ലോട്ടറിയടിച്ച സജീവിന്റെ മരണം കൊലപാതകം; സുഹൃത്ത് സന്തോഷ് അറസ്റ്റില്‍
തിരുവനന്തപുരത്ത് 80 ലക്ഷം രൂപ ലോട്ടറി അടിച്ചയാളുടെ മരണം കൊലപാതകം ആണെന്ന് പൊലീസ്. പാങ്ങോട് സ്വദേശി സന്തോഷ് സുഹൃത്ത് സജീവിനെ മൺതിട്ടയിൽ നിന്ന് തള്ളിയിട്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചതായാണ് വിവരം.
ശനിയാഴ്ച സുഹൃത്തുക്കൾക്ക് മദ്യസൽക്കാരം നൽകുന്നതിനിടെയുണ്ടായ തർക്കത്തിൽ സജീവിന് പരുക്കേറ്റിരുന്നു. തുടർന്ന്സജീവിനെ സഹോദരൻ എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. യുവാവ് മരിച്ചതിന് തൊട്ടുപിന്നാലെ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. സജീവി ന്റെ സുഹൃത്ത് സന്തോഷിനെ ആണ് കസ്റ്റഡിയിലെടുത്തത്. സന്തോഷ് സജീവിനെ തളളിയിട്ടു കൊന്നുവെന്ന ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയിൽ എടുത്തത്. അസ്വഭാവിക മരണത്തിന് ആയിരുന്നു പൊലീസ് കേസെടുത്തിരുന്നത്.

മറ്റൊരു സുഹൃത്തായ രാജേന്ദ്രൻ പിളളയുടെ വീട്ടിൽ നടത്തിയ മദ്യസൽക്കാരത്തിനിടെ മൺതിട്ടയിൽ നിന്ന് താഴോട്ട് വീണാണ് സജീവ് മരിച്ചത് എന്നായിരുന്നു പുറത്തുവന്നത്. ലോട്ടറിയടിച്ച സന്തോഷത്തിൽ സന്തോഷ് ഉൾപ്പെടെയുളള സുഹൃത്തുക്കൾക്ക് വേണ്ടി രാജേന്ദ്രൻ പിളളയുടെ വീട്ടിൽ വെച്ച് മദ്യസൽക്കാരം നടത്തിയത്. ഇവിടെ വെച്ച് സന്തോഷും സജീവും തമ്മിൽ വാക്ക് തർക്കമുണ്ടായി. തർക്കത്തിനിടെ സന്തോഷ് സജീവിനെ പിടിച്ചു തളളുകയും മൺതിട്ടയിൽ നിന്ന് സജീവ് റബ്ബർ തോട്ടത്തിലേക്ക് വീഴുകയുമായിരുന്നു.
പിന്നീട് ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യവും തോന്നിയ സജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് ആണ് സജീവ് മരിച്ചത്. കഴിഞ്ഞ മാസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ഇദ്ദേഹത്തിന് അടിച്ചത്. കഴിഞ്ഞ ദിവസമാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. ഒന്നാം തീയതി രാത്രി ഒമ്പത് മണിക്കാണ് സുഹൃത്തായ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടില്‍ ഒരുമിച്ച് കൂടി മദ്യ സല്‍ക്കാരം നടത്തിയത്. നടത്തിയത്.












Click it and Unblock the Notifications