തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ നേമത്ത് ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിയോട് ഏറ്റുമുട്ടുമോ? ജയം ഉറപ്പെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സര്‍പ്രൈസ് പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസ്. നേമത്ത് ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനായി കടുത്ത സമ്മര്‍ദമാണ് നേതൃത്വത്തില്‍ നിന്ന് ഉള്ളത്. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വും സജീവമായി കഴിഞ്ഞു. എവിടെ നിന്നാലും ജയം ഉറപ്പെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടലിനാണ് ഉമ്മന്‍ ചാണ്ടിയെ ഇറക്കുന്നതെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്താകെ ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഉമ്മന്‍ ചാണ്ടി ഇറങ്ങുമോ?

ഉമ്മന്‍ ചാണ്ടി ഇറങ്ങുമോ?

കോണ്‍ഗ്രസ് നേതൃത്വം നേമത്ത് ഉമ്മന്‍ ചാണ്ടിയെ തന്നെ മത്സരിപ്പിക്കണമെന്ന് കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇവിടെ ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരനാണ് മത്സരിക്കുക. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ടാല്‍ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയാവും. എ ഗ്രൂപ്പില്‍ നിന്ന് വരെ നേമത്ത് ഉമ്മന്‍ ചാണ്ടി തന്നെ മത്സരിക്കണമെന്നാണ് ആവശ്യം. ബിജെപിയുടെ ആകെയുള്ള സീറ്റ് കൂടി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

മുല്ലപ്പള്ളിയുടെ പ്രതികരണം

മുല്ലപ്പള്ളിയുടെ പ്രതികരണം

ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ ആരെയെങ്കിലും മുഖ്യമന്ത്രിയായി ഉയര്‍ത്തികാണിച്ച്തിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ജനസ്വാധീനമുള്ളവര്‍ മാത്രമേ സ്ഥാനാര്‍ത്ഥിയാവു എന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം മുല്ലപ്പള്ളിയുടെ പ്രതികരണം ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നു എന്ന വാര്‍ത്തയെ തള്ളുന്നില്ല. ഇതോടെ പാര്‍ട്ടിയില്‍ അദ്ദേഹം മത്സരിക്കുമെന്ന വികാരം ശക്തമാണ്.

മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

നേമം ഇല്ലെങ്കില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലേക്കാണ് ഉമ്മന്‍ ചാണ്ടിയെ പരിഗണിക്കുന്നത്. നേമത്തേക്ക് ഉമ്മന്‍ ചാണ്ടിയെ പരിഗണിച്ചാല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിനെ തന്നെ പരിഗണിച്ചുവെന്ന പ്രതീതിയുണ്ടാക്കാന്‍ യുഡിഎഫിനാവും. അത് എല്ലാ മണ്ഡലത്തിലും ഗുണമാകും. നേമമാണ് ബിജെപിയുടെ ഏക നിയമസഭാ സീറ്റ്. ഇവിടെ രാജഗോപാല്‍ ഇത്തവണ മത്സരത്തിനില്ല. അതുകൊണ്ട് ജയസാധ്യത കൂടുതലുണ്ടെന്നാണ് വിലയിരുത്തല്‍. കുമ്മനത്തെ പരാജയപ്പെടുത്തുക കോണ്‍ഗ്രസിന് കുറച്ച് കൂടി എളുപ്പമാണ്.

പ്രതീക്ഷകള്‍ ഇങ്ങനെ

പ്രതീക്ഷകള്‍ ഇങ്ങനെ

പുതുപ്പള്ളിക്ക് പുറത്ത് തോല്‍വി നേരിട്ടാലും തനിക്ക് പ്രശ്‌നമില്ലെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നേമത്ത് മാത്രമല്ല, എവിടെ നിന്ന് ജയിക്കാനുള്ള കരുത്തും ഉമ്മന്‍ ചാണ്ടിക്കുണ്ട്. ജനസ്വീകാര്യത അത്രത്തോളം ഉമ്മന്‍ ചാണ്ടിക്കുണ്ട്. എന്നാല്‍ അദ്ദേഹം പുതുപ്പള്ളി വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അതേസമയം പുതുപള്ളിയില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചാല്‍ അവിടെ ജയിക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല. ഇത് രണ്ടും കണക്ക് കൂട്ടിയാണ് കോണ്‍ഗ്രസ് വലിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

പുതുപ്പള്ളി വിട്ട് കളിയില്ല

പുതുപ്പള്ളി വിട്ട് കളിയില്ല

പുതുപ്പള്ളി വിട്ട് മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ല. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞതാണ്. മറ്റ് പ്രചാരണങ്ങളൊന്നും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വേണ്ട. ആജീവനാന്തം താന്‍ പുതുപ്പള്ളിയില്‍ നിന്ന് മാറി. ആ തീരുമാനം മാറ്റില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഇനിയും ശ്രമം തുടരുമെന്നാണ് സൂചന.

എതിര്‍പ്പുകള്‍ ധാരാളം

എതിര്‍പ്പുകള്‍ ധാരാളം

കോട്ടയം ഡിസിസിയും ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളും ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കത്തെ തടഞ്ഞിരിക്കുകയാണ്. മുല്ലപ്പള്ളിയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. തിരുവനന്തപുരം സീറ്റ് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. നേമവും വട്ടിയൂര്‍ക്കാവും ഇത്തവണ പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളാണ്. അതേസമയം നേമത്ത് വിഎം സുധീരന്റെ പേരും സജീവ പരിഗണനയിലാണ്. വമ്പന്‍ നേതാവ് തന്നെ ഇവിടെ മത്സരിക്കാനിറങ്ങുമെന്നാണ് സൂചന.

Recommended Video

cmsvideo
ശോഭ സുരേന്ദ്രൻ തരൂരിനെ പേടിപ്പിക്കുകയാണോ? | Oneindia Malayalam
സീറ്റ് വിഭജനം

സീറ്റ് വിഭജനം

യുഡിഎഫിന്റെ രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച്ച നടക്കും. സിഎംപിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും ഓരോ സീറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. സിപി ജോണിന് വിജയസാധ്യതയുള്ള സീറ്റ് തന്നെ നല്കും. മുസ്ലീം ലീഗിന് പരമാവധി മൂന്ന് സീറ്റ് കൂടുതലായി നല്‍കാമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. 15 സീറ്റ് ആവശ്യപ്പെട്ട ജോസഫിന് എട്ട് സീറ്റ് നല്‍കും. പിറവം കൂടാതെ രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ട ജേക്കബ് ഗ്രൂപ്പും കയ്പമംഗലത്തിന് പകരം ആലപ്പുഴയിലോ കൊല്ലത്തോ ഒരു സീറ്റ് നല്‍കണമെന്ന് ആര്‍എസ്പിയുംആവശ്യപ്പെട്ടിട്ടുണ്ട്.

Thiruvananthapuram
English summary
kerala assembly election 2021: congress wants oommen chandi to contest from nemam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X