന്ന് തവണ ഒരുമിച്ച് ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. 2017 ഏപ്രിലില്‍ ഇരുവരും ഒരുമിച്ച് യുഎഇയില്‍ പോയി. ഒരു വര്‍ഷത്തിന് ശേഷം ഏപ്രിലില്‍ തന്നെ ശിവശങ്കര്‍ ഒമാനില്‍ ഉണ്ടായിരുന്നപ്പോള്‍ സ്വപ്‌ന അവിടെയുമെത്തി. തുടര്‍ന്ന് ഇരുവരും ഒരുമിച്ചാണ് മടങ്ങിയത്. ഇതിന് ശേഷമാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരണത്തിനായി മുഖ്യമന്ത്രി യുഎഇയിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ സമയത്ത് സ്വപ്‌നയും ശിവശങ്കറും ഒപ്പമെത്തിയത്. ഇതെല്ലാം ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സമ്മതിച്ചു.

ഔദ്യോഗിക ആവശ്യങ്ങള്‍
സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കര്‍ നടത്തിയ വിദേശ യാത്രകളെല്ലാം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായിരുന്നു. ഈ യാത്രകള്‍ക്കെല്ലാം അനുമതി നല്‍കിയിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായും പിന്നീട് നിക്ഷേപ സംഗത്തില്‍ പങ്കെടുക്കാനും ദുബായ് സന്ദര്‍ശിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഐടി കമ്പനികളുമായി ചര്‍ച്ച നടത്തിയതില്‍ നിന്ന് കേരളത്തിലേക്ക് നിക്ഷേപമെത്തിയതായി ഇതുവരെ ഐടി വകുപ്പ് അവകാശപ്പെട്ടിട്ടില്ല.

കമ്മീഷന്‍ കിട്ടിയത്
കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിംഗിന് കരാര്‍ നല്‍കിയ കമ്പനിയില്‍ നിന്ന് സ്വപ്‌നയ്ക്ക് കഴിഞ്ഞ വര്‍ഷം 70 ലക്ഷം രൂപ ലഭിച്ചിരുന്നു. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ആയിരം ഡോളറായിരുന്നു സ്വപ്‌നയുടെ കമ്മീഷന്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ 20 ശതമാനമാണ് കമ്മീഷനായി ലഭിച്ചത്. ഇത് സ്വപ്‌നയും കോണ്‍സുലേറ്റിലെ ഉന്നതരും ചേര്‍ന്നാണ് പങ്കിട്ടെടുത്തത്. അതേസമയം കോണ്‍സുലേറ്റിലെ ഉന്നതന് നല്‍കാന്‍ എന്ന വ്യാജേന ആയിരം ഡോളര്‍ കൂടി ഒരു കിലോ സ്വര്‍ണത്തിന് വാങ്ങിയിരുന്നത്.

റമീസ് വഞ്ചിച്ചു
റമീസ് സ്വപ്നയെ പറ്റിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം കൊണ്ടുവരുന്ന ബാഗേജ് പൊട്ടിച്ചിരുന്നത് സന്ദീപിന്റെ വീട്ടില്‍ വെച്ചാണ്. ഇതിനായി റമീസിന്റെ ആള്‍ക്കാര്‍ ഇവിടെയെത്തും. കമ്മീഷന്‍ കുറച്ച് നല്‍കാനായി കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ അളവ് പലപ്പോഴും റമീസ് കുറച്ചാണ് സ്വപ്നയെ അറിയിച്ചിരുന്നത്. അതേസമയം യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ നോക്കിയിരുന്ന സ്വകാര്യ ബാങ്കിന്റെ ഉദ്യോഗസ്ഥനെ വിരട്ടി സ്വപ്‌ന 74 ലക്ഷം രൂപയ്ക്ക് ഡോളറും സമാഹരിച്ചിരുന്നു. ഭീഷണിപ്പെടുത്തിയാണ് പണം ഡോളറാക്കി മാറ്റിയത്.